#vijay | 'വിജയ്‌യോട് അന്നേ തൃഷയ്ക്ക് ഇഷ്ടം ഉണ്ടായിരുന്നു, പക്ഷെ വിവാഹിതനാണ്'; നടിയുടെ വിവാഹ നിശ്ചയം മുടങ്ങിയതിന് കാരണം!

#vijay | 'വിജയ്‌യോട് അന്നേ തൃഷയ്ക്ക് ഇഷ്ടം ഉണ്ടായിരുന്നു, പക്ഷെ വിവാഹിതനാണ്'; നടിയുടെ വിവാഹ നിശ്ചയം മുടങ്ങിയതിന് കാരണം!
Dec 14, 2024 07:37 PM | By Athira V

വിജയും തൃഷയുമാണ് കോളിവുഡിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇരുവരും പ്രെെവറ്റ് ജെറ്റിൽ യാത്ര ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന വിവരം. നടി കീർത്തി സുരേഷിന്റെ വിവാഹത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

ജസ്റ്റിസ് ഫോർ സം​ഗീത എന്ന ഹാഷ് ടാ​ഗ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വിജയ് ഭാര്യ സം​ഗീതയെ വഞ്ചിച്ചു എന്നാണ് ഇവരുടെ ആരോപണം. ഇതാദ്യമായല്ല വിജയ്, തൃഷ ​ഗോസിപ്പുകൾ ചർച്ചയാകുന്നത്.

വിജയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായാണ് തൃഷ ഇന്നും അറിയപ്പെടുന്നത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ താരങ്ങളെ ഒരുമിച്ച് സിനിമകളിൽ കാണാതായി. ​ഗോസിപ്പുകൾക്കിടെയാണിയിരുന്നു ഇത്. സം​ഗീതയുടെ എതിർപ്പാണ് ഇതിന് കാരണമെന്ന് അഭ്യൂഹങ്ങൾ വന്നു.

അന്ന് താരങ്ങൾ ഇത് ​വെറും ​ഗോസിപ്പുകളായി കണ്ട് തള്ളിക്കളഞ്ഞു. പിന്നീട് 15 വർഷങ്ങൾക്കിപ്പുറം ലിയോ എന്ന സിനിമയിൽ തൃഷയും വിജയും ഒരുമിച്ചെത്തി. എന്നാൽ അപ്പോഴേക്കും വിജയ്-സം​ഗീത ബന്ധത്തിൽ വിള്ളലുകൾ വന്നെന്ന് തമിഴകത്ത് സംസാരമുണ്ടായി. ഏറെക്കാലമായി വിജയിനെയും സം​ഗീതയെയും ഒരുമിച്ച് പൊതുവേദികളിൽ കണ്ടിട്ട്.

ഇപ്പോഴിതാ തൃഷയെയും വിജയിനെയും കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് വിജയ്നോട് തൃഷ്യ്ക്ക് ഇഷ്ടം തോന്നിയിരുന്നെന്ന് കുട്ടി പത്നിനി ഒരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട്.


ഒരുമിച്ച് അഭിനയിച്ച സിനിമകളിൽ അവർക്ക് നല്ല കെമിസ്ട്രിയുണ്ടായിരുന്നു. എനിക്ക് നന്നായി അറിയാം, ഈ പ്രോസസിനിടെ വിജയോട് തൃഷയ്ക്ക് വളരെ അടുപ്പം തോന്നി. ഒരു അറ്റാച്ച്മെന്റുണ്ടായി. പക്ഷെ വിജയ് വിവാഹിതനാണ്. അതവരുടെ സ്വകാര്യ ജീവിതമാണ്. അതേക്കുറിച്ച് അധികം താൻ സംസാരിക്കുന്നില്ലെന്നും കു‌ട്ടി പത്മിനി അന്ന് വ്യക്തമാക്കി.

തൃഷയുടെ വിവാഹ നിശ്ചയം മുടങ്ങിയതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. എന്തോ കാരണത്തിൽ തൃഷ ആ ബന്ധം വേണ്ടെന്ന് വെച്ചു. അതിൽ ഞാൻ തൃഷയെ അഭിനന്ദിക്കുന്നു. ഒരുപാട് പേർ സമൂഹത്തെ ഭയന്ന് വിവാഹ നിശ്ചയം കഴിഞ്ഞത് കൊണ്ട് മാത്രം വിവാഹം ചെയ്യുന്നു. ഇഷ്ടമില്ലാത്ത ജീവിതത്തിലേക്ക് ക‌ടക്കരുത്.

തൃഷയ്ക്ക് തന്റെ അനു​ഗ്രഹം എപ്പോഴുമുണ്ടാകുമെന്നും അന്ന് കുട്ടി പത്മിനി പറഞ്ഞു. 2015 ലാണ് തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വ്യവസായി വരുൺ മന്യനായിരുന്നു വരൻ. എന്നാൽ വിവാഹ നിശ്ചയത്തിന് പിന്നാലെ ഈ ബന്ധം ഇരുവരും വേണ്ടെന്ന് വെച്ചു. തൃഷ കരിയറിൽ തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹം വേണ്ടെന്ന് കാരണമെന്ന് അന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

മറുവശത്ത് സം​ഗീതയും വിജയും അകന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിജയ് സിനിമാ രം​ഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചിരിക്കെയാണ് തൃഷയുമായി ചേർത്തുള്ള ​ഗോസിപ്പുകൾ വരുന്നത്.

Content Highlight: #Trisha #had #crush #Vijay #but #he #married #reason #why #engagement #actress #broke #off

Next TV

Related Stories
തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ് സേതുപതി

May 25, 2026 05:33 PM

തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ് സേതുപതി

തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ്...

Read More >>
ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

May 24, 2026 04:23 PM

ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ...

Read More >>
തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി വസന്ത്

May 24, 2026 04:03 PM

തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി വസന്ത്

തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി...

Read More >>
Top Stories










News Roundup






GCC News