#pearlemaaney | നടിയുമായി ശ്രീനിഷ് ഇഷ്ടത്തിലായിരുന്നു, പേളി തട്ടിയെടുത്തത് ? വിവാദങ്ങള്‍ക്കിടയില്‍ ചർച്ചയായി ആരാധകന്റെ കുറിപ്പ്

#pearlemaaney | നടിയുമായി ശ്രീനിഷ് ഇഷ്ടത്തിലായിരുന്നു, പേളി തട്ടിയെടുത്തത് ? വിവാദങ്ങള്‍ക്കിടയില്‍ ചർച്ചയായി ആരാധകന്റെ കുറിപ്പ്
Dec 6, 2024 02:59 PM | By Athira V

നടി മെറീന മൈക്കിളിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പേളി മാണിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇപ്പോള്‍ നടി അത് പറഞ്ഞതോടെ പേളിയെ വിമര്‍ശിച്ചും പരിഹസിച്ചുമൊക്കെയാണ് ആളുകള്‍ പ്രതികരിച്ചത്.

മുന്‍പ് ബിഗ് ബോസിലെ കാര്യങ്ങളിലൂടെയാണ് പേളി ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഷോ യില്‍ വെച്ച് സഹമത്സരരാര്‍ഥിയും നടനുമായിരുന്ന ശ്രീനിഷ് അരവിന്ദുമായി പേളി ഇഷ്ടത്തിലായത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാത്രമല്ല ഇത് വെറും നാടകമാണെന്നായിരുന്നു ആരോപണം.

ഇരുവരും ഗെയിമിന്റെ ഭാഗമായി ഇഷ്ടത്തിലായതാണെന്നും അതല്ലാതെയുള്ള ആത്മാര്‍ത്ഥതയും ഒന്നുമില്ലെന്നും തുടങ്ങി ഷോ നടക്കുന്ന സമയത്ത് പല ആരോപണങ്ങളും വന്നിരുന്നു.

എന്നാല്‍ പുറത്തിറങ്ങിയതിനു ശേഷം വീട്ടുകാരുടെ സമ്മതത്തോടെ താരങ്ങള്‍ വിവാഹിതരായി. ഇന്ന് കേരളത്തിലെ ഏറ്റവും മാതൃക ദമ്പതിമാരാണ് ശ്രീനിഷും പേളിയും. ഭാര്യയ്ക്ക് പിന്തുണ നല്‍കി പലപ്പോഴും ശ്രീനിഷ് പ്രശംസകള്‍ നേടാറുണ്ട്. ഒപ്പം രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുമാണ്.

എന്നാല്‍ പേളിയുമായി ബന്ധപ്പെട്ട പുതിയ വിമര്‍ശനം ഉയര്‍ന്ന സമയത്ത് ശ്രീനിഷിന്റെ പഴയ പ്രണയകഥ വൈറലാവുകയാണ്. ബിഗ് ബോസിലേക്ക് വരുന്ന സമയത്ത് ശ്രീനിഷ് മറ്റൊരു സീരിയല്‍ നടിയുമായി പ്രണയത്തിലായിരുന്നു. ഷോയിലേക്ക് ശ്രീനിയ്ക്ക് വേണ്ട വസ്ത്രങ്ങള്‍ പോലും തിരഞ്ഞെടുത്ത് അയച്ചു കൊടുത്തിരുന്നത് ഈ നടിയായിരുന്നു.

അത്രത്തോളം അടുപ്പം ഉണ്ടായിരുന്നെങ്കിലും ശ്രീനിയും പേളിയും തമ്മില്‍ അടുപ്പത്തിലാവുന്നത് കണ്ടതോടെ ആ നടി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് ഒരു ആരാധകന്‍ പേളിയുടെ വാര്‍ത്തയുടെ താഴെ കമന്റ് ആയി പറഞ്ഞിരിക്കുന്നത്.

'പേളിയും ശ്രീനിഷും ബിഗ് ബോസില്‍ ഉടായിപ്പ് ആയിരുന്നു. പേളിയെ പേഴ്‌സണലായി അറിയാവുന്ന എന്റെ ഫ്രണ്ട്സ് എന്നോട് അന്നേ പറഞ്ഞിരുന്നു, അവള്‍ ഫേക്ക് ആണന്ന്. ഫാമിലി ഉള്‍പ്പടെ അവളെ അറിയാവുന്ന എല്ലാവരും ദേഷ്യത്തിലായി. അന്ന് ഞാനും അത് വിശ്വസിച്ചില്ല. പക്ഷെ ആളുകള്‍ ഏറ്റെടുത്തത് കൊണ്ടും ഇമേജ് പോകാതെ ഇരിക്കാനും അവര്‍ക്ക് കെട്ടേണ്ടി വന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ശ്രീനിഷ് ബിഗ് ബോസിലേക്ക് വരുമ്പോള്‍ അയാള്‍ക്ക് ഒരു റിലേഷന്‍ഷിപ് ഉണ്ടായിരുന്നു. ശ്രീനിയെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടതും പോകാനുള്ള ഷോപ്പിംഗ് ഉള്‍പ്പടെ ഹെല്‍പ്പ് ചെയ്തതും ആ പെണ്‍കുട്ടി ആയിരുന്നു എന്നാണ് ഞാന്‍ കേട്ടത്. ശ്രീനിയെ സാമ്പത്തികമായിട്ടും പെണ്‍കുട്ടി ഒരുപാട് ഹെല്‍പ് ചെയ്തിരുന്നു.

രഞ്ജിനി ഹരിദാസ് പറയുന്നുണ്ടായിരുന്നു ശ്രീനിഷിന് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന്. പക്ഷെ ബിഗ് ബോസില്‍ ശ്രീനിഷ്-പേളി പ്രണയം തുടങ്ങിയപ്പോള്‍ മുതല്‍ ഒരുപാട് കാലം ആ പെണ്‍കുട്ടി വല്ലാതെ ഡിപ്രെസ്ഡ് ആയിരുന്നു. അവരും ഒരു നടി ആണ്. അത് നടി മാളവിക വെല്‍സ് ആണെന്നാണ് കുറിപ്പില്‍ പറയുന്നത്.

മാളവികയും ശ്രീനിഷും പ്രണയത്തില്‍ ആയിരുന്നെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. പേളി ഇഷ്ടപ്പെട്ടത് പിടിച്ചെടുക്കാന്‍ കഴിവുള്ള പെണ്ണാണ്, ശ്രീനിയെ അങ്ങനെയാണ് കെട്ടിയത്. മാളവിക ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ആര് പേളിയെ പൊക്കി പറഞ്ഞാലും ബിഗ് ബോസിന്റെ ഫസ്റ്റ് സീസണ്‍ കണ്ടവര്‍ക്ക് അറിയാം പേളിയുടെ ക്യാരക്ടര്‍. വെറും ഫേക്ക് ആണ്. ചെയ്തതില്‍ ആകെയുള്ള നല്ല കാര്യം ശ്രീനിയെ മ്യാരേജ് ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു എന്നത് മാത്രമാണ്...' ഇത്രയും പറഞ്ഞാണ് ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

#Sreenish #was #in #love #with #an #actress #won't #Pearli #act? #fan's #post #was #discussed #amid #controversies

Next TV

Related Stories
യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

Nov 7, 2025 11:21 AM

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? വിവാഹമോചനത്തിനെക്കുറിച്ച് നടിയുടെ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/-