'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി
Sep 12, 2025 11:26 PM | By Athira V

(moviemax.in) ആരോ​ഗ്യ കാരണങ്ങളാല്‍ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്നും പൊതുവേദികളില്‍ നിന്നുമൊക്കെ മാറിനില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. എന്നാല്‍ അദ്ദേഹം വൈകാതെ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തും. അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായ വിവരം ഓ​ഗസ്റ്റ് 19 ന് ഒപ്പമുള്ളവര്‍ പങ്കുവച്ചിരുന്നു.

എന്നാല്‍ ഷൂട്ടിം​ഗ് ലൊക്കേഷനിലേക്കുള്ള അദ്ദേഹത്തിന്‍റെ ​ഗ്രാന്‍ഡ് എന്‍ട്രിക്കായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ബി​ഗ് സ്ക്രീനില്‍ വീണ്ടും കഥാപാത്രമായി അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയിലും. ഇപ്പോഴിതാ ആ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി.

കാത്തിരിപ്പ് നീളില്ല എന്ന കുറിപ്പോടെ ഒരു 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്നറിയിപ്പുകളൊന്നും കൂടാതെ ആയിരുന്നു ഈ റിലീസ്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട ഫോട്ടോ​ഗ്രാഫര്‍ ഷാനി ഷാക്കിയെയും സോഷ്യല്‍ മീഡിയയില്‍ ടാ​ഗ് ചെയ്തിട്ടുണ്ട് മമ്മൂട്ടി കമ്പനി.

ഒരു മ്യൂസിക് വീഡിയോയുടെ മട്ടിലുള്ള 15 സെക്കന്‍ഡ് വീഡിയോയില്‍ മമ്മൂട്ടിയും സ്റ്റൈലിഷ് ​ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ ശരിക്കും എന്താണ് എന്നത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും ഒപ്പമില്ല. ഒരു ടീസര്‍ പോലെയാണ് എത്തിയിരിക്കുന്ന വീഡിയോ. അതിനാല്‍ത്തന്നെ ഇത് എന്താണെന്നത് സംബന്ധിച്ച ചര്‍ച്ച കമന്‍റ് ബോക്സില്‍ മമ്മൂട്ടി ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്.

മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിച്ച ടര്‍ബോയുടെ പ്രൊമോ ആവശ്യത്തിനായി ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇതെന്നാണ് ആരാധകരില്‍ ഒരു വിഭാ​ഗം വിലയിരുത്തുന്നത്. ഒപ്പം മമ്മൂട്ടിയുടെ ഏത് അപ്ഡേറ്റ് വന്നാലും വരാറുള്ള കമന്‍റ് പോലെ ബി​ഗ് ബിയിലെ ബിലാല്‍ ജോണ്‍ കുശിശിങ്കല്‍ ആയിരിക്കാം ഇതെന്നും കമന്‍റുകളുണ്ട്. അതേതായാലും ഒഫിഷ്യല്‍ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന എന്ന് വീഡിയോയില്‍ ഉള്ളതിനാല്‍ ഇതൊരു പരസ്യചിത്രം ആയിരിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ ഉണ്ട്.

അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക.

'Bilaloo Turbo Joso', who is this? Mammootty company has a surprise for fans

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup