---
title: "'അമ്മയുടെ കുഞ്ഞു സന്തോഷത്തിന് ആറ് വയസ്സ്'; ഇളയ മകൻ രുദ്രയുടെ പിറന്നാൾ ആഘോഷമാക്കി സംവൃത സുനിൽ"
english_title: "Samvrutha Sunil celebrates his youngest son Rudra's birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343472/samvrutha-sunil-celebrates-his-youngest-son-rudras-birthday"
published_at: "2026-02-22T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a89ff017fa_tru8.jpg"
keywords: []
---

# 'അമ്മയുടെ കുഞ്ഞു സന്തോഷത്തിന് ആറ് വയസ്സ്'; ഇളയ മകൻ രുദ്രയുടെ പിറന്നാൾ ആഘോഷമാക്കി സംവൃത സുനിൽ

> **Lead Summary:** **[** മലയാളികളുടെ പ്രിയനടി സംവൃത സുനിലിന്റെ വീട്ടിൽ ഇപ്പോൾ ആഘോഷങ്ങളുടെയും മധുരപലഹാരങ്ങളുടെയും തിരക്കാണ്. തന്റെ ഇളയ മകൻ രുദ്രയുടെ ആറാം ജന്മദിനം അതീവ സന്തോഷത്തോടെയാണ് താരം ആഘോഷിക്കുന്നത്.

## Article Content

**[** മലയാളികളുടെ പ്രിയനടി സംവൃത സുനിലിന്റെ വീട്ടിൽ ഇപ്പോൾ ആഘോഷങ്ങളുടെയും മധുരപലഹാരങ്ങളുടെയും തിരക്കാണ്. തന്റെ ഇളയ മകൻ രുദ്രയുടെ ആറാം ജന്മദിനം അതീവ സന്തോഷത്തോടെയാണ് താരം ആഘോഷിക്കുന്നത്.

> മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സംവൃത കുറിച്ച ഹൃദയസ്പർശിയായ വാക്കുകൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. "ഞങ്ങളുടെ രൂരു ബേബിക്ക് ഇപ്പോൾ ആറ് വയസ്സ്, അമ്മയുടെ ഈ കുഞ്ഞു സന്തോഷത്തിന് ഒരായിരം ജന്മദിനാശംസകൾ" എന്നായിരുന്നു താരം കുറിച്ചത്.

2020 ഫെബ്രുവരി 20-നായിരുന്നു രുദ്രയുടെ ജനനം. മൂത്ത മകൻ അഗസ്ത്യയുടെ അഞ്ചാം പിറന്നാളിന് തൊട്ടുതലേന്ന് എത്തിയ ഈ കുഞ്ഞതിഥിയെ അഗസ്ത്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമായാണ് സംവൃത അന്ന് വിശേഷിപ്പിച്ചത്.

അനിയനെ സ്നേഹത്തോടെ 'രൂരു' എന്ന് വിളിച്ചു തുടങ്ങിയതും അഗസ്ത്യ തന്നെയായിരുന്നു. മക്കളുടെ ഓരോ വളർച്ചയും വിശേഷങ്ങളും സംവൃത തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം 2019-ൽ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരുന്നു.

നിലവിൽ സിനിമയിൽ അത്ര സജീവമല്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള യാത്രകളുടെയും വിശേഷങ്ങളുടെയും ചിത്രങ്ങളിലൂടെ സംവൃത ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343472/samvrutha-sunil-celebrates-his-youngest-son-rudras-birthday)