#abhishekjayadeep | 'ഞാനും ജാനുവും ലിവിം​ഗ് ടു​ഗെദറിലാണ്, മോനെ, നിനക്കെന്തിന്റെ കേടാണെന്ന് ചോദിച്ചു...!' തുറന്ന് പറഞ്ഞ് അഭിഷേക്

#abhishekjayadeep | 'ഞാനും ജാനുവും ലിവിം​ഗ് ടു​ഗെദറിലാണ്, മോനെ, നിനക്കെന്തിന്റെ കേടാണെന്ന് ചോദിച്ചു...!' തുറന്ന് പറഞ്ഞ് അഭിഷേക്
Nov 25, 2024 12:21 PM | By Athira V

ബി​ഗ് ബോസിലൂടെയാണ് മോഡൽ അഭിഷേക് ജയദീപ് ജനശ്രദ്ധയിലേക്ക് വരുന്നത്. തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞ് കൊണ്ടാണ് അഭിഷേക് ഷോയിലെത്തുന്നത്. ​ഗേ ആയതിന്റെ പേരിൽ ചില മാറ്റി നിർത്തലുകളും അവ​ഹേളനകളും അഭിഷേകിന് ബി​ഗ് ബോസ് വീട്ടിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം നല്ല കാര്യങ്ങളും ഷോയിലൂടെ അഭിഷേകിന് വന്നിട്ടുണ്ട്. അഭിഷേകിന്റെ ഐഡന്റിറ്റി കു‌ടുംബം അം​ഗീകരിക്കുന്നത് ബി​ഗ് ബോസിന് ശേഷമാണ്.

ബി​ഗ് ബോസിൽ അഭിഷേകിന്റെ സഹമത്സരാർത്ഥിയായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇവർ സൗഹൃദം തുടർന്നു. ഇടയ്ക്ക് ഇവരെക്കുറിച്ച് ചില വ്യാജ വാർത്തകളും പ്രചരിച്ചു. ഇരുവരും വിവാഹം ചെയ്തെന്നും ഒരുമിച്ച് ജീവിക്കുകയുമാണെന്നായിരുന്നു വാദം. ഇതേക്കുറിച്ച് അഭിഷേക് നൽകിയ വിശദീകരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജാം​ഗോ സ്പേസ് ടിവിയോടാണ് പ്രതികരണം.

ഒരു ജ്വല്ലറിയുടെ പരസ്യമുണ്ടായിരുന്നു. അതിൽ ജാൻമണി വിവാഹ ആഭരണങ്ങൾ ധരിച്ചിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്ന് ചുമ്മാ തമാശയ്ക്ക് വീഡിയോ ഇട്ടു. ശരിക്കും കല്യാണം കഴിഞ്ഞെന്ന് എല്ലാവരും വിചാരിച്ചു. ഞാൻ കൊച്ചിയിൽ വരുമ്പോൾ ജാനുവിന്റെ വീട്ടിലാണ് നിൽക്കാറ്. നിഷാന ചേച്ചിയും അപ്സര ചേച്ചിയും ഉണ്ടാകാറുണ്ട്. ഞങ്ങൾ വീഡിയോകളിടുമ്പോൾ ആൾക്കാർ വിചാരിച്ചത് ഞാൻ ജാനുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്നാണ്. ഞാൻ ജാനുവിനൊപ്പം ലിവിം​ഗ് ടു​ഗെദറിലാണ്, കല്യാണം കഴിഞ്ഞെന്നുള്ള വീഡിയോ വന്നു.

ഞങ്ങൾക്ക് വരുന്ന ഇവന്റുകൾ കോമണായിരിക്കും. ഒരുമിച്ച് യാത്ര ചെയ്യുന്നത് കാണുമ്പോൾ ആളുകൾ കരുതുന്നത് ഒരുമിച്ച് ജീവിക്കുകയാണെന്നാണ്. ചിത്രീകരിച്ച പരസ്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ടാണ് അഭ്യൂഹങ്ങൾ അവസാനിക്കാത്തതെന്നും അഭിഷേക് പറയുന്നു.

താനും ജാൻമണിയും വിവാഹിതരായെന്ന തെറ്റായ വാർത്ത തന്റെ ബന്ധുക്കൾക്ക് പലരും അയച്ച് കൊടുത്തിട്ടുണ്ടെന്ന് അഭിഷേക് പറയുന്നു. അമ്മൂമ്മയ്ക്ക് വരെ അയച്ച് കൊടുത്തു. മോനെ, നിനക്കെന്തിന്റെ കേടാണ് എന്ന് പലരും ചോദിച്ചു. ഇത് വ്യാജ വാർത്തയാണെന്ന് താൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നെന്നും അഭിഷേക് പറയുന്നു.

ഇങ്ങനെ പ്രചരണങ്ങൾ വന്നതോടെ ജാൻ‌മണിക്കൊപ്പം ഇപ്പോൾ വീഡിയോകൾ ചെയ്യാറില്ല. ഞങ്ങൾ തന്നെ തീരുമാനിച്ചതാണ്. പ്രശ്നങ്ങളാകേണ്ടെന്ന് കരുതിയെന്നും അഭിഷേക് വ്യക്തമാക്കി. ജാൻമണി വളരെ സ്വീറ്റാണ്. ഭയങ്കര പാവമാണ്. പക്ഷെ ദേഷ്യം വന്നാൽ വല്ലാത്ത ദേഷ്യമാണ്. കുട്ടികളുടെ ക്യാരക്‌ടറാണ്. എനിക്ക് വളരെ ഇഷ്ടമുള്ള ക്യാരക്‌ടറാണ് ജാൻമണിയുടേതെന്നും അഭിഷേക് വ്യക്തമാക്കി.

#Janu #I #are #Living #Together #man #asked #what's #wrong #with #you #Abhishek #said #openly

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories