ബാലതാരമായി അഭിനയത്തിലേക്ക് ചുവടുവെച്ച നടി ശാലിൻ സോയ മലയാളികളുടെ കൺമുന്നിൽ വളർന്ന കുട്ടിയാണ്. സീരിയലുകളിലും സിനിമകളിലും നിറഞ്ഞ് നിന്ന ശാലിന് തമിഴിലാണ് ഇപ്പോൾ പ്രേക്ഷകർ ഏറെയും. കുക്ക് വിത്ത് കോമാളി ഷോയുടെ ഭാഗമായശേഷമാണ് തമിഴ് ഓഡിയൻസ് സോയയെ സ്നേഹിച്ച് തുടങ്ങിയത്. ചില തമിഴ് സിനിമകളിലും അഭിനയിച്ച ശാലിൻ വിവാഹം, സിനിമ സ്വപ്നങ്ങൾ എന്നിവയെ കുറിച്ച് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
കല്യാണം എന്നൊന്ന് തന്റെ ജീവിതത്തിൽ സംഭവിക്കില്ലെന്ന് ശാലിൻ പറയുന്നു. കുട്ടിക്കാലം മുതൽ ഞാൻ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ എനിക്ക് ഒരു സീരിയസ് ബിസിനസാണ്. നൂറല്ല എന്റെ അഞ്ഞൂറ് ശതമാനവും കൊടുത്താണ് ഞാൻ വർക്ക് ചെയ്യുന്നതും. കുക്ക് വിത്ത് കോമളിയിൽ അഭിനയിക്കേണ്ട ആവശ്യമില്ലല്ലോ. ഞാൻ ഞാനായി തന്നെ ഇരുന്നാണ് ആ ഷോ ചെയ്തത്. 24 വർഷമായി ഞാൻ ഈ ഇന്റസ്ട്രിയിലുണ്ട്. അതൊരു തമാശയല്ലല്ലോ. പത്ത് വർഷമായി സംവിധാനം ചെയ്യാനാണ് ട്രൈ ചെയ്യുന്നത്. എട്ട് ഷോർട്ട് ഫിലിമുകളും ഒരു സിനിമയും ചെയ്തു. ഇപ്പോൾ പുതിയ ഫീച്ചൽ ഫിലിം ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായി പലരേയും അപ്രോച്ച് ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
അതിന് ഒരു കാരണം കുക്ക് വിത്ത് കോമാളിയിലെ എന്റെ ഇമേജാണ്. പിന്നീട് സംസാരിച്ച് കൺവിൻസ് ചെയ്ത് കഴിയുമ്പോൾ സംവിധാനത്തിൽ ഞാൻ സീരിയസാണെന്ന് അവർക്ക് മനസിലാകും. വളരെ ട്രിക്കി ജോബാണ് സംവിധാനം. പക്ഷെ എനിക്ക് അത് ഇഷ്ടമാണെന്നും ശാലിൻ പറയുന്നു. എനിക്ക് ഒന്നും കല്യാണം നടക്കാൻ പോകുന്നില്ല. എന്നെയൊക്കെ ആര് കല്യാണം കഴിക്കാനാണ്. ഞാൻ ഒരു ലവ് മെറ്റീരിയലാണെന്നോ കല്യാണം മെറ്റീരിയിലാണെന്നോ എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല. എന്നെ കല്യാണം കഴിച്ചാൽ അയാൾ തീർച്ചയായും ഒരുപാട് കഷ്ടപ്പെടും. ഞാൻ സിനിമ എന്ന് പറഞ്ഞ് ജീവിക്കുന്നയാളാണ്. സിനിമ മേക്കിങിനോടാണ് എനിക്ക് ഏറ്റവും താൽപര്യവും. ആരെ എങ്കിലും കല്യാണം കഴിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ശാലിൻ കൂട്ടിച്ചേർത്തു.
ഒരിടയ്ക്ക് തമിഴ് യുട്യൂബർ ടിടിഎഫ് വാസനുമായി പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്ന കുറിപ്പുകളും ചിത്രങ്ങളും ശാലിൻ പങ്കുവെച്ചത് വൈറലായിരുന്നു. മാത്രമല്ല കുറച്ചുനാൾ മുമ്പ് മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് വാസൻ അറസ്റ്റിലായപ്പോൾ പിന്തുണയുമായും ശാലിൻ സോയ എത്തിയിരുന്നു.
വാസന്റെ കൈപിടിച്ചുള്ള ഫോട്ടോ പങ്കിട്ട് ഏത് പ്രതിസന്ധിയിലും തളരാതിരിക്കണമെന്നും എപ്പോഴും കൂടെയുണ്ടാകും എന്നുമാണ് ശാലിൻ സോയ കുറിച്ചത്. വാസന്റെ യുട്യൂബ് ചാനൽ വീഡിയോകളിലും ശാലിൻ സ്ഥിരം സാന്നിധ്യമായിരുന്നു. നടിയുടെ പുതിയ അഭിമുഖം വൈറലായതോടെ ടിടിഎഫ് വാസനുമായി ബ്രേക്കപ്പായോ എന്നുള്ള ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. നടി ഒന്നിനോടും പ്രതികരിച്ചിട്ടില്ല.
കല്യാണത്തെ കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടും അടുത്തിടെ ശാലിൻ പങ്കുവെച്ചിരുന്നു. ജെൻസി കാലത്ത് പ്രണയിക്കാൻ ട്രൈ ചെയ്താലും നടക്കില്ല. ഒന്നാമത്തെ കാര്യം ഞാൻ ട്രൈ ചെയ്യുന്നതേയില്ല. ഈ കാലത്ത് ഇമോഷൻസിന് എല്ലാം ടെംപററി കാലം മാത്രമേയുള്ളൂ. നിലനിൽപില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ലോജിക്കായി പ്രാക്ടിക്കലായി ചിന്തിച്ചാൽ കല്യാണം കഴിക്കാതെ സിംഗിളായി തുടരുന്നതാണ് നല്ലതെന്നാണ് ശാലിൻ പറഞ്ഞത്.
youngactress shaalin zoya open up about her concept on marriage and new film projects