---
title: "#shiyaskareem | വിവാഹം ആഘോഷമാക്കി നടൻ ഷിയാസ് കരീം; ചിത്രങ്ങൾ വൈറൽ "
english_title: "#Actor #shiyaskareem #celebrated #his #marriage #Pictures #go #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251967/actor-shiyaskareem-celebrated-his-marriage-pictures-go-viral-new"
published_at: "2024-11-26T20:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e3ad518ff_shiyas.jpg"
keywords: []
---

# #shiyaskareem | വിവാഹം ആഘോഷമാക്കി നടൻ ഷിയാസ് കരീം; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** ** ** കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയാകെ നിറഞ്ഞ് നിൽക്കുന്നത് നടനും ബിഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങളാണ്.

## Article Content

** ** കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയാകെ നിറഞ്ഞ് നിൽക്കുന്നത് നടനും ബിഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങളാണ്.

മൈലാഞ്ചി രാവും ഹൽദിയും നിക്കാഹുമെല്ലാമായി ഒരാഘോഷം തന്നെയായിരുന്നു ഷിയാസ് കരീമിന്റെ വിവാഹം. നടന്റെ ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു.

എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണുകാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ. അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

[**https://www.instagram.com/p/DC1THeRSgX3/?utm_source=ig_embed&utm_campaign=loading&img_index=3**](https://www.instagram.com/p/DC1THeRSgX3/?utm_source=ig_embed&utm_campaign=loading&img_index=3)

സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്ക്രീനിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.

വിവാഹ ദിവസം ദർഫയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടെയും മുമ്പിൽ വെച്ച് പ്രിയതമയുടെ പിറന്നാൾ ഷിയാസ് ആഘോഷമാക്കി. പൊന്നും പൂക്കളും വിലപിടിപ്പുള്ള സമ്മാനങ്ങളും ചോക്ലേറ്റുമെല്ലാം കൊണ്ട് വധുവിനെ ഷിയാസ് മൂടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/251967/actor-shiyaskareem-celebrated-his-marriage-pictures-go-viral-new)