---
title: "ചെയ്യുന്ന ജോലിയിൽ ഹൃദയം സമർപ്പിക്കണം, പരാജയങ്ങൾ പാഠമാകട്ടെ - കല്യാണി പ്രിയദർശൻ"
english_title: "One should dedicate their heart to the work they do, and let failures be lessons - Kalyani Priyadarshan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343399/one-should-dedicate-their-heart-to-the-work-they-do-and-let-failures-be-lessons-kalyani-priyadarshan"
published_at: "2026-02-21T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699998468d05d_9.jpg"
keywords: []
---

# ചെയ്യുന്ന ജോലിയിൽ ഹൃദയം സമർപ്പിക്കണം, പരാജയങ്ങൾ പാഠമാകട്ടെ - കല്യാണി പ്രിയദർശൻ

> **Lead Summary:** **ബെംഗളൂരു: **സെയ്ന്റ് ജോസഫ് സർവകലാശാലയുടെ പ്രശസ്തമായ 'ഓപ്പൺ ഹാർട്ട്' സംവാദ പരിപാടിയുടെ എട്ടാം പതിപ്പിൽ മുഖ്യാതിഥിയായി നടി കല്യാണി പ്രിയദർശൻ പങ്കെടുത്തു. തന്റെ ചലച്ചിത്ര ലോകത്തെ അനുഭവങ്ങൾ പങ്കുവെച്ച താരം, വിദ്യാർഥികളുമായി സംവദിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഒരു മികച്ച അഭിനേത്രിയായി വളരാൻ ബഹുമുഖ പ്രതിഭ ആവശ്യമാണെന്നും ക്ഷമയും ആത്മാർഥതയും ആത്മവിശ്വാസവുമാണ് വിജയത്തിലേക്കുള്ള വഴികളെന്നും കല്യാണി പറഞ്ഞു.

## Article Content

**ബെംഗളൂരു: **സെയ്ന്റ് ജോസഫ് സർവകലാശാലയുടെ പ്രശസ്തമായ 'ഓപ്പൺ ഹാർട്ട്' സംവാദ പരിപാടിയുടെ എട്ടാം പതിപ്പിൽ മുഖ്യാതിഥിയായി നടി കല്യാണി പ്രിയദർശൻ പങ്കെടുത്തു. തന്റെ ചലച്ചിത്ര ലോകത്തെ അനുഭവങ്ങൾ പങ്കുവെച്ച താരം, വിദ്യാർഥികളുമായി സംവദിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഒരു മികച്ച അഭിനേത്രിയായി വളരാൻ ബഹുമുഖ പ്രതിഭ ആവശ്യമാണെന്നും ക്ഷമയും ആത്മാർഥതയും ആത്മവിശ്വാസവുമാണ് വിജയത്തിലേക്കുള്ള വഴികളെന്നും കല്യാണി പറഞ്ഞു.

ചെയ്യുന്ന ജോലിയോട് പൂർണ്ണമായും നീതി പുലർത്തണമെന്നും പരാജയങ്ങളെ പാഠങ്ങളായി ഉൾക്കൊള്ളണമെന്നും താരം ഓർമ്മിപ്പിച്ചു. മലയാളത്തിലെ ആദ്യ വനിതാ സൂപ്പർഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോക’യിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും കല്യാണി സംസാരിച്ചു. പ്രേക്ഷകരുടെ താല്പര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അതിനാൽ പൂർണ്ണ സമർപ്പണത്തോടെ ഓരോ നിമിഷവും പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോ വൈസ് ചാൻസലർ റെജീന മത്തയസ്, ഫാ. റിച്ചാർഡ് റിഗോ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/343399/one-should-dedicate-their-heart-to-the-work-they-do-and-let-failures-be-lessons-kalyani-priyadarshan)