മുംബൈ: കിരൺ റാവുവിന്‍റെ ലാപതാ ലേഡീസ് മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഓസ്‌കാർ 2025-ലേക്കുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല.
ഡിസംബർ 17നാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. അതേ സമയം ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ സന്തോഷ് എന്ന ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാർഡിനുള്ള ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്‍റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
ഗ്രാമീണ ഇന്ത്യയിലെ രണ്ട് യുവ വധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കിരണ്‍ റാവുവിന്‍റെ സിനിമ ഇന്ത്യൻ സ്ത്രീകളുടെ വൈവിധ്യത്തെ മികച്ച രീതിയിൽ പകർത്തിയതായി അസമീസ് ചലച്ചിത്ര നിർമ്മാതാവ് ജാനു ബറുവ അധ്യക്ഷനായ ഒസ്കാര്‍ എന്‍ട്രിയായ ചിത്രം തെരഞ്ഞെടുത്ത 13 അംഗ സെലക്ഷൻ കമ്മിറ്റി പറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രത്തിന് വേണ്ടിയുള്ള കഠിനമായ പ്രമോഷനിലായിരുന്നു ചിത്രത്തിന്‍റെ അണിയറക്കാര്‍. കിരണ്‍ റാവുവും നിര്‍മ്മാതാവ് ആമിര്‍ ഖാനും നിരന്തരം വിദേശത്ത് അടക്കം അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.
#LapataLadies #Off #Oscar #List #Hindi #film #India #did #not #send #list