(moviemax.in) മയക്കുമരുന്ന് കേസിൽ നടൻ അജാസ് ഖാന്‍റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഇവരുടെ വസതിയിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വിവിധ മയക്കുമരുന്നുകൾ പിടികൂടിയെന്നാണ് വിവരം.
ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ (എംഡി) എന്ന മയക്കുമരുന്ന് കടത്തിയതിന് ഖാന്‍റെ ഓഫീസ് സ്റ്റാഫ് അംഗമായ സൂരജ് ഗൗഡിനെ ഒക്ടോബർ 8 ന് ഏജൻസി പിടികൂടിയതിന് പിന്നാലെയാണ് റെയിഡും അറസ്റ്റും നടന്നത്.
മയക്കുമരുന്ന് അജാസ് ഖാന്‍റെ അന്ധേരിയിലെ ഓഫീസിൽ എത്തിച്ച ശേഷമാണ് ഗൗഡിനെ കസ്റ്റഡിയിലെടുത്തത്.
തങ്ങൾ നടത്തിയ അന്വേഷണത്തിൽ അജാസ് ഖാന്‍റെ ഭാര്യ ഫാലൻ ഗുലിവാലയ്ക്ക് മയക്കുമരുന്ന് കടത്തലിൽ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി വ്യാഴാഴ്ച അവളുടെ ജോഗേശ്വരി ഫ്ലാറ്റിൽ റെയ്ഡ് നടത്ത ഏകദേശം 130 ഗ്രാം കഞ്ചാവും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയത്.
#Actor #AjazKhan's #wife #PhalanGuliwala #arrested #customs #department #drugcase.