#Boneykapoor | സുന്ദരിയാവാന്‍ കാണിച്ചത് ആരോഗ്യത്തെ ബാധിച്ചു, ഷൂട്ടിങ്ങിനിടെ ബോധരഹിതയായി വീണു; ശ്രീദേവിയുടെ മരണകാരണത്തെ പറ്റി ഭര്‍ത്താവ് ബോണി

#Boneykapoor | സുന്ദരിയാവാന്‍ കാണിച്ചത് ആരോഗ്യത്തെ ബാധിച്ചു, ഷൂട്ടിങ്ങിനിടെ ബോധരഹിതയായി വീണു;  ശ്രീദേവിയുടെ മരണകാരണത്തെ പറ്റി ഭര്‍ത്താവ് ബോണി
Nov 24, 2024 04:40 PM | By Jain Rosviya

(moviemax.in) മുന്‍നിരയില്‍ ഒത്തിരി നടിമാര്‍ വന്ന് പോയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന് പേര് സ്വന്തമാക്കിയ നടിയായിരുന്നു ശ്രീദേവി.

ബോളിവുഡിലും തമിഴിലും തെലുങ്കിലും മലയാളത്തിലും എന്ന് തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും ശ്രീദേവി നായികയായി അഭിനയിച്ചിരുന്നു.

ബാലതാരമായികരിയര്‍ തുടങ്ങി പിന്നീട് നായികയായി മാറിയ നടി വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്.

വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി തന്നെ തിരിച്ച് വരവ് നടത്തി. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ശ്രീദേവിയുടെ വിയോഗമുണ്ടാവുന്നത്. സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പാടായിരുന്നു നടി ശ്രീദേവിയുടേത്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് പോയ ശ്രീദേവി 2018 ഫെബ്രുവരി 24 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്.

ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെ കുറിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

തന്റെ ഭാര്യയും നടിയുമായ ശ്രീദേവിയുടെ ദാരുണമായ മരണത്തെ കുറിച്ചും അവസാന കാലത്തെ പറ്റിയും ബോണി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

'എപ്പോഴും സുന്ദരിയായിരിക്കാനും തന്റെ ഭംഗിയെ കുറിച്ചും ശ്രീദേവി എല്ലായിപ്പോഴും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക രൂപം ഉണ്ടായിരിക്കണമെന്നും അവള്‍ ആഗ്രഹിക്കാറുണ്ട്.

എന്നും സ്‌ക്രീനില്‍ സുന്ദരിയായി കാണപ്പെടുന്നതിന് വേണ്ടി അവള്‍ കടുത്ത നിയന്ത്രണങ്ങള്‍ എടുത്തിരുന്നു. ശ്രീദേവി പലപ്പോഴും ഭക്ഷണം ക്രമീകരിച്ചുള്ള ഡയറ്റുകള്‍ പിന്തുടരുമായിരുന്നു.

ചിലപ്പോള്‍ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം എത്തുന്നതിനായി ഭക്ഷണം കഴിക്കുന്നത് പോലും ഉപേക്ഷിക്കുമായിരുന്നു.

കൂടുതല്‍ സുന്ദരിയാകാനുള്ള അവളുടെ ശ്രമം ആശങ്കകള്‍ക്ക് കാരണമായി. ചിലപ്പോള്‍ അത് അവളുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടാവാം. എന്നെ വിവാഹം കഴിച്ചതിന് ശേഷം ശ്രീദേവിക്ക് ബിപി കുറവായിരുന്നു.

കര്‍ശനമായ ഭക്ഷണ നിയന്ത്രണം അവളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. അവള്‍ പലപ്പോഴും ഉപ്പ് ഇല്ലാതെയാണ് ഭക്ഷണം കഴിച്ചത്.

പുറത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചെങ്കിലും അത്താഴത്തിന് പോലും ഉപ്പില്ലാത്ത ഭക്ഷണം വേണമെന്നായിരുന്നു അവളുടെ ആവശ്യം.

ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ വീട്ടിലെത്തിയ നാഗാര്‍ജുന സംസാരിച്ചതിനെ കുറിച്ചും ബോണി കപൂര്‍ പറഞ്ഞിരുന്നു.

നാഗര്‍ജുനയ്‌ക്കൊപ്പം അഭിനയിച്ച സിനിമയുെട ഷൂട്ടിങ്ങിനിടെ ശ്രീദേവി ബോധരഹിതയായി വീണൊരു സംഭവം ഉണ്ടായിരുന്നതിനെ പറ്റിയാണ് നാഗര്‍ജുന പറഞ്ഞത്.

അന്നും ശ്രീദേവി കടുത്ത ഡയറ്റിലായിരുന്നു. സിനിമാ ജീവിതത്തോടുള്ള പ്രതിബദ്ധത അവളുടെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പറയാം.

അവളുടേത് സ്വാഭാവിക മരണമല്ലെന്നും അപകടമരണമാണെന്നും തുടങ്ങി മാധ്യമങ്ങളില്‍ പലതരം വാര്‍ത്തകളാണ് വന്നത്.

ശ്രീദേവിയുടെ മരണത്തിന് ശേഷം 48 മണിക്കൂര്‍ ദുബായ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഉണ്ടായിരുന്നുവെന്നും ബോണി കപൂര്‍ പറയുന്നു.



#Showing #beautiful #took #toll #health #fell #unconscious #during #shoot #Sridevi #husband #Boney #cause #death

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories