എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ഭാനുവും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. 29 വര്‍ഷം മുന്‍പ് വിവാഹിതരായ താരങ്ങള്‍ പരസ്പരമുള്ള തീരുമാനപ്രകാരമാണ് ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങിയത്. ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചവര്‍ പെട്ടെന്ന് പിരിയാമെന്ന തീരുമാനം എടുത്തതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകര്‍.
സാധാരണ സെലിബ്രിറ്റി വിവാഹമോചനങ്ങളില്‍ മറ്റൊരാളുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വരാറുണ്ട്. സമാനമായ രീതിയില്‍ എആര്‍ റഹ്‌മാനും വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. അതിന് കാരണം താരത്തിന്റെ മ്യൂസിക് ബാന്‍ഡ് അംഗമായ മോഹിനി ദേ വിവാഹമോചിതയാവുകയാണെന്ന് പ്രഖ്യാപിച്ചതാണ്.
എ ആര്‍ റഹ്‌മാന്റെ വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് മോഹിനിയും ഭര്‍ത്താവുമായി പിരിയുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവര്‍ ആയതുകൊണ്ട് തന്നെ വിവാഹമോചനത്തിന് കാരണം താരങ്ങള്‍ക്കിടയിലുള്ള അവിഹിതമാണെന്ന് തരത്തിലേക്ക് കഥകള്‍ എത്തി. ഒടുവില്‍ ഈ വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് സൈറ ബാനുവിന്റെ അഭിഭാഷകയായ വന്ദന ഷാ.
റിപ്പബ്ലിക് ടിവിയുമായുള്ള സംഭാഷണത്തിലാണ് മോഹിനിയെയും റഹ്‌മാനെ കുറിച്ചും അഭിഭാഷക വന്ദന ഷാ സംസാരിച്ചത്. '' അവരുടെ വിവാഹമോചനങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. സൈറയും റഹ്‌മാനും ഈ തീരുമാനമെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് റഹ്‌മാനും സൈറ ഭാനുവും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്, അത് അവരുടെ ബന്ധത്തിലെ കാര്യമായ വൈകാരിക പ്രശ്‌നങ്ങള്‍ കൊണ്ടാണ്.
റഹ്‌മാന്റെയും സൈറ ഭാനുവിന്റെയും വേര്‍പിരിയലില്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും വന്ദന ഷാ പറഞ്ഞു. 'ഇതുവരെ അങ്ങനൊരു ഘട്ടത്തിലേക്ക് താരങ്ങള്‍ എത്തിയിട്ടില്ല. ഇതൊരു സൗഹാര്‍ദ്ദപരമായ വിവാഹമോചനമായിരിക്കും. രണ്ടുപേരും അങ്ങേയറ്റം സത്യസന്ധരാണ്, ഈ തീരുമാനം നിസ്സാരമായി എടുത്തതല്ല. ഇതിനെ ആരും വ്യാജ വിവാഹമാണെന്ന് വിളിക്കേണ്ടതില്ലെന്നും,' അഭിഭാഷക കൂട്ടിച്ചേര്‍ത്തു.
റഹ്മാന്റെ മ്യൂസിക് ബാന്‍ഡിലെ ബാസ് പ്ലെയറാണ് മോഹിനി ദേ. ഇരുപത്തിയെട്ട് വയസുകാരിയായ മോഹിനി കൊല്‍ക്കത്ത സ്വദേശിനിയാണ്. സംഗീതജ്ഞനായ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്സച്ചാണ് മോഹിനിയുടെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ച് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ദാമ്പത്യം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് മോഹിനി സംസാരിച്ചത്. പരസ്പര ബഹുമാനത്തോടെയാണ് താനും ഭര്‍ത്താവും പിരിയുന്നതെന്നും ഇനിയും ഒരുമിച്ച് സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ മോഹിനിയുടെ വിവാഹമോചന അറിയിപ്പിന് പിന്നാലെ സൈറ ഭാനുവും റഹ്‌മാനും രംഗത്ത് വന്നതോടെ പലതരം ഊഹാപോഹങ്ങള്‍ക്കും ഇത് കാരണമായി.
1995 ലാണ് എആർ റഹ്മാനും സൈറ ഭാനുവും വിവാഹിതരാവുന്നത്. ശേഷം മൂന്ന് മക്കളും ജനിച്ചു. റഹ്മാൻ്റെ വസ്ത്രമടക്കം എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഭാര്യയായിരുന്നു. എന്നാൽ പരസ്പരം ഒത്തൊരുമിച്ച് പോകാൻ സാധിക്കാത്ത അവസ്ഥയിലേക്ക് ഇരുവരും എത്തുകയായിരുന്നു എന്നാണ് വിവരം.
#Is #this #behind #the #divorce? #Unfair #between #arRahman #Mohini #Advocate #by #telling #the #truth