#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം
Nov 20, 2024 02:31 PM | By Athira V

വരുന്ന മാർച്ചിൽ ദാമ്പത്യത്തിന്‍റെ 30 വർഷം ആഘോഷിക്കാനിരുന്ന എആർ റഹ്മാനും സൈറയും ചൊവ്വാഴ്ച വിവാഹമോചനം പ്രഖ്യാപിച്ചത്. ഈ വാർത്ത സിനിമ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ചു.

എആര്‍ റഹ്മാന്‍റെ മക്കള്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സ്വകാര്യത ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ ആദ്യം വിഷയം അഭിസംബോധന ചെയ്തത് അമീൻ റഹ്മാന്‍ ആയിരുന്നു.

അവനെ പിന്തുടർന്ന് റഹീമയും തന്‍റെ വികാരങ്ങൾ പങ്കുവെച്ചു, കുടുംബം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും. എല്ലാവരും ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും അവര്‍ അഭ്യർത്ഥിച്ചു.

എ ആർ റഹ്മാന്‍റെ മകൾ റഹീമ റഹ്മാൻ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത് ഇങ്ങനെയാണ് “ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അത് വളരെയധികം നന്ദിയുള്ളവളായിരിക്കും.

നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി.” മറ്റൊരു പോസ്റ്റിൽ, അവൾ പിതാവ് എആര്‍ റഹ്മാന്‍റെ ട്വീറ്റ് ഷെയര്‍ ചെയ്ത് "നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കുടി ഉള്‍പ്പെടുത്തുക" എന്ന് എഴുതി.

അതേ സമയം തന്നെ റഹ്മാന്‍റെ വിവാഹമോചനം സംബന്ധിച്ച ഒരു മീമിലെ സന്ദേശവും റഹീമ റഹ്മാൻ പങ്കുവച്ചിട്ടുണ്ട്. റഹ്മാന്‍റെയും ഭാര്യയുടെയും ഫോട്ടോയ്ക്കൊപ്പം ഈ സ്റ്റോറിയിലെ ഫോട്ടോയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്,

" അത് അവരുടെ പേഴ്സണല്‍ കാര്യമാണ് അതില്‍ ഉപദേശം നല്‍കുന്നതിനും, ദു:ഖം ഇമോജി ഇടുന്നതിനും ഒന്നും ആര്‍ക്കും അവകാശമില്ല. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്നത് അവര്‍ക്ക് അറിയാം. അത് അവര്‍ തിരഞ്ഞെടുക്കട്ടെ".- എന്നാണ് പറയുന്നത്.

അതേ സമയം 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാച്ചെന്നാണ് സൈറയുടെ പ്രസ്താവന തുടങ്ങിയത്. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്‍റെ ഭാര്യ സൈറ വ്യക്തമാക്കി.

സെലിബ്രിറ്റികളുടെ വിവാഹമോചനങ്ങള്‍ക്കാണ് കുറച്ചുകാലമായി തമിഴ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്ത കോളിവുഡ് കേട്ടു, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. എആര്‍ റഹ്മാന്‍റെ വിവാഹമോചന പ്രഖ്യാപനം ഇന്നലെ രാത്രി പുറത്തുവന്നത് കോളിവുഡിനെ ശരിക്കും ഞെട്ടിച്ചു.

#No #advice #no #emoji #They #know #what #to #do #Rahman's #daughter's #reaction

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories