(moviemax.in) തന്റെ വ്യാജ മരണവാര്‍ത്തയില്‍ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍. താന്‍ സുരക്ഷിതയും ആരോഗ്യതിയുമാണെന്ന് നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
'ഞാന്‍ അപകടത്തില്‍ പെട്ടുവെന്നും ഇപ്പോള്‍ ജീവനോടെയില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണ്. അതിനാല്‍തന്നെ ഇക്കാര്യം തനിക്ക് തമാശയായിട്ടാണ് തോന്നുന്നത്.'-കാജല്‍ കുറിച്ചു.
'ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ഞാന്‍ സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ദയവായി അഭ്യര്‍ത്ഥിക്കുന്നു. പകരം, നമ്മുടെ ഊര്‍ജ്ജം പോസിറ്റിവിറ്റിയിലും സത്യസന്ധമായ കാര്യങ്ങളിലും കേന്ദ്രീകരിക്കാം.'-അവര്‍ കൂട്ടിച്ചേര്‍ത്തു.
ദാരുണമായ വാഹനപകടത്തില്‍ കാജലിന് ജീവന്‍ നഷ്ടപ്പെട്ടു എനന് തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. നടിക്ക് ഗുരുതരമായി പരിക്കേറ്റു എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുണ്ടായിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് മറുപടിയുമായി കാജല്‍ തന്നെ രംഗത്തെത്തിയത്.
Actress Kajal Aggarwal responds to fake news of her death.