(moviemax.in) തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകളെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി നടി സായ് പല്ലവി.
രൺബീർ കപൂർ നായകനായി എത്തുന്ന രാമായണയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി നടി മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിനെതിരെ യാണ് താരം രംഗത്തു വന്നത്.ഇനി ഇതുപോലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ കണ്ടാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചു.
അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ, കെട്ടിച്ചമച്ച നുണകളോ, വസ്തുതാവിരുദ്ധമായ പ്രസ്താവനകളോ പ്രചരിക്കുമ്പോള്‍ എല്ലായിപ്പോഴും ഞാന്‍ മൗനം പാലിക്കാറാണ് പതിവ്. എന്നാല്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഞാന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇനി ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളോ വ്യക്തികളോ വാര്‍ത്തയായോ ഗോസ്സിപ്പായോ ഇത്തരം കഥകളുമായി വന്നാല്‍ ഞാന്‍ നിയമപരമായിട്ടായിരിക്കും മറുപടി പറയുക.- സായ് പല്ലവി എക്സിൽ കുറിച്ചു.
മുമ്പ് നൽകിയൊരു അഭിമുഖത്തിൽ താന്‍ വെജിറ്റേറിയനാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ജീവിയെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ലഭിക്കുന്ന ആരോഗ്യംവേണ്ട. എല്ലാകാലവും വെജിറ്റേറിയന്‍ ആണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
#silent #news #true #take #legal #action #SaiPallavi