(moviemax.in) മലയാളികളുടെ മനസ്സിൽ അഭിനയ ഭാവം കൊണ്ട് ഇടം പിടിച്ച നായികയാണ് നിത്യ മേനൻ.
ബാല താരമായി വന്ന് കന്നഡയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം.
സിനിമയോട് തീരെ താല്പര്യമില്ലാത്ത ആളാണ് താനെന്നും ഇപ്പോഴും അങ്ങനെയാണെന്നുമാണ് നിത്യ മേനൻ പറഞ്ഞത്. ഒരവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും സിനിമ വിട്ട് പോകുമെന്നും നടി പറഞ്ഞു.
"സിനിമയോട് തീരെ താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഇപ്പോഴും അങ്ങനെ തന്നെ.
ഒരവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും നിർത്തി പോകും. അതാണ് ഐറണി. ഞാനിക്കാര്യം പറഞ്ഞാൽ എനിക്ക് നന്ദിയില്ലെന്ന് തോന്നും. അതുകൊണ്ട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാറില്ല.
എന്റെ വ്യക്തിത്വവും സിനിമയും തമ്മിൽ വലിയ അന്തരമുണ്ട്. സാധാരണ ജീവിതമാണ് ഞാൻ ആഗ്രഹിച്ചത്. യാതൊരു റെസ്ട്രിക്ഷനും ഇല്ലാതെ ഫ്രീയായി ഇരിക്കണമെന്നായിരുന്നു.
ഇപ്പോഴതിന് കഴിയുന്നില്ല. അതാണ് യഥാർത്ഥത്തിൽ ഞാൻ. യാത്രകൾ ഇഷ്ടമാണ്. പാർക്കിൽ പോകാണം. മരങ്ങളിഷ്ടമാണ്. പക്ഷേ അതൊന്നും ഇപ്പോഴില്ല.
ചില സമയങ്ങളിൽ സിനിമ ആവശ്യമാണോന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കരിയറിൽ നിന്നും പതിയെ മാറാം എന്ന് കരുതിയപ്പോഴാണ് ദേശീയ അവാർഡ് കിട്ടിയത്. ദൈവത്തിന്റെ തീരുമാനമാകും അത്", എന്നാണ് നിത്യ മേനൻ പറഞ്ഞത്.
#person #interested #movies #chance #stop #NityaMenon