( moviemax.in ) അവയവദാനത്തിന്റെ മറവിൽ നടക്കുന്ന കള്ളക്കളികള്‍ ഇതിവൃത്തമാക്കിയുള്ള കൺസെപ്റ്റ് ഫോട്ടോസ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവനന്തപുരം സ്വദേശി അരുൺ രാജ് ആർ നായരുടെ മറ്റൊരു ഫോട്ടോസ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രകഥ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
പലരേയും ചിന്തിപ്പിക്കുന്നതും എന്നാൽ ഒരു തരത്തിൽ പേടിപ്പിക്കുന്നതുമായ അരുണിന്റെ ഫോട്ടോസ്റ്റോറി സമൂഹത്തിലേക്ക് ചൂണ്ടുന്നത് ഒരുപറ്റം ചോദ്യങ്ങളാണ്.
അവയവ കച്ചവടത്തിന്റെ മറവിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളും, അതുവഴി ആളുകളെ അപകടപ്പെടുത്തുന്നതും അത് കർമ്മ ആയിത്തന്നെ തിരിച്ചടിക്കുന്നതുമാണ് കഥയിലെ ഇതിവൃത്തം.
കഥയിലെ ഒരിക്കലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിച്ചത മാറ്റങ്ങൾക്കൊപ്പം അഭിനേതാക്കളുടെ അസാമാന്യ പ്രകടനങ്ങൾകൂടി അയപ്പോൾ വളരെ വേഗം കാഴ്ചക്കാരെ കൂട്ടാൻ അരുണിന്റെ ഫോട്ടോസ്റ്റോറിക്ക് സാധിച്ചു. മില്യൺ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയ കീഴടക്കിയ ഫോട്ടോസ്റ്റോറിയിൽ ശരണ്യ, അമൃത, ശരത്, കണ്ണകി, വാസുകി, അജാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം:
‘അവസാന നൂലിൽ തൂങ്ങിയാടുന്ന ജീവനുകളെ തുന്നിച്ചേർത്ത്, പുതിയൊരു ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന, നമ്മൾ ദൈവതുല്യരായി കരുതുന്നവർക്ക് ഇടയിൽ തന്നെ രക്തമൂറ്റി കുടിക്കാൻ തക്കം പാർത്ത ചെന്നായ്ക്കൾ ഉണ്ടെന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.
പ്രതീക്ഷയോടെ മുന്നിൽ എത്തുന്നവരുടെ ജീവനും , അവരെ ചൂഷണം ചെയ്‌താൽ കയ്യിലെത്തുന്ന പണവും ഒരേ ത്രാസിന്റെ ഇരു തട്ടുകളിൽ വച്ച് തൂക്കി, പണത്തിന്റെ പിന്നാലെ പോകുന്നവർക്കും, മേലേ തട്ടിലുള്ളവർക്ക് രക്ഷകരായും, താഴേത്തട്ടിലുള്ളവർക്ക് കാലനായും ഒരേനേരത്ത് പരകായ പ്രവേശം ചെയ്യുന്നവർക്കും ഒരുനാൾ തിരിച്ചടിയുണ്ടാവും. ജീവനുകൾക്ക് പുല്ലുവില കല്പ്പിച്ചു പണത്തിനും പ്രതാപത്തിനും പിന്നാലെ പോകുന്ന എല്ലാ ചെന്നായ്ക്കൾക്കും ഞങ്ങളിത് സമർപ്പിക്കുന്നു…”
#arunraj #viral #concept #photo #story