#Diyakrishna | 'അതേ, എല്ലാം ശരിയാണ്', ടീം ബോയ് ആണോ ടീം ഗേളാണോ? അമ്മയാവാൻ പോകുന്ന സന്തോഷം പങ്കിട്ട് ദിയകൃഷ്ണ

#Diyakrishna | 'അതേ, എല്ലാം ശരിയാണ്', ടീം ബോയ് ആണോ ടീം ഗേളാണോ? അമ്മയാവാൻ പോകുന്ന സന്തോഷം പങ്കിട്ട് ദിയകൃഷ്ണ
Jan 10, 2025 04:01 PM | By Jain Rosviya

(moviemax.in) നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയ കൃഷ്ണയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

വിവാഹ വിശേഷങ്ങളെല്ലാം തന്നെ ദിയയും താരകുടുംബം നിരന്തരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ദിയയുടേയും സുഹൃത്തായ അശ്വിന്റെയും വിവാ​ഹം.

കഴിഞ്ഞ കുറച്ച് നാളുകളായി ദിയ ​ഗർഭിണിയാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. താരപുത്രിയുടെ സ്ഥിരം പ്രേക്ഷകർ തന്നെയാണ് ദിയയുടെ ശരീരത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങൾ ശ്രദ്ധിച്ച് ​ഗർഭിണിയാണെന്ന് പ്രവചിച്ചത്.

മാത്രമല്ല ​ഗർഭിണിയാണോയെന്ന് തിരക്കി ദിയയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അപ്പോഴൊന്നും കൃത്യമായ മറുപടി ദിയ നൽകിയിരുന്നില്ല.

അടുത്തിടെയാണ് ഇരുവരും ഹണിമൂണിനായി ലണ്ടൻ യാത്ര നടത്തിയത്. അവിടെ വെച്ച് ദിയയും അശ്വിനും പ്ര​ഗ്നൻസി റിവീൽ ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അത് സംഭവിച്ചതുമില്ല.

അവസാനം ഇപ്പോഴിതാ ആരാധകരുടെ വളരെ നാളുകളായുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയയും അശ്വിനും. താൻ ​ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്ര​ഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.

സോഷ്യൽമീഡിയയിൽ ദിയ പങ്കിട്ട വീഡിയോയും കുറിപ്പും ഇതിനോടകം വൈറലാണ്.

ഞങ്ങളുടെ ലിറ്റിൽ വണ്ണിനെ സ്വീകരിക്കാൻ എല്ലാം തയ്യാറായി കഴിഞ്ഞു. ഇതിനകം ഊഹിച്ചവരോട്... അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്... എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു.

ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യൂട്യൂബർമാരിൽ നിന്നും വാർത്തകളിൽ നിന്നും.

എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു. കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ടീം ബോയ്? അതോ ടീം ഗേൾ? എന്നാണ് ദിയ കുറിച്ചത്.

പ്രണയത്തിലായപ്പോൾ മുതൽ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകർത്തിയ വീഡിയോയും ഫോട്ടോയും കോർത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്.https://www.instagram.com/reel/DEo6PRnSr15/?utm_source=ig_embed&ig_rid=ce0ee250-a742-4e88-9244-653ea7cb4cae

വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യിൽ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്. ആശംസകളുടെ കുത്തൊഴുക്കാണ് കമന്റ് ബോക്സ് നിറയെ.

പോസ്റ്റ് പങ്കിട്ട് ഇരുപത് മിനിറ്റിനുള്ളിൽ തന്നെ നാൽപ്പതിനായിരത്തിന് അടുത്ത് ആളുകൾ ലൈക്കുമായി എത്തി. നാല് ലക്ഷത്തോളം ആളുകളാണ് പ്ര​ഗ്നൻസി റിവീലിങ് റീൽ ഇതിനോടകം കണ്ടത്.

പ്ര​ഗ്നൻസി റിവീലിങ് ഫോട്ടോഷൂട്ടിൽ പ്രത്യേകം ഡിസൈൻ ചെയ്യിപ്പിച്ച ബ്ലാക്ക് സ്ലീവ് ലെസ് ​ഗൗണായിരുന്നു ദിയ ധരിച്ചത്.

കൃഷ്ണ കുമാർ കുടുംബത്തിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. ദൈവം കൂടെ ഉണ്ടാവട്ടെ. നല്ലൊരു കുഞ്ഞുവാവയെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ, മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ ഈ സമയത്ത് പ്രധാനമാണ്.

അതിനാൽ സോഷ്യൽ മീഡിയയിലെ വിവാദങ്ങളിൽ പെടാതെ ശ്രദ്ധിക്കുക, ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദിയ തന്നെ വന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നിങ്ങനെ നീളുന്നു കമന്റുകൾ.

കൃഷ്ണകുമാർ ഫാമിലിയിലെ അം​ഗങ്ങളുടെ റിയാക്ഷൻ കോർത്തിണക്കി വീഡിയോ പങ്കുവെക്കണമെന്നും ദിയയോട് ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് അനുജത്തിയുടെ വീഡിയോ ഷെയർ ചെയ്ത് അഹാന കൃഷ്ണ കുറിച്ചത്.

ഭർത്താവും കുഞ്ഞുമൊക്കെയായി ജീവിക്കാനാണ് തനിക്ക് എന്നും ഇഷ്ടമെന്ന് വിവാ​ഹത്തിന് മുമ്പ് തന്നെ പലപ്പോഴായി ദിയ പറഞ്ഞിരുന്നു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. ഒരു സംരംഭക കൂടിയാണ് ദിയ കൃഷ്ണ.




#revealed #diyakrishna #three #months #pregnant

Next TV

Related Stories
സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

Nov 2, 2025 04:36 PM

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ...

Read More >>
അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

Oct 31, 2025 04:56 PM

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു; വിമർശനം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall