(moviemax.in) തന്റെ പ്രതിഭയും അധ്വാനവും കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നടിയാണ് രാധിക ആപ്‌തെ. ബോളിവുഡിലെ കുടുംബ വേരുകളും ഗോഡ്ഫാദര്‍മാരുടെ പിന്തുണയുമില്ലാതെയാണ് രാധിക ആപ്‌തെ കരിയര്‍ പടുത്തുയര്‍ത്തിയത്.
അതുകൊണ്ട് തന്നെ കരിയറില്‍ പല ദുരിതങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡില്‍ മാത്രമല്ല, മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും രാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
തന്റെ നിലപാടുകളിലൂടേയും രാധിക ആപ്‌തെ കയ്യടി നേടാറുണ്ട്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ രാധിക പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള പല ദുരനുഭവങ്ങളും മുമ്പ് രാധിക തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം രാധിക തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. 2016 ലായിരുന്നു രാധികയുടെ തുറന്ന് പറച്ചില്‍. താരം അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.
''ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. അവര്‍ ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അവരെ അതിനായി കാണണമെന്നും പറഞ്ഞു. പക്ഷെ അയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു.
ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു''.
അതേസമയം ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാധിക ആപ്തെ. അമ്മയായിരിക്കുകയാണ് രാധിക. ഡിസംബര്‍ 15നാണ് രാധിക ആപ്തെയ്ക്കും ഭര്‍ത്താവ് ബെനഡിക്ട് ടെയ്ലറിനും കുഞ്ഞ് ജനിച്ചത്.
പിന്നാലെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്രതീക്ഷിതമായിട്ടാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് കഴിഞ്ഞ ദിവസം രാധിക പറഞ്ഞത്.
തന്റെ സ്വകാര്യ ജീവിതം എന്നും സ്വകാര്യമായി തന്നെ വെക്കാനാണ് രാധികയ്ക്ക് താല്‍പര്യം. അതിനാല്‍ രാധിക വിവാഹിതയാണെന്ന കാര്യം പോലും ആരാധകരില്‍ പലര്‍ക്കും അറിയില്ലായിരുന്നു.
ഒരു പൊതുവേദിയില്‍ ഭര്‍ത്താവിനൊപ്പം താരം എത്തിയപ്പോഴാണ് പലരും രാധിക വിവാഹിതയാണെന്ന് അറിയുന്നത്. രാധിക ഗര്‍ഭിണിയാണെന്ന വിവരും പൊതുസമൂഹത്തിന് അറിവുണ്ടായിരുന്നില്ല.
നിറവയറുമായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാധിക എത്തുന്നതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. അമ്മയായതോടെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
മിസിസ് അണ്ടര്‍കവര്‍ ആണ് രാധികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിസ്റ്റര്‍ മിഡ്‌നൈറ്റ്, ലാസ്റ്റ് ഡേയ്‌സ് എന്നീ സിനിമകള്‍ രാധികയുടേതായി അണിയറയിലുണ്ട്.
മെയ്ഡ് ഇന്‍ ഹെവന്റെ രണ്ടാം സീസണിലും രാധിക അഭിനയിച്ചിരുന്നു. അക്കയാണ് രാധികയുടെ പുതിയ വെബ് സീരീസ്.
#South #Indian #superstar #called #share #bed #RadhikaApte #shares #ordeal