കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പ്രയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല.. പാട്ട് പാടിയും കഥ പറഞ്ഞും കാഴ്ചകൾ കാണിച്ചും അഭ്യാസങ്ങൾ പലതും പുറത്തെടുത്താണ് അമ്മയും അച്ഛനും മുത്തശ്ശിയും മുത്തശ്ശനുമൊക്കെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത്.
ഇപ്പോൾ ഇത്തരത്തിൽ കൊച്ചുമകളെ ഭക്ഷണം കഴിപ്പിക്കാൻ ഡാൻസ് കളിക്കുന്ന ഒരു അച്ഛമ്മയാണ് സാമൂഹികമാധ്യമങ്ങളിൽ കയ്യടി നേടുന്നത്.
ഗാധ വിജയൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഒരു ഫുഡ് കൊടുക്കൽ അപാരത.
അമ്മയാണ് കൂടുതൽ ടൈം അവളുടെ കൂടെ ഉള്ളത് …ഇന്നലെ ഓഫീസിൽ നിന്ന് ഞാൻ വീട്ടിൽ വന്നപ്പോൾ പാട്ടൊക്കെ വെച്ച് ഡാൻസ് കളിച്ച് അമ്മ അവൾക്ക് ഫുഡ് കൊടുക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി … ഒരിടക്ക് ടിവി /മൊബൈൽ കണ്ടാലെ ഫുഡ് കഴിക്കൂ എന്നൊക്കെ വാശി ഉണ്ടായിരുന്നു. അതൊക്കെ അമ്മ ഈ വഴികളിലൂടെ മാറ്റിയെടുത്തു ….വൈബ് പാട്ടും കൂടെ ആയപ്പോൾ സംഭവം കളർ ആയി…' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'അച്ഛമ്മയുടെ സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം', 'അച്ഛമ്മേം കൊള്ളാം പേരക്കുട്ടിം കൊള്ളാം', തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
#Granddaughter #is #great #Granddaughter #great #Granddaughter #is #playing #dance #and #serving #food #to #her #granddaughter