#Subbaraju | ബാഹുബലിയിലെ 'കുമാര വർമ' സുബ്ബരാജു വിവാഹിതനായി

#Subbaraju | ബാഹുബലിയിലെ 'കുമാര വർമ' സുബ്ബരാജു വിവാഹിതനായി
Nov 28, 2024 01:05 PM | By akhilap

(moviemax.in) തെലുങ്ക് നടൻ സുബ്ബരാജു വിവാഹിതനായി. 47–ാം വയസ്സിലാണ് താരത്തിന്റെ വിവാഹം.താരം തന്നെയാണ് തന്റെ ഇൻസ്റ്റ പേജിലൂടെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കു വച്ചത്.

‘അവസാനം വിവാഹിതനായി’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പു പട്ടു സാരിയാണ് വധുവിന്റെ വേഷം. താരത്തിന് ആശംസകളുമായി നിരവധി പേരെത്തി. 

ബാഹുബലിയിൽ സുബ്ബരാജു അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാഹുബലിയിലെ താരത്തിന്റെ ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മീം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു.

#Bahubali #kumaravarma #Subbaraju #married

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
Top Stories

News Roundup