(moviemax.in) ആറ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ അഭിമുഖം പുറത്ത് വന്നത്. ഭർത്താവിന്റെയും മകളുടെയും മരണശേഷം ലക്ഷ്മി മൗനം പാലിക്കുകയായിരുന്നു.
വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇനിയും അതുണ്ടാക്കുമെന്നും പക്ഷെ തനിക്ക് താന്‍ കണ്ടത് മാത്രമെ പറയാനാകൂവെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനില്ലെന്നുമാണ് ലക്ഷ്മി പറഞ്ഞത്.
ലക്ഷ്മിയുടെ അഭിമുഖം വൈറലായതോടെ കലാഭവൻ സോബി പ്രതികരിച്ച് എത്തിയിരുന്നു. ലക്ഷ്മി കൂടുതൽ കാര്യങ്ങൾ പറയുമെന്ന പ്രതീക്ഷ തനിക്കില്ലെന്നാണ് പുതിയ അഭിമുഖത്തിൽ സോബി പറഞ്ഞത്.
മാധ്യമങ്ങളോടല്ല ലക്ഷ്മി ആദ്യം പോയി സംസാരിക്കേണ്ടിയിരുന്നത് ബാലുവിന്റെ മാതാപിതാക്കളുമായിട്ടായിരുന്നുവെന്നും സോബി പറയുന്നു.
ബാലുവിന്റെ വീട്ടുകാരുമായി ലക്ഷ്മിക്ക് ഒരു കണക്ഷനുമില്ല. ബാലുവിന്റെ പെങ്ങൾ മീര മരിച്ചപ്പോഴും അമ്മാവനും ബാലുവിന്റെ ഗുരുവുമായ വയലിനിസ്റ്റ് ബി ശശികുമാര്‍ സാർ മരിച്ചപ്പോഴും ലക്ഷ്മി മാത്രമല്ല അവരുടെ കുടുംബത്തിൽ നിന്നും ആരും തന്നെ വന്നില്ല.
ബാലുവിന്റെ മാതാപിതാക്കൾ നല്ല മനുഷ്യരാണ്. അവർക്ക് പൈസയുടെ ആവശ്യമില്ല. രണ്ടുപേർക്കും നല്ലൊരു തുക പെൻഷൻ കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ബാലുവിന്റെ പൈസ അവർക്ക് ആവശ്യമില്ല.
അവന്റെ ഒരു പൈസ പോലും ഞങ്ങൾക്ക് വേണ്ട ലക്ഷ്മി എടുത്തോട്ടെ. പക്ഷെ ഞങ്ങളുമായി എന്തിനാണ് പിണങ്ങി നിൽക്കുന്നതെന്ന് പലപ്പോഴും ബാലുവിന്റെ അമ്മയൊക്കെ ചോദിച്ചിട്ടുണ്ടെന്ന് സോബി പറയുന്നു. ബാലുവിന്റെ കളിക്കൂട്ടുകാരനാണ് ജോയ് തമലം.
ബാലു-ലക്ഷ്മി വിവാഹം നടത്തി കൊടുത്തവരിൽ ഒരാൾ കൂടിയാണ്. ലക്ഷ്മിയെ ചോദ്യം ചെയ്യണമെന്ന് ജോയ് നല്ല സ്ട്രോങ്ങായാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അർജുനെ അറസ്റ്റ് ചെയ്ത വാർത്ത പുറംലോകം അറിയാൻ കാരണം തന്നെ ജോയിയാണ്. അദ്ദേഹം അതിന് പിന്നാലെ നടന്നു. എന്നോട് ജോയ് അന്ന് നടന്ന അപകട സമയത്തെ സംഭവങ്ങളെ കുറിച്ച് പലതവണ ചോദിച്ച് അറിഞ്ഞിട്ടുണ്ട്.
ലക്ഷ്മിയുടെ പെരുമാറ്റം കാരണമാണ് ബാലുവിന്റെ മാതാപിതാക്കൾക്ക് എതിർപ്പ്. ലക്ഷ്മി ആദ്യം പോയി സംസാരിക്കേണ്ടിയിരുന്നത് ബാലുവിന്റെ മാതാപിതാക്കളുമായിട്ടായിരുന്നു.
ലക്ഷ്മി പ്രസ്മീറ്റ് നടത്തണമായിരുന്നു. അപ്പോൾ മാധ്യമങ്ങൾക്ക് അവർക്ക് ചോദിക്കാനുള്ളത് ചോദിക്കാമായിരുന്നു. ലക്ഷ്മി കൂടുതൽ കാര്യങ്ങൾ പറയുമെന്ന പ്രതീക്ഷ എനിക്കില്ല.
ബാലുവിന്റെ മരണശേഷം ലക്ഷ്മിയെ ജോയ് വിളിച്ചപ്പോൾ ബാലുവിന്റെ വീട്ടിലേക്ക് വരുന്നില്ലേയെന്ന് ചോദിച്ചു. അവൻ ഏതായാലും ചത്തില്ലേ... അവന്റെ കുറേ ആക്രി സാധനങ്ങൾ അവിടെ ഇരിപ്പുണ്ട്. അതൊക്കെ എടുത്ത് വിൽക്കൂ... എന്നിട്ട് വരാമെന്ന് ലക്ഷ്മി പറഞ്ഞുവെന്നാണ് ജോയ് അടുത്തിടെ വെളിപ്പെടുത്തിയതെന്നും സോബി പറയുന്നു.
പിന്നീട് ഫോൺ കോളിലൂടെ ലക്ഷ്മിയുടെ അഭിമുഖത്തെ കുറിച്ച് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയും പ്രതികരിച്ചു. ലക്ഷ്മിയെ കുറിച്ച് അടുത്തിടെ ജോയ് തമലം എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. അതിന് എതിരായിട്ടാണ് ലക്ഷ്മി അഭിമുഖം നൽകിയിരിക്കുന്നത്.
ലക്ഷ്മിയെ പിടിച്ച് ചോദ്യം ചെയ്താൽ കുറേ കാര്യങ്ങൾ അറിയാൻ പറ്റും, ഇവളാണ് അതിന് പിറകിലുള്ള മെയിൻ കക്ഷി എന്നൊക്കെ കഴിഞ്ഞ ദിവസം ജോയ് പറഞ്ഞിരുന്നു.
പിന്നെ ലക്ഷ്മിയോട് നമുക്ക് ഒന്നും ചോദിക്കാൻ പറ്റില്ല. കേട്ടിരിക്കാനെ പറ്റൂവെന്നാണ് പിതാവ് പറഞ്ഞത്. വാഹനാപകടം തന്നെ ശാരീരികമായും മാനസികമായും ബാധിച്ചിരുന്നുവെന്നും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നുവെന്നും ലക്ഷ്മി പുതിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.
എന്നാൽ അഭിമുഖം വൈറലായതോടെ ലക്ഷ്മി പറയുന്ന കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം കുറിക്കുന്നത്.
#kalabhavansobi #reacted #violinist #lakshmi #latest #interview