#Radhikaapte | 'ഗര്‍ഭിണിയായത് ഞെട്ടലുണ്ടാക്കി, ഞങ്ങള്‍ കുഞ്ഞിനെ ആഗ്രഹിച്ചിരുന്നില്ല; ഗര്‍ഭകാലത്തെപ്പറ്റി രാധിക ആപ്‌തെ

#Radhikaapte | 'ഗര്‍ഭിണിയായത് ഞെട്ടലുണ്ടാക്കി, ഞങ്ങള്‍ കുഞ്ഞിനെ ആഗ്രഹിച്ചിരുന്നില്ല; ഗര്‍ഭകാലത്തെപ്പറ്റി രാധിക ആപ്‌തെ
Dec 19, 2024 03:13 PM | By Jain Rosviya

പ്രകടനങ്ങള്‍ കൊണ്ട് പലവട്ടം ഞെട്ടിച്ചിട്ടുണ്ട് രാധിക ആപ്‌തെ. സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള രാധിക തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും കയ്യടി നേടിയ നടിയാണ്.

വിദേശ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തെ സൂപ്പര്‍ താരമാണ് രാധിക. ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്നും ലഭിച്ചതിനേക്കാള്‍ പേരും പെരുമയും രാധിക നേടുന്നത് ഒടിടിയിലൂടെയായിരിക്കും.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാധിക ആപ്‌തെ. ഈയ്യടുത്താണ് രാധിക ആപ്‌തെയ്ക്കും ഭര്‍ത്താവ് ബെനഡിക്ട് ടെയ്‌ലറിനും കുഞ്ഞ് ജനിച്ചത്. ഡിസംബര്‍ 15 നായിരുന്നു കുഞ്ഞിന്റെ ജനനം.

പിന്നാലെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

ഇപ്പാഴിതാ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്‌തെ. അവിചാരിതമായിട്ടാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് രാധിക ആപ്‌തെ പറയുന്നത്.

 അപ്രതീക്ഷിതമായിരുന്നില്ല, എങ്കിലും തങ്ങള്‍ ശ്രമിച്ചിരുന്നില്ലെന്നും അതിനാല്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു എന്നാണ് ഗര്‍ഭണിയായതിനെക്കുറിച്ച് രാധിക പറഞ്ഞത്.

''ആക്‌സിഡന്റായിരുന്നില്ല. പക്ഷെ ഞങ്ങള്‍ ശ്രമിക്കുകയും ചെയ്തിരുന്നില്ല. അതിനാല്‍ ഞെട്ടിലുണ്ടായി. തങ്ങള്‍ക്ക് കുട്ടികള്‍ വേണമോ വേണ്ടയോ എന്ന് ആളുകള്‍ക്ക് ധാരണയുണ്ടെങ്കില്‍ എളുപ്പമാണ്.

ഞങ്ങളുടെ കാര്യത്തില്‍ രണ്ടു പേര്‍ക്കും കുട്ടികള്‍ വേണ്ടെന്നായിരുന്നു. അതേസമയം എങ്ങനെയായിരിക്കും എന്നതില്‍ ഒരു ശതമാനം ആകാംഷയും ഉണ്ടായിരുന്നു. അപ്പോഴാണിത് സംഭവിക്കുന്നത്. മുന്നോട്ട് പോകണമോ എന്ന് സംശയിച്ചിരുന്നു'' രാധിക പറയുന്നു.

പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു രാധിക ആപ്‌തെ തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത്. ആ സമയത്തെ തന്റെ മാനസികാവസ്ഥയും രാധിക പങ്കുവെക്കുന്നുണ്ട്.

തനിക്ക് ആ സമയത്തെ തന്റെ രൂപം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്നാണ് രാധിക പറയുന്നത്. മുമ്പൊരിക്കലും തനിക്ക് ഇത്രയും വണ്ണം വച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് രാധിക പറയുന്നത്. കൂടാതെ ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.

ശരീരം വണ്ണം വച്ചു. ഇടുപ്പില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഉറക്കക്കുറവും വല്ലാതെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം മാറിയെന്നാണ് രാധിക പറയുന്നത്.

അതേസമയം ഇപ്പോള്‍ താന്‍ വളരെ ദയയോടെയാണ് തന്റെ ചിത്രങ്ങള്‍ കാണുന്നത്. സ്വയം അത്രയും ബുദ്ധിമുട്ടിച്ചതില്‍ വിഷമം തോന്നുന്നു. തന്റെ മാറ്റത്തില്‍ ഇപ്പോള്‍ സൗന്ദര്യം മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും രാധിക പറയുന്നുണ്ട്.

തന്റെ മെറ്റേണിറ്റി ചിത്രങ്ങള്‍ വിലമതിക്കാനാകാത്തത് ആണെന്നാണ് രാധിക പറയുന്നത്. തന്റെ സ്വകാര്യ ജീവിതം എന്നും സ്വകാര്യമായി തന്നെ വെക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രാധിക ആപ്‌തെ.

അതുകൊണ്ട് തന്നെ രാധിക വിവാഹിതയാണെന്ന കാര്യം ആരാധകരില്‍ പലര്‍ക്കും അറിയില്ലായിരുന്നു. ഈയ്യടുത്ത് ഒരു പൊതുവേദിയില്‍ ഭര്‍ത്താവിനൊപ്പം താരം എത്തിയപ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്.

അതുപോലെ തന്നെ രാധിക ഗര്‍ഭിണിയാണെന്ന വിവരും പൊതുസമൂഹത്തിന് അറിവുണ്ടായിരുന്നില്ല. നിറവയറുമായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാധിക എത്തുന്നതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്.



#Being #pregnant #shock #we #didnt #want #baby #Radhikaapte #about #her #pregnancy

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories