വമ്പൻ കുതിപ്പോടെ മുന്നേറുകയാണ് 'ലോക' സിനിമ. സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച കുഞ്ഞുനീലിയെ കുറിച്ച് പറയുകയാണ് കാസ്റ്റിംഗ് ഡയറക്ടർ വിവേക് അനിരുദ്ധ്. മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്ന കുട്ടിയാണ് ദുർഗയെന്നും തന്റെ സുഹൃത്തിന്റെ മകളാണെന്നും വിവേക് പറഞ്ഞു. റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് കുട്ടിയെന്നും വിവേക് കൂട്ടിച്ചേർത്തു.
'ലോകയുടെ സ്ക്രിപ്റ്റിൽ ഫൈറ്റ് എഴുതി വെച്ചിട്ടുണ്ട്, ഇനി ഷൂട്ടിംഗ് ആണ് വെല്ലുവിളി. അങ്ങനെയിരിക്കെയാണ് കാസ്റ്റിംഗ് കോൾ ഇട്ടത്. കേരളത്തിന്റെ പുറത്തു നിന്ന് ഒരുപാട് കുട്ടികൾ വന്നിരുന്നു. ഇതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ അഭിനയിക്കുന്ന കുട്ടികൾ ഫൈറ്റ് ചെയ്യില്ല, അതുപോലെ ഫൈറ്റ് ചെയ്യുന്ന കുട്ടികൾക്ക് അഭിനയിക്കാനും അറിയില്ല. ഇത് രണ്ടും ചെയ്യുന്ന കുട്ടി വേണം കാരണം ഫൈറ്റ് പാളിയാൽ ഈ കഥാപാത്രവും സിനിമയും പാളും. എന്റെ സുഹൃത്ത് ആഷ്‌ലിയുടെ സുഹൃത്തിന്റെ മകളാണ് ദുർഗ. മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്ന കുട്ടിയാണ്…ദുർഗയെ സീൻ ചെയ്യിപ്പിച്ചു നോക്കി. ദുർഗ എന്ത് ചെയ്യാനും തയ്യാറാണ് നല്ല എനർജിയും…റബർ ബാൻഡ് പോലെ ഭയങ്കര ഫ്ലെക്സിബിൾ ആണ്', വിവേക് പറഞ്ഞു.
Casting director Vivek Anirudh talks about Kalyani Priyadarshan's young role as Durga in the movie Loka