#pearlemaaney | ശരിക്കും പേളിയോ? 'പേളി മാണി എന്ന നന്മമരം വീണു, കാണുന്നത് പോലെയല്ലെന്ന് അന്നേ തോന്നി'; സോഷ്യൽ മീഡിയ വാദം

#pearlemaaney | ശരിക്കും പേളിയോ? 'പേളി മാണി എന്ന നന്മമരം വീണു, കാണുന്നത് പോലെയല്ലെന്ന് അന്നേ തോന്നി'; സോഷ്യൽ മീഡിയ വാദം
Dec 4, 2024 10:17 AM | By Athira V

നടി മെറീന മൈക്കിൾ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയാണ്. പ്രമുഖ ആങ്കർ തന്നോട് കാണിച്ച അവ​ഗണനയെക്കുറിച്ചാണ് മെറീന മൈക്കൽ സംസാരിച്ചത്.

മൂന്ന് മാസം മുൻപ് നൽകിയ അഭിമുഖത്തിലെ ഭാ​ഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പേളി മാണിയാണ് ഈ മെറീന പേരെ‌ടുത്ത് പറയാത്ത ആങ്കറെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി കമന്റുകൾ വരുന്നുണ്ട്. മെറീന അഭിമുഖത്തിൽ നൽകിയ സൂചനകളാണ് ഇതിന് കാരണമായത്.

എബി ഉൾപ്പെടെയുള്ള സിനിമകൾ ചെയ്ത് വരുന്ന സമയത്ത് ഒരു ചാനലിൽ നിന്ന് അഭിമുഖത്തിന് വിളിച്ചിരുന്നു. ഒരുപാട് തവണ വിളിച്ചു. പക്ഷെ അവർ ക്യാൻസൽ ചെയ്യും. ഞാൻ ഓരോ തവണയും മേക്കപ്പും കോസ്റ്റ്യൂമുമെല്ലാം സെറ്റ് ചെയ്തു.

പക്ഷെ ഇന്റർവ്യൂ ക്യാൻസൽ ചെയ്യും. മൂന്നാമത് വിളിച്ചപ്പോൾ ചേട്ടാ, ഇനിയും കാൻസൽ ചെയ്താൽ നാണക്കേടാണ്, അവരും മെനക്കെടുകയല്ലേ എന്ന് പറഞ്ഞു. ഒടുവിൽ ഇന്റർവ്യൂ നടന്നു. എന്നാൽ ഷോയുടെ ആങ്കർ മാറിയിരുന്നെന്ന് മെറീന ഓർത്തു.

മുമ്പ് ആങ്കർ ചെയ്ത കുട്ടിക്ക് ഞാനാണ് ​ഗസ്റ്റ് എന്ന് പറഞ്ഞപ്പോൾ ഷോ ചെയ്യാൻ താൽപര്യം ഉണ്ടായില്ലെന്ന് പ്രോ​ഗ്രാം പ്രൊഡ്യൂസർ പറഞ്ഞു. ഞങ്ങൾ രണ്ട് പേരും കാണാൻ ഒരു പോലെയാണ്.

പുള്ളിക്കാരി ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കർ കൂടിയാണെന്നും മെറിന പറഞ്ഞു. ഈ വാക്കുകളിൽ നിന്നാണ് അവതാരക പേളി മാണിയാണെന്ന് സോഷ്യൽ മീഡിയ വാദിക്കുന്നത്.

2017 ലാണ് മെറീനയുടെ എബി എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇതേവർഷം ടമാർ പടാർ എന്ന ഷോയിൽ പേളി ആങ്കറായിരുന്നു. പിന്നീട് പേളിക്ക് പകരം ലക്ഷ്മി നക്ഷത്ര ആങ്കറായെത്തി.

താൻ അതിഥിയായെത്തിയപ്പോൾ മുതൽ ഷോയിൽ പുതിയ ആങ്കറായിരുന്നെന്ന് മെറീന പറയുന്നുണ്ട്. പേളി മാണിയാണ് മെറീന പറയുന്ന വ്യക്തി എന്ന് ഉറപ്പിച്ചവർ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

പുറമേക്ക് കാണുന്നത് പോലെയല്ല ആരും, എപ്പോഴും പോസിറ്റിവിറ്റിയെക്കുറിച്ച് പറയുന്ന പേളിക്ക് മറ്റൊരു മുഖമുണ്ടെന്ന് ഈ സംഭവത്തോടെ വ്യക്തമായെന്ന് നിരവധി പേർ കമന്റ് ചെയ്തു.

ആദ്യമായാണ് പേളി മാണിക്ക് നേരെ ഇത്രയും കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നത്. നിഷ്കളങ്ക, തമാശക്കാരി, എല്ലാവരോടും സ്നേഹമുള്ളയാൽ തുടങ്ങിയ ഇമേജുകളാണ് ആരാധകർ പേളിക്ക് നൽകിയിരുന്നത്. എന്നാൽ മെറീനയിലൂടെ പേളി എന്ന നന്മമരം വീണു എന്ന് ഇന്ന് വിമർശകർ പരിഹസിക്കുന്നു.

ജീവിതത്തിൽ അഭിനയിക്കുന്ന പേളിയേക്കാൾ നല്ല വ്യക്തി മെറീനയാണ്, പേളിയുടെ യഥാർത്ഥ സ്വഭാവം ബി​ഗ് ബോസിൽ കണ്ടതല്ലേ, പേളിയുടെ ഫേക്കായ സ്വഭാവം അഭിമുഖങ്ങളിൽ കാണാറുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ വിമർശിക്കരുതെന്ന് പേളി മാണിയുടെ ആരാധകർ വാദിക്കുന്നു. പേളി മാണിയാണോ അവ​ഗണിച്ച ആങ്കറെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം മെറീന വ്യക്തമായ മറുപടി നൽകിയിട്ടില്ല.

#Really #scared #good #tree #called #pearlemaaney #fell #and #it #seemed #that #it #was #not #what #it #seemed #socialmedia #argument

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup