#ED | താരപ്പകിട്ടോടെ ഇ ഡിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

#ED | താരപ്പകിട്ടോടെ ഇ ഡിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
Dec 7, 2024 09:51 AM | By Jain Rosviya

(moviemax.in) തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് നിർമ്മാണ രംഗത്തേക്ക് ലിസ്റ്റിൻ സ്റ്റീഫനോടൊപ്പം എത്തുന്ന ചിത്രം എക്സ്ട്രാ ഡീസന്റിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.

ബിജു മേനോൻ, ടൊവിനോ തോമസ്, സിബി മലയിൽ, ഷാഫി, വിനയൻ, എബ്രിഡ് ഷൈൻ, ഷീലു എബ്രഹാം, ഷാജോൺ, നാദിർഷ, വിജയ് ബാബു, ആൽവിൻ ആന്റണി, സാബു ചെറിയാൻ, രമേശ് പിഷാരടി, പ്രജോദ് കലാഭവൻ, നിരഞ്ജന അനൂപ്, നിതിൻ രഞ്ജി പണിക്കർ, സനൽ വി ദേവനും ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.

ഇ ഡിയിലെ ഗാനങ്ങളുടെ ലൈവ് പെർഫോമൻസുമായി സംഗീത സംവിധായകൻ അങ്കിത് മേനോനും സംഘവും ഗംഭീര പ്രകടനം പ്രേക്ഷകരുടെ പ്രശംസ നേടി.

ആറു ഗാനങ്ങൾ ഉള്ള ഇ ഡിയുടെ പ്രൊമോ സോങ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ഡിസംബർ 20 നു തിയേറ്ററുകളിലേക്കെത്തും.

സുരാജ് വെഞ്ഞാറമൂട്‌ , ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌.സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യിൽ കാഴ്ചവയ്ക്കുന്നത്.

വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്.

ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്,

മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ,

ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു,

പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്,

ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.


#audio #launch #ED #held #Kochi #with #star #cast

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-