---
title: "ഇതെന്ത് പരീക്ഷണമാണ് ദളപതീ? 'ജനനായകൻ' വരാൻ ഇനിയും കാത്തിരിക്കണം, പുതിയ തീയതി ജൂണിലെന്ന സൂചന!"
english_title: "'Jananayakan' release date REPORTS"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343392/jananayakan-release-date-reports"
published_at: "2026-02-21T16:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699992d154118_VIJY.jpg"
keywords: []
---

# ഇതെന്ത് പരീക്ഷണമാണ് ദളപതീ? 'ജനനായകൻ' വരാൻ ഇനിയും കാത്തിരിക്കണം, പുതിയ തീയതി ജൂണിലെന്ന സൂചന!

> **Lead Summary:** **( **[https://moviemax.in/)]** **തമിഴ് സിനിമയിലെ വിസ്മയം വിജയ് അഭിനയിക്കുന്ന 69-ാം ചിത്രം 'ജനനായകൻ' റിലീസ് വൈകുന്നത് ആരാധകരെ ശരിക്കും നിരാശപ്പെടുത്തിയിരിക്കുകയാണ്. ജനുവരി 9-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്നാണ് അനിശ്ചിതമായി നീണ്ടുപോയത്.

## Article Content

**( **[https://moviemax.in/)]** **തമിഴ് സിനിമയിലെ വിസ്മയം വിജയ് അഭിനയിക്കുന്ന 69-ാം ചിത്രം 'ജനനായകൻ' റിലീസ് വൈകുന്നത് ആരാധകരെ ശരിക്കും നിരാശപ്പെടുത്തിയിരിക്കുകയാണ്. ജനുവരി 9-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്നാണ് അനിശ്ചിതമായി നീണ്ടുപോയത്.

ചിത്രത്തിലെ ചില രാഷ്ട്രീയ-സാമൂഹിക പരാമർശങ്ങളും സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉപയോഗിച്ചതിനെതിരെ വന്ന പരാതികളാണ് സെൻസർ സർട്ടിഫിക്കറ്റ് വൈകാൻ കാരണമായത്.ഇപ്പോഴിതാ, എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നിർമാതാക്കൾ നിശ്ചയിക്കാൻ പോകുകയാണെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജനനായകൻ ഉടൻ റിലീസ് ചെയ്യാൻ സാധ്യതയില്ല. വലൈപേച്ചു യൂട്യൂബ് ചാനലിന്റെ റിപ്പോർട്ട് അനുസരിച്ച് ചിത്രം 2026 ജൂണിൽ, വിജയ്‌യുടെ 52-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാവും റിലീസ് ചെയ്യുന്നത്.

ജന്മദിനത്തിന് മുന്നോടിയായി 2026 ജൂൺ 18ന് 'ജനനായകൻ' തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. വിജയ്‌യുടെ ജന്മദിനത്തോട് അടുത്ത തീയതിയായതിനാലും മുഹറം അവധിക്കൊപ്പമുള്ള വാരാന്ത്യം ആയതിനാലും ആണ് നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഈ തീയതി പരിഗണിച്ചത്.

എന്നാൽ, ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്ന പുതിയ റിപ്പോർട്ടുകളെക്കുറിച്ച് വിജയ്‌യും ജന നായകൻ ടീമും മൗനം പാലിക്കുകയാണ്. സെൻസർ ബോർഡ് ഏതാനും ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് നൽകിയാൽ 2026 മേയ് മാസത്തിൽ ചിത്രം റിലീസ് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും ചിലപ്പോൾ 2026 ജൂണിലെ സീസൺ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ടീം ഒരു മാസം കൂടി കാത്തിരുന്നേക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/343392/jananayakan-release-date-reports)