#vidamuyarchi | തലയുടെ ആക്ഷൻ ചിത്രം 'വിടാമുയർച്ചി' യുടെ ടീസർ എത്തി

#vidamuyarchi | തലയുടെ ആക്ഷൻ ചിത്രം 'വിടാമുയർച്ചി' യുടെ ടീസർ എത്തി
Nov 29, 2024 01:46 PM | By akhilap

(moviemax.in) അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി യുടെ ടീസര്‍ പുറത്തിറങ്ങി.

ചിത്രത്തിൽ നടൻ അർജുനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

 അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്.

ആക്‌ഷൻ, ത്രിൽ, സസ്പെൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്.

ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് എൻ.ബി. ശ്രീകാന്ത്, കലാസംവിധാനം മിലൻ, സംഘട്ടന സംവിധാനംസുപ്രീം സുന്ദർ, വസ്ത്രാലങ്കാരം അനു വർദ്ധൻ, വിഎഫ്എക്സ് ഹരിഹരസുധൻ, സ്റ്റിൽസ് ആനന്ദ് കുമാർ, പിആർഒ ശബരി. ചിത്രം 2025 പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

#Ajith #'vidamuyarchi #teaser #outed

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories

News Roundup

https://moviemax.in/-