(moviemax.in) ആരാധകരുടെ ചോദ്യങ്ങൾക്ക് പലപ്പോഴും രസകരമായ മറുപടികളാണ് ഹോളിവുഡ് താരം അമിതാഭ് ബച്ചൻ നൽകാറുള്ളത്. കോൻ ബനേഗ ക്രോർ പതി ഷോക്കിടെയും അതുപോലെ രസകരമായ സംഭവമുണ്ടായി.
കോൻ ബനേഗാ ക്രോർ പതിയുടെ 16ാം എപ്പിസോഡിൽ മത്സരാർഥികളിലൊരാൾ ചോദിച്ച ചോദ്യത്തിനാണ് ബച്ചൻ രസകരമായ മറുപടി നൽകിയത്.
ജോലി കഴിഞ്ഞു പോകുമ്പോൾ എന്റെ അമ്മ മാർക്കറ്റിൽ നിന്ന് പച്ചക്കറികൾ വാങ്ങിക്കൊണ്ടുപോകാൻ പറയാറുണ്ട്. ഇത് പോലെ ജയ ബച്ചൻ പറയാറുണ്ടോ എന്നായിരുന്നു മത്സരാർഥിയുടെ ചോദ്യം.
'തീർച്ചയായും എത്രയും പെട്ടെന്ന് ഞാനൊന്ന് വീട്ടിലെത്തിയാൽ മതി എന്നാണ് അവൾ ആവശ്യപ്പെടാറുള്ളത്'- എന്നായിരുന്നു ബച്ചന്റെ മറുപടി. 'ജയക്ക് മുല്ലപ്പൂ വളരെയിഷ്ടമാണ്.
അതിനാൽ റോഡരികിലെ പൂക്കച്ചവടക്കാരിൽ നിന്ന് ഞാനത് വാങ്ങിക്കൊണ്ടുപോകാറുണ്ട്. ആ പൂക്കൾ അവൾക്ക് കൊടുക്കുകയോ അല്ലെങ്കിൽ എന്റെ കാറിൽ സൂക്ഷിക്കുകയോ ചെയ്യും.
കാരണം മനോഹരമായ സുഗന്ധമാണ് മുല്ലപ്പൂവിന്'-ബച്ചൻ മനസു തുറന്നു. ബാങ്ക് ബാലൻസ് അറിയാനായി എ.ടി.എമ്മിൽ പോകാറുണ്ടോ, പണം കൈയിൽ സൂക്ഷിക്കാറുണ്ടോയെന്നുമായിരുന്നു അടുത്ത ചോദ്യം.
പണം കൈയിൽ കരുതാറില്ലെന്നു പറഞ്ഞ ബച്ചന്റെ അടുത്ത മറുപടി ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും താൻ എ.ടി.എമ്മിൽ പോയിട്ടില്ലെന്നും അതുപയോഗിക്കാൻ അറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
എന്നാൽ ജയ എപ്പോഴും കാശ് കൈയിൽ കരുതും. ആവശ്യമുള്ളപ്പോഴൊക്കെ ഞാൻ അവളുടെ കൈയിൽ നിന്ന് വാങ്ങിക്കും.-ബച്ചൻ കൂട്ടിച്ചേർത്തു.
#He #never #went #ATM #even #once #his #life #Jay #always #carries #cash #his #hand' #amitabhbachchan