ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഹൃത്വിക് റോഷനും ഐശ്വര്യ റായും. ഇരുവരും അധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഒരുമിച്ച് വന്നതെല്ലാം ക്ലാസിക്കുകളായി മാറിയിട്ടുണ്ട്.
ധൂം 2, ജോദ അക്ബര്‍, ഗുസാരിഷ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും അഭിനയിച്ച്. മൂന്ന് ചിത്രങ്ങളും ഇന്നും ആരാധകരുടെ മനസിലുണ്ട്. മൂന്ന് ചിത്രങ്ങളിലേയും ഇരുവരുടേയും കെമിസ്ട്രി സമാനതകളില്ലാത്തതാണ്.
അതേസമയം ഹൃത്വിക്കിനൊപ്പം അഭിനയിച്ച സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ ഐശ്വര്യയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
ധൂം ടുവിലെ ചുംബന രംഗത്തിന്റെ പേരില്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരാധകരില്‍ നിന്നും ഐശ്വര്യ വിമര്‍ശനം നേരിട്ടിരുന്നു. അതുവരെ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാതിരുന്ന ഐശ്വര്യയുടെ മാറ്റം പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല.
സമാനമായ രീതിയില്‍ ചില രംഗങ്ങള്‍ ജോദാ അക്ബറിലും ഉണ്ടായിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ആയി ഹൃത്വിക്കും അദ്ദേഹത്തിന്റെ റാണി ജോദയായി ഐശ്വര്യയും എത്തിയ സിനിമയായിരുന്നു ജോദാ അക്ബര്‍.
ഇതിനിടെ ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീഡിയോയില്‍ ഹൃത്വിക് റോഷനെ സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ കളിയാക്കുന്നതാണുള്ളത്.
ജോദാ അക്തറിലെ പ്രണയ രംഗങ്ങള്‍ കാരണം ഹൃത്വിക്കിനെ ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നാണ് ഫര്‍ഹാന്‍ കളിയാക്കുന്നത്.
''ജോദാ അക്ബറില്‍ സഹതാരത്തോടൊപ്പം വല്ലാതെ ഇന്റിമേറ്റ് ആയ രംഗങ്ങള്‍ ചെയ്തിട്ടുണ്ട് നിങ്ങള്‍. നഗ്നരായി, പരസ്പരം കെട്ടിമറിഞ്ഞൊക്കെ.
ഷൂട്ടിംഗിന് ശേഷം ആ സഹതാരത്തിന് നിങ്ങളോട് വല്ലാത്ത നീരസമുണ്ടായെന്നും കേട്ടു. അതിന് ശേഷം അവര്‍ കല്യാണം കഴിച്ചു. നിങ്ങളെ ക്ഷണിച്ചിരുന്നില്ല അല്ലേ?'' എന്നായിരുന്നു ഫര്‍ഹാന്‍ ചോദിച്ചത്.
2007 ലായിരുന്നു ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചത്. ജോദാ അക്ബറില്‍ അഭിനയിക്കുമ്പോള്‍ ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
ജീവിതത്തിലെന്നത് പോലെ തന്നെ സ്‌ക്രീനിലും ഐശ്വര്യ വധുവായി മാറിയ നിമിഷമായിരുന്നു അത്. അതേസമയം ധൂം 2വിലെ ഹൃത്വിക് റോഷനുമായുള്ള ചുംബന രംഗത്തിന്റെ പേരിലും ഐശ്വര്യയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ ഐശ്വര്യ തന്നെ മനസ് തുറന്നിരുന്നു.
''ഒരിക്കല്‍ മാത്രമാണ് ഞാനത് ചെയ്തത്. ധൂമിലായിരുന്നു അത്. അതിന്റെ പേരില്‍ എനിക്ക് കുറച്ച് ലീഗല്‍ നോട്ടീസ് ലഭിച്ചുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല.
നിങ്ങള്‍ ഐക്കണ്‍ ആണ്, ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്, ജീവിതം മാതൃകാപരമായി ജീവിച്ച നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് അവര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. എന്തിനിത് ചെയ്തു? എന്നാണ് അവര്‍ ചോദിച്ചത്'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
അതേസമയം തന്റെ വ്യക്തി ജീവിതത്തിന്റെ പേരില്‍ വാർത്തകളില്‍ നിറയുകയാണ് ഐശ്വര്യ റായ്. അഭിഷേകും ഐശ്വര്യയും പിരിഞ്ഞുവെന്നാണ് കഴിഞ്ഞ കുറേ നാളുകളായി ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാ വിഷയം.
എന്നാല്‍ ഈയ്യടുത്ത് ഒരു പാർട്ടിയ്ക്ക് ഒരുമിച്ചെത്തി ഇരുവരും ഗോസിപ്പുകള്‍ക്ക് വിരാമമിട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരാധ്യയുടെ സ്കൂളിലും ഇരുവരും ഒരുമിച്ച് എത്തിയതും ചർച്ചയായി മാറിയിരിക്കുകയാണ്.
#intimate #scene #tied #up #Aishwarya #wedding #didnt #even #invite #Hrithikroshan