'പൊറോട്ടയും ബീഫും ഉണ്ടെങ്കിൽ ആരെയും നിർബന്ധിക്കേണ്ടി വരില്ല'; കേരള സ്റ്റോറി 2-വിനെ പരിഹസിച്ച് വിജി വെങ്കടേഷ്

'പൊറോട്ടയും ബീഫും ഉണ്ടെങ്കിൽ ആരെയും നിർബന്ധിക്കേണ്ടി വരില്ല'; കേരള സ്റ്റോറി 2-വിനെ പരിഹസിച്ച് വിജി വെങ്കടേഷ്
Feb 22, 2026 10:01 AM | By Anusree vc

വിവാദ ചിത്രം 'കേരള സ്റ്റോറി 2'വിനെതിരെ കലാ-രാഷ്ട്രീയ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തിലെ വർഗീയ ചുവയുള്ള സംഭാഷണങ്ങൾക്കും വിദ്വേഷം പടർത്തുന്ന ഉള്ളടക്കത്തിനുമെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ പരിഹസിച്ചുകൊണ്ട് നടി വിജി വെങ്കടേഷ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് കഴിപ്പിക്കേണ്ടി വരില്ല" എന്നായിരുന്നു ചിത്രത്തിന്റെ രാഷ്ട്രീയത്തെ പരിഹസിച്ച് താരം കുറിച്ചത്. കേരളത്തിന്റെ മതസൗഹാർദ്ദത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

"കേരള സ്റ്റേറി 2ന്റെ റീലുകൾ കണ്ട് ഞാൻ പല ആവർത്തി കണ്ട് ചിരിച്ച് മറിഞ്ഞിട്ടുണ്ട്. അവയിൽ നിന്ന് പഠിച്ച ഒരു ലളിതമായ പാഠമുണ്ട്. ബീഫിനൊപ്പം പൊറോട്ട വിളമ്പിയാൽ ആരെയും നിർബന്ധിച്ച് തീറ്റിക്കേണ്ടി വരില്ല !", എന്നാണ് വിജി വെങ്കടേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ പിന്തുണ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു കേരള സ്റ്റോറി 2ന്റെ ട്രെയിലർ റിലീസ് ചെയ്തത്. വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറിന് വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് കേരളത്തിൽ നിന്നും. ഒരു യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും എന്നാൽ ബലം പ്രയോ​ഗിച്ച് കഴിപ്പിക്കുന്നതുമെല്ലാമാണ് വിമർശനങ്ങൾക്ക് കാരണമായി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സിനിമയ്ക്ക് എതിരെ രം​ഗത്തെത്തിയിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്ത് കേരള സ്റ്റോറി 2 ടീസറിനും വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഫെബ്രുവരി 27ന് ചിത്രം തിയറ്ററുകളിൽ എത്തും.

Content Highlight: 'If there is porota and beef, there will be no need to force anyone'; Viji Venkatesh mocks Kerala Story 2

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News