( moviemax.in ) ബിഗ് ബോസ് ഹൗസിൽ വെച്ച് ആരംഭിച്ചതാണ് ജാസ്മിൻ ജാഫർ-ഗബ്രി ജോസ് സൗഹൃദം. ഷോയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച. അന്ന് കാര്യമായി സംസാരിച്ചതൊന്നുമില്ല. പരസ്പരം ഒരു ചിരി പാസാക്കി അവരവരുടെ വഴിക്ക് പോയി. ഹൗസിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഇരുവരും സംസാരിച്ചതും ഇന്റർവ്യൂ സമയത്ത് കണ്ടതിനെ കുറിച്ചായിരുന്നു.
അവിടെ തുടങ്ങിയ പരിചയം ഹൗസിൽ ഒരോ ദിവസം പിന്നിടുമ്പോഴും ശക്തമായി സൗഹൃദത്തിലേക്ക് മാറി. ഇരുവരുടേയും ബോണ്ടിങ് വളരെ പെട്ടന്നാണ് ശക്തമായത്. പിന്നെ അറിയാമല്ലോ... ബിഗ് ബോസ് ഹൗസാണ്. നിലനിൽപ്പിനും കപ്പിനും വേണ്ടി പലവിധ സ്ട്രാറ്റജികളും മത്സരാർത്ഥികൾ ഇറക്കും. സൗഹൃദമാണെന്നാണ് ഇരുവരും പറഞ്ഞിരുന്നതെങ്കിലും ഒരു ലവ് ട്രാക്ക് മണക്കുന്നത് ബിബി പ്രേക്ഷകർക്ക് പെട്ടന്ന് മനസിലായി. പ്രേക്ഷകർ മാത്രമല്ല ഹൗസ്മേറ്റ്സിനും ആ സംശയം ഉണ്ടായിരുന്നു. എന്ത് തരം ബോണ്ടിങ്ങാണെന്ന് അവതാരകൻ മോഹൻലാൽ ചോദിച്ചപ്പോൾ സൗഹൃദത്തിനും മുകളിൽ ഒരു ഇഷ്ടമുണ്ടെന്നും അത് മറ്റൊരു രീതിയിലേക്കും മാറാതിരിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലുമായിരുന്നു ഇരുവരുടേയും പ്രതികരണം.
ഇരുവരും ഇൻ്റിവിജ്വൽ മത്സരാർത്ഥികളായിരുന്നുവെങ്കിലും ഒരുമിച്ച് നിന്ന് കളിക്കാനും ലവ് ട്രാക്ക് വർക്കൗട്ട് ചെയ്യാനും ശ്രമിച്ചതോടെ പ്രേക്ഷകർ പിന്തുണ പിൻവലിച്ചു. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ രണ്ടുപേർക്കും മികച്ച പിന്തുണയോടെ കപ്പ് നേടാൻ കഴിയുമായിരുന്നു. ഗബ്രിയുമായുള്ള സൗഹൃദം ഇപ്പോഴും ജാസ്മിനുണ്ട്.
ഗബ്രി-ജാസ്മിൻ കോമ്പോയുടെ പിന്തുണയോടെയാണ് ഇരുവരും പ്രൊഫഷണൽ ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നതും. മാത്രമല്ല മതം, വീട്ടുകാരുടെ സന്തോഷം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകുന്നതുകൊണ്ട് ഒരിക്കലും തങ്ങൾ പ്രണയത്തിലാവുകയോ വിവാഹം കഴിക്കുകയോ ചെയ്യില്ലെന്നും എന്നേക്കും സൗഹൃദം മാത്രമായിരിക്കുമെന്നും ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം ഇരുവരും ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഗബ്രിയുടേയും ജാസ്മിന്റേയും പുതിയൊരു വീഡിയോയാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. സിബിന്റേയും ആര്യയുടേയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതാണ് വീഡിയോ. തമാശകൾ പറഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുയായിരുന്നു ഇരുവരും. അതിനിടയിൽ ഗബ്രിയുടെ കൈ ചേർത്ത് പിടിക്കുന്നുണ്ട് ജാസ്മിൻ.
പെട്ടന്നൊരു ഫോൺ കോൾ വന്നപ്പോൾ ജാസ്മിനെ കൈ തട്ടിമാറ്റി ഗബ്രി ഫോണുമായി ദൂരേക്ക് പോയി. ആരുടെ കോളാണ് ഗബ്രിക്ക് വന്നതെന്ന് കഴുകൻ കണ്ണുകളുള്ള ബിബി പ്രേക്ഷകർ സൂക്ഷ്മ പരിശോധനയിലൂടെ കണ്ടെത്തി. ഉറ്റ സുഹൃത്തും നടിയുമായ സാനിയ അയ്യപ്പന്റെ കോളാണ് ഗബ്രിക്ക് വന്നത്. കാരണം കോൾ വരുമ്പോൾ സാനിയയുടെ ഫോട്ടോയും സ്ക്രീനിൽ തെളിഞ്ഞിരുന്നു.
ഗബ്രി കോൾ എടുത്തതോടെ ജാസ്മിന്റെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന സന്തോഷവും അപ്രത്യക്ഷമായി എന്നാണ് ബിബി ആരാധകരുടെ കമന്റുകൾ. പൊതുവേദിയിൽ എത്തുമ്പോൾ ജാസ്മിനും ഗബ്രിയും സൗഹൃദവും ബോണ്ടിങ്ങും അടുത്തിടെയായി അഭിനയിക്കുന്നതായി തോന്നുന്നുവെന്നും കമന്റുകളുണ്ട്. ഞാൻ വലിയ സന്തോഷമായി ഇരിക്കുന്നുവെന്ന് നമുക്ക് കാണിച്ച് തരാൻ ജാസ്മിൻ പാടുപെടുന്നത് പോലെ എന്നായിരുന്നു ഒരു കമന്റ്.
രണ്ട് പേരുടെയും മുഖത്ത് ആത്മാർത്ഥമായ സന്തോഷമില്ല വിഷമമാണ് തെളിഞ്ഞ് കാണുന്നത്. അത് കാണിക്കാതിരിക്കാൻ രണ്ടുപേരും പാടുപെടുന്നുവെന്ന് തോന്നുന്നു, സാനിയയുടെ ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി എന്നിങ്ങനെയും കമന്റുകളുണ്ട്. അടുത്തിടെ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ജാസ്മിൻ ഇറങ്ങിയത് കേസും വിവാദവുമായപ്പോൾ ആദ്യം ജാസ്മിന് പിന്തുണ അറിയിച്ച് എത്തിയത് ഗബ്രിയായിരുന്നു. ബിബി ഷോയ്ക്കുശേഷം കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് ജാസ്മിൻ താമസിക്കുന്നത്. വ്ലോഗിങ്, യാത്രകൾ, ടെലിവിഷൻ ഷോകൾ എന്നിവയുമായെല്ലാം ജാസ്മിൻ സോഷ്യൽമീഡിയയിലും മിനിസ്ക്രീനിലും സജീവമാണ്.
newvideo sparks fan discussion about jasmin and gabri friendship issues