#reenajohn | ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ? ലിപ്സ്റ്റിക് വാരിത്തേച്ചിട്ടാണ്...; ഇതിപ്പോ റിമി ടോമിയോ ലക്ഷ്മി നക്ഷത്രയോ ആയല്ലോന്ന് ആരാധകര്‍

#reenajohn | ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ? ലിപ്സ്റ്റിക് വാരിത്തേച്ചിട്ടാണ്...; ഇതിപ്പോ റിമി ടോമിയോ ലക്ഷ്മി നക്ഷത്രയോ ആയല്ലോന്ന് ആരാധകര്‍
Dec 14, 2024 01:06 PM | By Athira V

ക്യാന്‍സറിനെ അതിജീവിച്ച് സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിക്കുന്ന താരമാണ് റീന ജോണ്‍. കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തി റീന പലപ്പോഴും പ്രേക്ഷക പ്രശംസ നേടാറുണ്ട്. എന്നാല്‍ താരത്തിന്റെ മേക്കപ്പ് ആണ് പലരെയും ചൊടിപ്പിക്കുന്നത്. കടും ചുവപ്പു നിറത്തില്‍ വലിച്ചു വാരി ലിപ്സ്റ്റിക് ഇടുന്നത് നിര്‍ത്താന്‍ ആണ് പലരും റീനയോട് പറയാറുള്ളത്.

ഇപ്പോഴിതാ റീനയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമര്‍. റീനയുമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രതീക്ഷിക്കാതെ അവര്‍ക്ക് മേക്കപ്പ് ചെയ്തതിനെ പറ്റിയുമാണ് രഞ്ജു പറഞ്ഞത്. ഈ ചിത്രങ്ങള്‍ വൈറലായതോടെ വലിയ പ്രശംസയും താരത്തിന് ലഭിച്ചു.

'ഓരോ മനുഷ്യര്‍ക്കും മോഹങ്ങള്‍ ഉണ്ടാകും. റീന ചേച്ചി എന്നും എനിക്കൊരു എനര്‍ജി ഡ്രിങ്ക് പോലെയാണ്. എപ്പോള്‍ സംസാരിച്ചാലും മേക്കപ്പിനെ കുറിച്ചൊക്കെ പറയും. ഞാനും തമാശയ്ക്ക് പറയും കൊച്ചിങ്ങ് പോരെ നമുക്കു മേക്കപ്പ് ചെയ്യാം എന്നൊക്കെ. സത്യം പറഞ്ഞാല്‍ ഒട്ടും പ്ലാന്‍ അല്ലായിരുന്നു. കാരണം മേക്കപ്പ് വര്‍ക്ക്‌ഷോപ്പ് കൊല്ലത്ത് നടക്കുന്നു, അതിന്റെ തിരക്ക്.

ഇടയ്ക്ക് അക്കാദമിയില്‍ പോയി കുട്ടികളെ കാണാന്‍, ഡോറയില്‍ പോകണം. ജസ്റ്റ് ഒന്ന് കാണാം എന്ന് മാത്രമേ വിചാരിച്ചുള്ളൂ. വന്നപ്പോള്‍ എല്ലാം മാറി. ഉടനെ പിള്ളേര്‍ വീട്ടില്‍ പോയി സാരി എടുത്തു, സുധി പൂവും വാങ്ങി വന്നു. ജസ്റ്റ് 39 മിനുറ്റില്‍ കംപ്ലീറ്റ് റെഡി. റീന ചേച്ചി ഹാപ്പി, ഞാനും ഹാപ്പി, അങ്ങനെ സന്തോഷിക്കട്ടെ എല്ലാവരും'... എന്നുമാണ് രഞ്ജു പറഞ്ഞത്.

റീനയുടെ മേക്കോവര്‍ കണ്ടതോടെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. പുതിയ ലുക്കില്‍ ഇപ്പോഴത്തെ റിമി ടോമിയെ പോലെ തോന്നിയെന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്. എന്നാല്‍ ഇത് ലക്ഷ്മി നക്ഷത്രയാണെന്നും ഒറ്റ നോട്ടത്തില്‍ അവരുടെ അതേ ലുക്ക്. ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ? എന്ന് ചോദിച്ചാല്‍ ലിസി പ്രിയദര്‍ശനെ പോലെ ഉണ്ടെന്നായി മറ്റ് കമന്റുകള്‍.

ലിപ്സ്റ്റിക് എങ്ങിനെ ഇടണം എന്നു മാത്രം ഒന്ന് പറഞ്ഞുകൊടുത്തിട്ട് വിടണം. എന്തായാലും മേക്കോവര്‍ സൂപ്പര്‍ ആയിട്ടുണ്ട്. റീന എന്നും ഈ ഫോട്ടോ എടുത്തു നോക്കണം. നിങ്ങള്‍ എത്ര സുന്ദരി ആണെന്ന്. ഈ രീതിയില്‍ ഒരുങ്ങണം. ലിപ്സ്റ്റിക് വാരിത്തേച്ചിട്ടാണ് ഭംഗിയില്ലാത്തത്. നല്ല ഷേപ്പിലിട്ടപ്പോള്‍ സൂപ്പറായി.

പാവം ചേച്ചി, എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഓരോ സ്ത്രീയും മോഡല്‍ ആക്കേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് റീന ചേച്ചി. ശാരീരികവും മാനസികവുമായ വെല്ലുവിളികളെ പൂവ് പോലെ നേരിടുന്ന അതിനു മറ്റുള്ളവര്‍ക്ക കൂടി സഹായകമാകുന്ന ഒരു മോട്ടിവേറ്റര്‍ കൂടിയാണ് ചേച്ചി.

ആരെയും ഒരു നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ മനസിലാക്കാന്‍ കഴിയില്ല. അവരിലേക്ക് അടുക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയുകയുള്ളൂ. ഇന്ന് തള്ളിപ്പറയുന്നവര്‍ എല്ലാവരും ചേച്ചിയെ സ്‌നേഹിച്ചു തുടങ്ങും എന്നും എല്ലാവരും ഒപ്പമുണ്ടാകുന്ന ഒരു കാലമുണ്ടാകട്ടെ... എന്നൊക്കെയാണ് റീനയോട് ആരാധകര്‍ പറയുന്നത്.

#ranjuranjimar #spoke #about #reenajohn #makeover

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-