(moviemax.in ) സീരിയൽ രംഗത്ത് വീണ്ടും പീഡനം. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലൈംഗികാതിക്രമം.
മലയാളത്തിലെ സീരിയൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായ അസീം ഫാസിക്കെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം.
കഴിഞ്ഞ ജൂലായിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത പരാതി നൽകിയത്. സീരിയൽ നിർമാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ പറഞ്ഞു.
ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളിൽ ലൈംഗികാതിക്രമം തുടരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.
#Sexualharassment #against #juniorartist #coordinator #complaint #against #production #executive