(moviemax.in) മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുമ്പും ഇളയ രാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സുധി മരിച്ചപ്പോൾ ഉണ്ടായ തരം ട്രോമയായിരുന്നു ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് തനിക്ക് തോന്നിയതെന്നും രേണു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച് അഭിമുഖത്തിലായിരുന്നു പ്രതികരണം. ''എനിക്ക് എന്റെ മക്കളെന്ന് വെച്ചാൽ ഭയങ്കര ജീവനാണ്. കരഞ്ഞ് കരഞ്ഞ് എനിക്ക് വയ്യ. അതാണ് ഞാൻ കരയാത്തത്. നല്ല ക്ഷീണമുണ്ട്.
എവിക്ടായശേഷം നന്നായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. മധുരപ്രിയയാണ് ഞാൻ അതുകൊണ്ട് രണ്ട്, മൂന്ന് തവണ കാപ്പി കുടിച്ചു. കുറച്ച് ബിസ്ക്കറ്റ് കഴിച്ചു. എനിക്ക് മധുരം ഇഷ്ടമാണെന്ന് ബിഗ് ബോസ് കണ്ടവർക്ക് മനസിലായി കാണും. വീട്ടിൽ വെച്ച് പഞ്ചസാര ഒരുപാട് കഴിച്ചു. ഷുഗർ കൂടിയോയെന്ന് അറിയില്ല. മക്കളെ കാണാൻ എക്സൈറ്റഡാണ്. കിച്ചുവിനെ വിളിച്ചു. അവൻ കൊല്ലത്താണ്. എന്നെ കാണാൻ വൈകാതെ വരും.
മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു. നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം. നൂറ് ദിവസം നിൽക്കുന്നവർ നിൽക്കട്ടെ. അതിൽ എനിക്ക് സന്തോഷം മാത്രം. അവർ മെന്റലി ഓക്കെയായിരിക്കും. എനിക്ക് പക്ഷെ ഓക്കെയായിരുന്നില്ല. സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു. പുറത്തുള്ളപ്പോൾ മെന്റലി സ്ട്രോങ്ങാണെങ്കിലും അകത്ത് കയറിയാൽ ചിലർ ഡൗണായിപ്പോകും. ചിലർ അവിടെ അതിജീവിക്കും''., രേണു സുധി പറഞ്ഞു.
Music director Ilayaraja dedicates diamond crowns and golden swords at Mookambika temple.