(moviemax.in) കഴിഞ്ഞ ദിവസമാണ് നടി ഹൻസിക മോട്വാണിക്കെതിരെ സഹോദരന്റെ ഭാര്യ മുസ്കാൻ ജെയിംസ് രംഗത്ത് വന്നത്. ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരിക്കുകയാണ് മുസ്കാൻ ജെയിംസ്.
ഹൻസികയുടെയും നടിയുടെ അമ്മ മോണ മോട്വാണിയുടെയും ഇടപെടൽ തന്റെ വിവാഹ ജീവിതത്തെ സാരമായി ബാധിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
ഇരുവരും തന്നിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. പിന്നാലെ താരത്തിന് നേരെ വ്യാപക വിമർശനമാണ് വരുന്നത്.
ആദ്യമായല്ല ഹൻസിക വിവാദത്തിൽ അകപ്പെടുന്നത്. 2023 ൽ ബിസിനസുകാരൻ സൊഹൈൽ കത്യൂര്യയുമായി വിവാഹം ചെയ്തപ്പോൾ നടിക്ക് നേരെ വന്ന വിമർശനം ചെറുതല്ല.
സൊഹൈലിന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. ഭാര്യയാവട്ടെ ഹൻസികയുടെ സുഹൃത്തും. ഭർത്താവിന്റെ ആദ്യ വിവാഹത്തിന് അന്ന് അതിഥി ആയി ഹൻസിക എത്തിയിരുന്നു. ഈ വീഡിയോയാണ് പുതിയ വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
റിങ്കി എന്നാണ് സൊഹെലിന്റെ ആദ്യ ഭാര്യയുടെ പേര്. റിപ്പോർട്ടുകൾ പ്രകാരം സൊഹൈലും റിങ്കിയും ഹൻസികയും ഒരേ സൗഹൃദവലയത്തിലുള്ളവരായിരുന്നു.
ചില റിപ്പോർട്ടുകൾ പ്രകാരം ഹൻസികയും സൊഹൈലും തമ്മിൽ അടുത്തത് റിങ്കി അറിഞ്ഞു. ഇത് പ്രശ്നമായതോടെയാണ് ഇവർ പിരിഞ്ഞത്. എന്നാൽ ഈ വാദം ഹൻസികയോ സൊഹൈലോ അംഗീകരിക്കുന്നില്ല.
തന്റെ ആദ്യ വിവാഹ ബന്ധം കുറച്ച് കാലം മാത്രമേ നീണ്ട് നിന്നിരുന്നുള്ളൂ എന്നും സുഹൃത്തുക്കളായിരുന്നതും ഹൻസികയുള്ള വിവാഹ ഫോട്ടോകൾ പുറത്ത് വന്നത് കൊണ്ടുമാണ് ഗോസിപ്പുകൾ വന്നതെന്ന് സൊഹെെൽ പറഞ്ഞു.
നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹ ബന്ധം തകർന്നതിന് താൻ കാരണമല്ലെന്നാണ് ഹൻസിക ഉന്നയിച്ച വാദം. എന്നാൽ സഹോദരന്റെ ഭാര്യ വലിയ ആരോപണം ഉന്നയിച്ചിരിക്കെ ഹൻസികയുടെ വിവാഹ വിവാദവും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നു.
തന്റെ സുഹൃത്തിനായിരുന്നു റിങ്കിയോട് പ്രണയമെന്ന് സൊഹെെൽ വിവാഹ വീഡിയോയിൽ പറയുന്നുണ്ട്. അവരെ ഒരുമിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് ആ ഫ്രണ്ട് ചിത്രത്തിൽ നിന്ന് പോയി. താനും റിങ്കിയും ഒരുമിച്ചെന്നും സൊഹെെൽ പറയുന്നു.
ഇരുവരുടെയും സുഹൃത്തുക്കളും അന്ന് സംസാരിച്ചു. സൊഹെെൽ അവളെ കോംപ്ലിമെന്റ് ചെയ്യുന്നു. സൊഹെെൽ അവളേക്കാൾ ഒരുപടി മുന്നിലാണ്. ഞങ്ങളുമായി അവൾക്കുള്ള സൗഹൃദം സൊഹെെൽ മനസിലാക്കുന്നു.
അതിനെ ബഹുമാനിക്കുകയും മൂല്യം നൽകുകയും ചെയ്യുന്നെന്നും റിങ്കിയുടെ സുഹൃത്ത് പറയുന്നുണ്ട്. അടുത്ത് ഹൻസികയുമുണ്ട്. വിവാഹ ചടങ്ങിലുടനീളം ഹൻസികയുണ്ട്.
മൂവർക്കുമിടയിൽ സങ്കീർണമായ കാര്യങ്ങളാണ് നടന്നതെന്ന് കമന്റുകളുണ്ട്. സുഹൃത്തിന്റെ പ്രണയം പറയാൻ വേണ്ടിയാണ് സൊഹെെൽ റിങ്കിയെ സമീപിക്കുന്നത്. എന്നാൽ ഇരുവരും പ്രണയത്തിലായി.
ഒടുവിൽ സൊഹെെൽ ഭാര്യയുമായി അകന്ന് ഭാര്യയുടെ സുഹൃത്തുമായി അടുക്കുന്നു. ഇവർക്കിടയിൽ കമ്മിറ്റ്മെന്റിനും വിശ്വാസ്യതയ്ക്കും എന്ത് സ്ഥാനമാണുള്ളതെന്ന് വിമർശകർ ചോദിക്കുന്നു.
#Hansika #celebrated #husband #first #marriage #asked #expensive #gifts #Widespread #criticism