Sep 12, 2025 06:35 AM

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടതായി നടി ബുധനാഴ്ച തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. ചർച്ച്‌ഗേറ്റിൽ ഒരു ഷൂട്ടിംഗിന് പോകാൻ സാരി ധരിച്ച് ട്രെയിനിൽ കയറുകയായിരുന്നു.

ട്രെയിനിൽ കയറിയപ്പോൾ അത് വേഗതയെടുക്കാൻ തുടങ്ങി. ഇതോടെ തന്‍റെ സുഹൃത്തുക്കൾക്ക് കയറാൻ കഴിഞ്ഞില്ല. ഭയം കാരണം ഞാൻ ട്രെയിനിൽ നിന്ന് ചാടി. നിർഭാഗ്യവശാൽ തന്‍റെ പുറം തറയിലടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് എന്ന് കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

"എന്‍റെ നടുവിന് പരിക്കേറ്റു, തല വീങ്ങി. ശരീരത്തിൽ മുഴുവൻ ചതവുകളുണ്ട്. ഡോക്ടർമാർ എംആർഐ സ്കാൻ ചെയ്തു. തലയിലെ പരിക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കാൻ ഒരു ദിവസത്തേക്ക് എന്നെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്," അവർ കൂട്ടിച്ചേർത്തു. വേഗത്തിൽ സുഖം പ്രാപിക്കാൻ ദയവായി പ്രാർത്ഥിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

പവിത്ര റിഷ്ട എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കരിഷ്മ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. സൂപ്പർ 30, പ്യാർ കാ പഞ്ച്നാമ 2, ഉജ്ദ ചമൻ തുടങ്ങിയ സിനിമകളിലും കരിഷ്മ അഭിനയിച്ചിട്ടുണ്ട്. നിരവധി വെബ് സീരീസുകളുടെ ഭാഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്. അചിന്ത്യ രജാവത്ത്, യാജുർ മർവാ എന്നിവർക്കൊപ്പം ലൈറ്റ്സ്, ക്യാമറ, ലൈസ് എന്ന ആക്ഷൻ ത്രില്ലർ ഹ്രസ്വചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.

My back hurt my head was swollen Friends could board actress seriously injured after jumping off train

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall