(moviemax.in) ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്‍. കേരളത്തില്‍ വേരുകളുള്ള വിദ്യയ്ക്ക് ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ അവകാശപ്പെടാനുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ തുടക്കത്തില്‍ വിദ്യയ്ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. സീരിയലിലൂടെയാണ് വിദ്യ സിനിമയിലെത്തുന്നത്. സംഗീത വീഡിയോകളിലും അഭിനയിച്ചിരുന്നു.
സിനിമയിലേക്കുള്ള വിദ്യയുടെ എന്‍ട്രി ഏറെ പ്രയാസകരമായിരുന്നു. അഭിനയിച്ച് തുടങ്ങിയതും അഭിനയിക്കാനിരുന്നതുമൊക്കെയായി 13 സിനിമകള്‍ ഉപേക്ഷിക്കപ്പെട്ട ശേഷമാണ് വിദ്യയുടെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്.
ഉപേക്ഷിക്കപ്പെട്ട സിനിമകളില്‍ മലയാള സിനിമയും ഉണ്ടായിരുന്നു. അരങ്ങേറ്റത്തിന് ശേഷവും മുന്‍നിരയിലേക്ക് എത്താന്‍ വിദ്യയ്ക്ക് കുറച്ചുകാലം കാത്തിരിക്കേണ്ടി വന്നിരുന്നു.
എന്നാല്‍ പതിയെ തന്റേതായൊരു ഇടം കണ്ടെത്താന്‍ വിദ്യയ്ക്ക് സാധിച്ചു. അഭിനയമികവും കഠിനാധ്വാനവുമാണ് വിദ്യയെ താരമാക്കുന്നത്. മികവുറ്റ നടിയെന്ന പേര് നേടുന്നതിനൊപ്പം തന്നെ വാണിജ്യ വിജയം നേടാനും വിദ്യയ്ക്ക് സാധിച്ചു.
ഖാന്‍മാരെ പോലും ബോക്‌സ് ഓഫീസില്‍ വെല്ലുവിളിയ്ക്കാന്‍ വിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള സിനിമയ്ക്കും 100 കോടിയ്ക്ക് മുകളില്‍ നേടാന്‍ സാധിക്കുമെന്ന് വിദ്യയാണ് കാണിച്ചു തരുന്നത്.
വിദ്യ ബാലന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ദ ഡേര്‍ട്ടി പിക്ചര്‍. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ വന്‍ വിജയമായി മാറി.
വിദ്യയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ദ ഡേര്‍ട്ടി പിക്ചര്‍. ബോള്‍ഡ് രംഗങ്ങളും വിദ്യയുടെ ഉജ്ജ്വല പ്രകടനവും സിനിമയെ ക്ലാസിക് ആക്കി മാറ്റുകയായിരുന്നു.
2011 ലാണ് എക്താ കപൂര്‍ നിര്‍മ്മിച്ച് മിലന്‍ ലുതരിയയുടെ സംവിധാനത്തില്‍ ദ ഡേര്‍ട്ടി പിക്ചര്‍ പുറത്തിറങ്ങുന്നത്. ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍, നസറുദ്ദീന്‍ ഷാ, അഞ്ജു മഹേന്ദ്രു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
രേഷ്മ എന്ന ഗ്ലാമര്‍ നടിയുടെ വേഷത്തിലാണ് വിദ്യ ചിത്രത്തിലെത്തിയത്. അതേസമയം രസകരമായൊരു വസ്തുത ഡേര്‍ട്ടി പിക്ചറില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് വിദ്യയെ അല്ലായിരുന്നു എന്നതാണ്.
കങ്കണ റണാവത് ആയിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആദ്യത്തെ ചോയ്‌സ്. കങ്കണ സിനിമ നിരസിച്ചു. അതോടെ പരിഗണനിയിലേക്ക് വന്നത് ബിപാഷ ബസു ആയിരുന്നു.
ബിപാഷയും സിനിമ നിരസിച്ചു. ഇതോടയാണ് സിനിമ വിദ്യയിലേക്ക് എത്തുന്നത്. പിന്നീട് എല്ലാം ചരിത്രമാണ്. ഇന്ന് വിദ്യ ബാലന്റെ കരിയറിനെക്കുറിച്ച് സംസാരക്കുമ്പോള്‍ ആദ്യം പറയുന്ന സിനിമകളിലൊന്നാണ് ദ ഡേര്‍ട്ടി പിക്ച്ചര്‍.
ചിത്രത്തിനായി വിദ്യ നടത്തിയ മേക്കോവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. 12 കിലോയാണ് വിദ്യ സിനിമയ്ക്കായി കൂട്ടിയത്. മാത്രമല്ല, സിഗരറ്റ് വലിക്കാനും തുടങ്ങി.
സിനിമ അവസാനിക്കുമ്പോഴേക്കും താനൊരു ചെയിന്‍ സ്‌മോക്കര്‍ ആയി മാറിയെന്നാണ് പിന്നീട് വിദ്യ തന്നെ പറഞ്ഞത്. ''ഇത് ക്യാമറയ്ക്ക് മുമ്പില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. പക്ഷെ, പുകവലി ഞാന്‍ ആസ്വദിക്കുന്നുണ്ട്. സിഗരറ്റ് വലിക്കുന്നതില്‍ ദോഷമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സ്ഥിരം വലിക്കാരിയാകും.
പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് പുകവലിക്കുന്നവരുടെ അടുത്തിരിക്കുമായിരുന്നു ഞാന്‍. ഡേര്‍ട്ടി പിക്ച്ചറിന് ശ ഷേം ഞാന്‍ അഡ്കിറ്റഡ് ആയി. ദിവസവും രണ്ടും മൂന്നും സിഗരറ്റ് വലിക്കുമായിരുന്നു'' എന്നാണ് വിദ്യ പറഞ്ഞത്. 2011 ഡിസംബറിലായിരുന്നു ദ ഡേര്‍ട്ടി പിക്ച്ചര്‍ റിസീലാകുന്നത്.
മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്. 28 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ 117 കോടിയാണ് നേടിയത്. ഈ ചിത്രത്തിലൂടെ വിദ്യയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമെത്തി.
#Smokes #three #cigarettes #day #adds #12 #kg #cant #lose #weight #What #happened #VidyaBalan