#arathipodi | 'മൂക്കിൽ നിന്നും ബ്ലെഡ് വന്നുകൊണ്ടിരുന്നു, രണ്ട് മൂന്ന് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല'; റോബിനെ കുറിച്ച് ആരതി

#arathipodi | 'മൂക്കിൽ നിന്നും ബ്ലെഡ് വന്നുകൊണ്ടിരുന്നു, രണ്ട് മൂന്ന് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല'; റോബിനെ കുറിച്ച് ആരതി
Nov 26, 2024 08:29 PM | By Athira V

മൂക്കില്‍ ദശ വളർന്ന് ശ്വാസം തടസം അടക്കമുള്ളവ നേരിടാൻ തുടങ്ങിയതിനെ തുടർന്ന് കുറച്ച് ദിവസം മുമ്പാണ് ബി​ഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ സര്‍ജറിക്ക് വിധേയനായത്. ശ്വാസ സംബന്ധമായ അസുഖങ്ങളൊക്കെ താരം നേരിട്ടിരുന്നു. ശരീരം വളരെ വീക്കായതിനെ തുടർന്നാണ് സർജറിക്ക് വിധേയനാകാൻ തീരുമാനിച്ചതെന്ന് ഓപ്പറേഷന് വിധേയനാകും മുമ്പ് ആരതി പൊടിയുടെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ റോബിൻ പറഞ്ഞിരുന്നു.

എന്നാൽ സർജറിക്കുശേഷമുള്ള വിവരങ്ങളൊന്നും റോബിൻ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ റോബിന്റെ ആരോ​ഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരന്തരമായി വന്ന അന്വേഷണങ്ങൾക്ക് പുതിയ വീഡിയോയിലൂടെ മറുപടി പറയുകയാണ് ആരതി പൊടി. ആരതിയും റോബിനൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ കയറിയിരുന്നു. റോബിൻ അതിനായി അനുവാദം വാങ്ങിയിരുന്നു.


ഓപ്പറേഷന്റെ ആഫ്റ്റർ എഫക്ടായി മുഖത്ത് മുഴുവൻ നീരുവന്നതിനാൽ റോബിൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സർജറിയെ കുറിച്ചും റോബിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും ആരതി പൊടി പറഞ്ഞത് ഇങ്ങനെയാണ്... ഓപ്പറേഷൻ സക്സസ് ഫുള്ളായി നടന്നു. ഇപ്പോൾ റോബിൻ ചേട്ടൻ റെസ്റ്റിലാണ്. ഡോക്ടറുടെ അവസ്ഥ അന്വേഷിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്.

അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കാൻ എല്ലാം മാറി വരാൻ. ഇഞ്ചക്ഷൻ പോലും പേടിയുള്ള ഞാൻ ഓപ്പറേഷൻ നടന്നപ്പോൾ റോബിൻ ചേട്ടനൊപ്പം ബൈ സ്റ്റാന്ററായി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി. വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് ധൈര്യത്തോടെ കയറിയത്.

പൊതുവെ ഓപ്പറേഷൻ തിയേറ്ററിൽ പേഷ്യന്റിനൊപ്പം ബൈസ്റ്റാന്ററെ പ്രവേശിപ്പിക്കില്ല. റോബിൻ ചേട്ടൻ ഡോക്ടറോട് റിക്വസ്റ്റ് ചെയ്തത് അനുവാദം വാങ്ങിയതിനാലാണ് ഞാൻ കയറിയത്. തുടക്കത്തിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും പിന്നീടുള്ള പ്രൊസീജിയർ കണ്ടപ്പോൾ എന്റെ ബോധം മൊത്തം പോയി. അതുകൊണ്ട് മാറി സൈഡിൽ നിന്നു. കുറച്ച് നേരം റോബിൻ ചേട്ടന്റെ കാലിന് അരികിൽ നിന്നു.


പിന്നെ കുറച്ചുനേരം കൈ പിടിച്ച് നിന്നു. ടെൻഷൻ കാരണം ടേബിളിനെ റൗണ്ട് ചെയ്ത് നിൽക്കുകയായിരുന്നു ഞാൻ. സാധാരണ ഉറക്ക ​ഗുളിക കൊടുത്താൽ പേഷ്യന്റ്സ് ഓപ്പറേഷൻ തീരും വരെ ഉറക്കമായിരിക്കും. പക്ഷെ റോബിൻ ചേട്ടൻ മാത്രം ഓപ്പറേഷന് ഇടയിലും ഡോക്ടേഴ്സിനോട് നിർത്താതെ സംസാരിക്കുകയും സംശയങ്ങൾ ചോ​ദിക്കുകയുമെല്ലാമായിരുന്നു.

അവസാനം റോബിൻ മിണ്ടാതിരിക്കൂവെന്ന് ഡോക്ടർ‌ക്ക് പറയേണ്ടി വന്നു. സ്റ്റിച്ചിടുമ്പോൾ വരെ സംസാരമായിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് വേദന തുടങ്ങിയത്. മൂക്കിൽ നിന്നും ബ്ലെഡ് വരുന്നുണ്ടായിരുന്നു. എല്ലാം ഞാൻ തുടച്ചുകൊടുത്തിരുന്നു. അതൊക്കെ കണ്ടതുകൊണ്ട് ‍ഞാൻ രണ്ട്, മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ല. കാരണം കഴിക്കാനിരിക്കുമ്പോൾ ഇത് തന്നെ ഓർമ വരും.

റോബിൻ ചേട്ടൻ ഇപ്പോൾ ഓക്കെയാണ്. ഇനി ഞാൻ എന്റെ വിവാഹത്തിനുള്ള ഡ്രസ് തയ്യാറാക്കാൻ പോവുകയാണ്. അല്ലെങ്കിൽ വിവാഹനിശ്ചയത്തിന് സംഭവിച്ചതുപോലെ ഞാൻ ബുദ്ധിമുട്ടും എന്നാണ് പുതിയ വീഡിയോയിൽ ആരതി പറഞ്ഞത്. നിരവധി പേരാണ് റോബിന് പ്രാർത്ഥനകളും മറ്റും നേർന്ന് കമന്റ് ബോക്സിൽ എത്തിയത്.

#arathipodi #shared #her #experience #bystander #operation #theatre #robin #surgery

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup






GCC News