#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി
Nov 23, 2024 10:09 AM | By Athira V

എആര്‍ റഹ്‌മാന്റെ വിവാഹ മോചനം വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് എആര്‍ റഹ്‌മാനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി സൈറ ബാനു അറിയിക്കുന്നത്.

29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ സൈറ വിരാമമിട്ടത്. എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് സൈറ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ഗോസിപ്പ് എഴുത്തുകാരും പല തരത്തിലുള്ള കഥകളും മെനയുണ്ട്.

ഇതിനിടെയായിരുന്നു റഹ്‌മാന്റെ ബാന്റിലെ ബാസിസ്റ്റായ മോഹിനി ഡേയും വിവാഹ മോചിതയാകുന്നത്. ഈ വാര്‍ത്തയും പുറത്ത് വന്നതോടെ പലരും ഇതിനെ റഹ്‌മാന്റെ വിവാഹ മോചനവുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ പിന്നാലെ തന്നെ അത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമിട്ടു കൊണ്ട് സൈറയുടെ അഭിഭാഷക രംഗത്തെത്തി. ഇതിനിടെ ഇപ്പോഴിതാ മോഹിനിയും റഹ്‌മാന്റെ മക്കളും വിവാദങ്ങളോട് പ്രതികരിക്കുകയാണ്.

തന്റേയും എആര്‍ റഹ്‌മാന്റേയും വിവാഹ മോചനങ്ങളെ ചേര്‍ത്തുവെക്കുന്നതിനെ ശക്തമായ ഭാഷയിലാണ് മോഹിനി വിമര്‍ശിക്കുന്നത്. ശുദ്ധ വിവരക്കേട് എന്നാണ് മോഹിനി ഇതേക്കുറിച്ച് പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു മോഹിനി ഡേയുടെ പ്രതികരണം.

''ഇന്റര്‍വ്യുവിനായുള്ള അഭ്യര്‍ത്ഥനകള്‍ കുമിഞ്ഞ് കൂടുകയാണ്. അതിനെല്ലാം കാരണം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. ബഹുമാനത്തോടെ തന്നെ ഞാന്‍ അവയെല്ലാം നിരസിക്കുകയും ചെയ്തു. കാരണം ഈ ശുദ്ധ വിവരക്കേടിന് ഇന്ധനം പകരാന്‍ ഞാനില്ല. കിവംദന്തികള്‍ക്ക് പിന്നാലെ പോയി കളയാനുള്ളതല്ല എന്റെ ഊര്‍ജ്ജം. എന്റെ സ്വകാര്യതയെ മാനിക്കുക'' എന്നായിരുന്നു മോഹിനിയുടെ പ്രതികരണം.

ഇതിനിടെ വിവാദങ്ങളോട് റഹ്‌മാന്റെ മകള്‍ റഹീമയും പ്രതികരിച്ചിരുന്നു. ട്രോകളുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് റഹീമ പ്രതികരിച്ചത്.

''എപ്പോഴും ഓര്‍ക്കുക, വിദ്വേഷികളാണ് കിവംദന്തികള്‍ കൊണ്ടുനടക്കുക. വിഡ്ഢികളാകും പ്രചരിപ്പിക്കുക. മന്ദബുദ്ധികളാലും അവ വിശ്വസിക്കുക. സത്യസന്ധമായി പറയുകയാണ്. പോയി ജീവിക്കാന്‍ നോക്ക്'' എന്നായിരുന്നു റഹീമയുടെ പ്രതികരണം.

പിന്നാലെ റഹ്‌മാന്റെ മകന്‍ അമീനും പ്രതികരണവുമായി രംഗത്തെത്തി. തന്റെ സംഗീതം കൊണ്ട് മാത്രമല്ല, തന്റെ ജീവിതത്തില്‍ പാലിക്കുന്ന മൂല്യങ്ങള്‍ കൊണ്ടു കൂടിയാണ് റഹ്‌മാന്‍ ഇതിഹാസമായി മാറുന്നതെന്നാണ അമീന്‍ പറഞ്ഞത്.

''എന്റെ പിതാവ് ഒരു ഇതിഹാസമാണ്. തന്റെ അസാധ്യ സംഭാവനകള്‍ കൊണ്ട് മാത്രമല്ല. തന്റെ മൂല്യങ്ങള്‍ കൊണ്ടും, ആദരവു കൊണ്ടും, ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സ്നേഹം കൊണ്ടും കൂടിയാണ്. അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. സത്യത്തിന്റെ പ്രാധാന്യം നമ്മളെല്ലാം ഓര്‍ക്കണം. തെറ്റായ വിവരം പ്രചരിക്കുന്നതില്‍ നിന്നും പിന്മാറണം. അദ്ദേഹത്തിന്റെ അഭിമാനവും, നമ്മളിലെല്ലാം സൃഷ്ടിച്ചിട്ടുള്ള സ്വാധീനവും കാക്കണം'' എന്നായിരുന്നു അമീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് റഹ്‌മാനും സൈറയും വിരാമമിട്ടിരിക്കുന്നത്. ഇത്രയും വര്‍ഷത്തിന് ശേഷം എന്തുകൊണ്ടാണ് സൈറ വിവാഹ മോചനത്തിന് തയ്യാറായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് റഹ്‌മാനും സൈറയും അഭ്യര്‍ത്ഥിക്കുന്നത്.

#mohinidey #reacts #rumours #about #arrahman #amid #both #being #seperated #theri #mari

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










https://moviemax.in/- //Truevisionall