#Starmagic | സ്റ്റാർ മാജിക് പൂട്ടി? എല്ലാം അവസാനിപ്പിച്ചു.....! എന്നേ നിര്‍ത്തേണ്ടതാണെന്ന് സോഷ്യൽ മീഡിയ

#Starmagic | സ്റ്റാർ മാജിക് പൂട്ടി? എല്ലാം അവസാനിപ്പിച്ചു.....! എന്നേ നിര്‍ത്തേണ്ടതാണെന്ന് സോഷ്യൽ മീഡിയ
Dec 7, 2024 02:26 PM | By Jain Rosviya

ടെലിവിഷന്‍ പരിപാടികള്‍ക്കും സീരിയലുകള്‍ക്കും എതിരെയുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്.

കണ്ണീര്‍ പരമ്പരകള്‍ എന്നും എന്‍ഡോസള്‍ഫാനെക്കാളും മാരകമാണെന്നും തുടങ്ങി സീരിയലുകള്‍ക്കെതിരെ ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നുവന്നത്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ സ്റ്റാര്‍ മാജിക് എന്ന പരിപാടിക്കെതിരെയും വിമര്‍ശനം ഉയരുകയാണ്. ഫ്‌ലവേഴ്‌സിലെ ഗെയിം ഷോ എന്ന നിലയില്‍ ഏറെ ശ്രദ്ധേയമാണ് സ്റ്റാര്‍ മാജിക്. ഈ ഷോ നിര്‍ത്താന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നത്. സ്റ്റാര്‍ മാജിക്കിലെ മത്സരാര്‍ഥികളെല്ലാം നിരന്ന് നില്‍ക്കുന്ന ഫോട്ടോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

'ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാം എന്നന്നേക്കുമായി നിര്‍ത്തി... ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആശംസകള്‍' എന്ന് പറഞ്ഞാണ് ഒരു പോസ്റ്റ് വൈറല്‍ ആവുന്നത്.

മിനിസ്‌ക്രീനിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. രസകരമായ ഗെയിമുകളും തമാശകളും സ്‌കിറ്റുമൊക്കെ കോര്‍ത്തിണക്കി നടത്തുന്ന പരിപാടിയും അതിലെ താരങ്ങളുടെ പ്രകടനങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.

എന്നാല്‍ നിറത്തെയും രൂപത്തെയും കളിയാക്കുകയാണെന്നും ബോഡിഷെയിമിങ് പറയുന്നുണ്ടെന്നും പറഞ്ഞ് ഷോ യ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരിപാടി നെഗറ്റീവ് തലത്തിലേക്ക് എത്തുന്നത്.

തങ്കച്ചന്‍ വിതുര, കൊല്ലം സുധി, അനുക്കുട്ടി, ബിനു അടിമാലി എന്നിങ്ങനെ നിരവധി താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും ഈ ഷോ യിലൂടെയാണ്.

ഒപ്പം അവതാരക ലക്ഷ്മി നക്ഷ്ത്രയും തിളങ്ങി. എന്തുകൊണ്ട് ഷോ അവസാനിക്കുന്നതെന്നോ ഇത് യഥാര്‍ഥ വാര്‍ത്തയാണോ എന്നത് സംബന്ധിച്ച് ആധികാരിക ഇല്ലെങ്കിലും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ പോസ്റ്റ് വൈറലാവുകയാണ്.

ഇതിന് താഴെ നൂറുകണക്കിന് കമന്റുകളുമായിട്ടാണ് ആളുകള്‍ എത്തിയിരിക്കുന്നത്.

വളരെ മികച്ച തീരുമാനം, ഒരു കാലത്ത് നല്ല പ്രോഗ്രാം ആയിരുന്നു. ഇപ്പോള്‍ തനി കൂതറ. എന്നേ നിര്‍ത്തേണ്ടതായിരുന്നു. ഇനി കുറെ കുടുംബം കലക്കി സീരിയല്‍ കൂടി അവസാനിപ്പിച്ചാല്‍ കുറെ വീടുകളില്‍ സമാധാനം.

ഇങ്ങനെ ഒരുപാട് ചാനലില്‍ ഉണ്ട് കുറെ ചളി പ്രോഗ്രാം എല്ലാം നിര്‍ത്തണം.ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി.

അടിമാലിയുടെ വളിച്ച തമാശകള്‍ ഇനി എവിടെ പറയും. ഇനി ലക്ഷ്മി ഇറങ്ങും സുധി ചേട്ടന്റെ കിണ്ടി എന്നും പറഞ്ഞു കൊണ്ട്. നല്ല തീരുമാനം, വിഡ്ഢികളായ ജനങ്ങള്‍ തന്നെ പൈസ കൊടുത്തു വാങ്ങിച്ച ടിവി അത് മാസംതോറും നമ്മള്‍ തന്നെ ചാര്‍ജ് ചെയ്തു ഈ വിഡ്ഢിത്തരം കാണുന്നു.

അതാണ് ബുദ്ധിമന്മാരുടെ ഐഡിയ. അതായത് വല്ലവന്റെയും കോമാളിത്തരം നമ്മള്‍ ആരോടും മിണ്ടാതെ സഹിച്ചു കണ്ടോണം... ഏഴു വര്‍ഷം മുന്‍പാണ് സ്റ്റാര്‍ മാജിക് തുടങ്ങുന്നത്.

തുടക്കത്തില്‍ താരങ്ങളെ കൊണ്ട് ഗെയിമുകള്‍ കളിപ്പിച്ചു. പിന്നീട് സ്‌കിറ്റുകള്‍ക്കും തമാശകള്‍ക്കും പ്രധാന്യം നല്‍കി. താരങ്ങളുടെ കൗണ്ടര്‍ ഡയലോഗുകള്‍ വന്നതോടെയാണ് ഷോ വൈറലാവുന്നത്. പിന്നാലെ വിമര്‍ശനങ്ങളുമായി...



#Stop #Star #magic #Its #all #over #Social #media #says #needs #stopped

Next TV

Related Stories
#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

Dec 25, 2024 09:38 PM

#amruthasuresh | 'രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണത് പോലെ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന് കാരണം...!

എന്നാൽ ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല. രണ്ട് പേരും പിരിഞ്ഞതറിഞ്ഞ് സോഷ്യൽ മീഡിയയിൽ ക‌ടുത്ത പരിഹാസങ്ങൾ വന്നു. ഇപ്പോഴിതാ ​ഗോപി സുന്ദറുമായി...

Read More >>
#diyakrishna |  അപ്പോ തുടങ്ങുവല്ലേ...!  'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

Dec 24, 2024 05:05 PM

#diyakrishna | അപ്പോ തുടങ്ങുവല്ലേ...! 'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. തിരുവനന്തപുരത്ത് ഒരു ഫിസിക്കൽ സ്റ്റോറും ഓ ബൈ...

Read More >>
#apsararathnakaran | ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു? 'ആരെയും അധികം വിശ്വസിക്കരുത്; സ്‌നേഹം കാണിക്കുമ്പോള്‍ നമ്മള്‍ തെറ്റിദ്ധരിക്കും' -അപ്‌സര

Dec 23, 2024 12:20 PM

#apsararathnakaran | ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു? 'ആരെയും അധികം വിശ്വസിക്കരുത്; സ്‌നേഹം കാണിക്കുമ്പോള്‍ നമ്മള്‍ തെറ്റിദ്ധരിക്കും' -അപ്‌സര

ജീവിതത്തില്‍ ആരെയും വിശ്വസിക്കരുതെന്നും അങ്ങനെ വിശ്വസിച്ചവരില്‍ നിന്ന് തനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ടെന്നുമാണ് മാധ്യമങ്ങള്‍ക്ക്...

Read More >>
#pearlemaaney   |   ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ? പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം

Dec 23, 2024 06:42 AM

#pearlemaaney | ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ? പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം

ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയും സീരിയല്‍ നടിയുമായ അര്‍ച്ചന സുശീലന്‍ ബഡായ് ബംഗ്ലാവില്‍ പങ്കെടുക്കുമ്പോഴാണ് ശ്രീനിഷിനെ കുറിച്ച്...

Read More >>
#amrithanair | ദേ, ഇങ്ങോട്ട് നോക്കിയെ..! രണ്ട് കണ്ണുകൾ അല്ലെ ആ കാണുന്നത്; ക്യൂട്ട് ലുക്കിൽ അമൃത നായർ

Dec 22, 2024 11:07 PM

#amrithanair | ദേ, ഇങ്ങോട്ട് നോക്കിയെ..! രണ്ട് കണ്ണുകൾ അല്ലെ ആ കാണുന്നത്; ക്യൂട്ട് ലുക്കിൽ അമൃത നായർ

ഗീത ഗോവിന്ദം താരം രേവതി മുരളിയാണ് ചിത്രങ്ങൾ പകർത്തിയത്. ഷൂട്ടിംഗ് ഇടവേളയിൽ കോഫീ ഷോപ്പിലെത്തിയതാണ്...

Read More >>
Top Stories










News Roundup