---
title: "'എന്റെ മറുപടി നിയമത്തിലൂടെയായിരിക്കും'; സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരം അനീഷ്"
english_title: "'My response will be through the law'; Bigg Boss star Aneesh lashes out against cyber attacks"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343501/my-response-will-be-through-the-law-bigg-boss-star-aneesh-lashes-out-against-cyber-attacks"
published_at: "2026-02-22T12:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699aa732aab2e_My_response_will_be_through_the_law;_Bigg_Boss_star_Aneesh_lashes_out_against_cyber_attacks.jpg"
keywords: []
---

# 'എന്റെ മറുപടി നിയമത്തിലൂടെയായിരിക്കും'; സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരം അനീഷ്

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി മോശം കമന്റുകൾ പങ്കുവെക്കുന്നവർക്കെതിരെ നിയമനടപടിയുമായി ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണറപ്പ് അനീഷ്. തന്റെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് ചില ഐഡികളിൽ നിന്നുള്ള ആക്രമണമെന്ന് അനീഷ് വ്യക്തമാക്കി. പ്രകോപനമില്ലാതെ വ്യക്തിഹത്യ നടത്തുന്നവരുടെ പ്രൊഫൈലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയ്ക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു. സൈബർ ഇടങ്ങളിലെ അശ്ലീല കമന്റുകൾക്കും അധിക്ഷേപങ്ങൾക്കും അറുതി വരുത്താനാണ് തന്റെ ഈ നീക്കമെന്ന് അനീഷ് കൂട്ടിച്ചേർത്തു.

## Article Content

സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി മോശം കമന്റുകൾ പങ്കുവെക്കുന്നവർക്കെതിരെ നിയമനടപടിയുമായി ബിഗ് ബോസ് മലയാളം സീസൺ 7 റണ്ണറപ്പ് അനീഷ്. തന്റെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് ചില ഐഡികളിൽ നിന്നുള്ള ആക്രമണമെന്ന് അനീഷ് വ്യക്തമാക്കി. പ്രകോപനമില്ലാതെ വ്യക്തിഹത്യ നടത്തുന്നവരുടെ പ്രൊഫൈലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയ്ക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു. സൈബർ ഇടങ്ങളിലെ അശ്ലീല കമന്റുകൾക്കും അധിക്ഷേപങ്ങൾക്കും അറുതി വരുത്താനാണ് തന്റെ ഈ നീക്കമെന്ന് അനീഷ് കൂട്ടിച്ചേർത്തു.

അനീഷിന്റെ വാക്കുകൾ

'സൈബർ ഇടങ്ങളിൽ ചെന്ന് എന്തും എഴുതിയിടാം എന്ന സൈക്കോ മാനസികാവസ്ഥയാണ് നിങ്ങൾക്കെങ്കിൽ അതിന് തക്കതായ മറുപടി കിട്ടുക തന്നെ ചെയ്യും. പക്ഷേ ആ മറുപടി നിയമവഴികളിലൂടെ ആയിരിക്കും എന്നുമാത്രം. അതെ ഞാൻ തുടങ്ങുകയാണ്. ചില ഐഡികളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു. അത്തരത്തിലുള്ള പ്രൊഫൈലുകളെ കണ്ടുപിടിച്ച് നിയമവഴികളിലൂടെ സഞ്ചരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി പിആർ വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നതൊക്കെ തെളിയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ തന്നെ അക്കൗണ്ടബിലിറ്റി ഏറ്റെടുക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്.'

### Related Links & Sources
- [Original Story Source](https://moviemax.in/news/343501/my-response-will-be-through-the-law-bigg-boss-star-aneesh-lashes-out-against-cyber-attacks)