#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി
Nov 22, 2024 04:00 PM | By Athira V

ഹിന്ദി സിനിമകളിലും ടെലിവിഷന്‍ പരമ്പരകൡലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടിയാണ് നിക്കി അനേജ. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, അവതാരകയായും നിക്കി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മോഡലിംഗിലൂടെയാണ് നിക്കി സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന അഭിനയ ജീവിതമുണ്ട് നിക്കിയ്ക്ക്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള നിക്കിയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്.

1994 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആസാദ് എന്ന ചിത്രത്തിലൂടെയായിരുന്നു നിക്കിയുടെ അരങ്ങേറ്റം. അനില്‍ കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയും പ്രൊമോഷനിടേയും തന്നെ നിര്‍മ്മാതാവ് പഹ്ലജ് നിഹലാനി കോംപ്രമൈസ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് നിക്കി പറയുന്നത്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് നിക്കിയുടെ വെളിപ്പെടുത്തല്‍.

''അത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ആസാദിന്റെ സമയത്ത് എന്നോട് മോശമായാണ് പെരുമാറിയത്. പുതുമ ആയതു കൊണ്ട് മാത്രമല്ല, അഭിനയത്തെക്കുറിച്ച് ആളുകള്‍ പറഞ്ഞതിലും അധികമുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന് പറയുന്നത് ഉണ്ട്.

കോംപ്രമൈസ് ചെയ്താല്‍ എന്താണ് നിങ്ങളുടെ യാത്ര എളുപ്പമാകും എന്നാണ് പറയുക. എനിക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഷൂട്ടിംഗിന്റെ സമയത്ത് പഠിച്ച ടെക്‌നിക്കല്‍ കാര്യങ്ങളെല്ലാം എനിക്ക് സമ്പത്തായിരുന്നു. പക്ഷെ ഷൂട്ടിന് പുറമെ റിഹേഴ്‌സലിന്റേയും പ്രൊമോഷന്റേയും സമയത്ത് പഠിച്ചത് എനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്നാണ്. എനിക്കന്ന് 19 വയസേയുള്ളൂ'' നിക്കി പറയുന്നു.

''ഞാന്‍ പഹ്ലജിയെ പോയി കണ്ടു. എന്തിനാണ് നിങ്ങള്‍ എന്നെ ഇത്തരം ഡിന്നറുകള്‍ക്ക് കൊണ്ടു പോകുന്നതെന്ന് മുഖത്തു നോക്കി ചോദിച്ചു. സിനിമ വില്‍ക്കണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. അനില്‍ ഗകപൂര്‍ അഭിനയിച്ചിട്ടും നിങ്ങള്‍ക്കിത് വില്‍ക്കാന്‍ സാധിക്കുന്നില്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

അതിന് ശേഷം ഞാന്‍ സെറ്റില്‍ കുപ്രസിദ്ധയായി. എട്ടും നല്ല അനുഭവമല്ലായിരുന്നു. അതോടെ യെസ് ബോസിന് ശേഷം ഞാന്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതാണ്. ആ സിനിമ നേരത്തെ കരാര്‍ ഒപ്പിട്ടതായിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍ നേരെ വിപരീതമായിരുന്നു. രജന്‍ ജീയുടെ സെറ്റും വ്യത്യസ്തമായിരുന്നു'' എന്നാണ് നിക്കി പറയുന്നത്.

ആ സംഭവത്തിന് ശേഷം തന്നെ സെറ്റില്‍ വച്ച് അപമാനിക്കുന്നത് പതിവായിരുന്നുവെന്നാണ് നിക്കി പറയുന്നത്. കോംപ്രമൈസ് ചെയ്യാന്‍ വിസമ്മതിച്ചതിന് തന്നെ കളിയാക്കിയെന്നാണ് നിക്കി ഓര്‍ക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ ദുരനുഭവം ഉണ്ടായിട്ടും താന്‍ അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ തയ്യാറായില്ലെന്നാണ് നിക്കി പറയുന്നത്.

ഷാരൂഖ് ഖാനെക്കുറിച്ചും നിക്കി സംസാരിക്കുന്നുണ്ട്. താന്‍ ഒരു അപകടത്തെ തുടര്‍ന്ന് ഒന്നരമാസം ചികിത്സിലായിരുന്നു. ആശുപത്രിയില്‍ കിടപ്പിലായിപ്പോയ തന്നെ കാണാന്‍ ഒരു ദിവസം രാത്രി ഷാരൂഖ് ഖാന്‍ എത്തിയെന്നാണ് താരം പറയുന്നത്. ഷാരൂഖിനൊപ്പം യെസ് ബോസില്‍ കുറച്ച് ദിവസം താന്‍ അഭിനയിച്ചിരുന്നു.

അദ്ദേഹത്തിന്റെ ചില ഷോകളുടെ അവതാരകയുമായിരുന്നു താന്‍. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ കാണാന്‍ ഷാരൂഖ് ഖാന്‍ വന്നത്. പാപ്പരാസികള്‍ പോകുന്നത് വരെ കാത്തു നിന്ന ശേഷം രാത്രിയാണ് ഷാരൂഖ് തന്നെ കാണാന്‍ വന്നതെന്നാണ് നിക്കി പറയുന്നത്.

#Forced #to #adjust #miserable #life #with #resistance #actress #about #what #happened #age #19

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










https://moviemax.in/- //Truevisionall