#malaikaarora | മകന്റെ മുന്നിലൂടെ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടക്കാന്‍ നാണമില്ലേ, വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് പോലും കാണാം; മലൈകയോട് ആരാധകർ

#malaikaarora | മകന്റെ മുന്നിലൂടെ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടക്കാന്‍ നാണമില്ലേ, വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് പോലും കാണാം; മലൈകയോട് ആരാധകർ
Nov 18, 2024 09:20 PM | By Athira V

ബോളിവുഡിലെ പ്രമുഖയാണ് നടി മലൈക അറോറ. സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനുമായുള്ള വിവാഹത്തോട് കൂടിയാണ് മലൈക ശ്രദ്ധേയാവുന്നത്. 19 വര്‍ഷത്തോളം അര്‍ബാസിനൊപ്പം ജീവിച്ചെങ്കിലും താരങ്ങള്‍ നിയമപരമായി ബന്ധം അവസാനിപ്പിച്ചു.

ഇപ്പോള്‍ അര്‍ബാസും മലൈകയും രണ്ട് ബന്ധങ്ങളിലേക്ക് പോവുകയും ചെയ്തു. ഇരുവരുടെയും മകനായ അര്‍ഹന്‍ ഇടയ്ക്ക് പിതാവിനൊപ്പവും ഇടയ്ക്ക് മാതാവിനുമൊപ്പമാണ് താമസം. ഇപ്പോഴിതാ അമ്മയും മകനും ഒരുമിച്ചുള്ള ചില ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇരുവരും വെള്ളനിറമുള്ള വസ്ത്രം ധരിച്ചു വീടിന് പുറത്തേക്ക് ഇറങ്ങി വരുന്നതാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത്. ഫാഷനില്‍ അത്യാവശ്യം ശ്രദ്ധിക്കുന്ന ആളായത് കൊണ്ട് ക്രോപ് ടോപ്പും പാന്റുമാണ് മലൈക ധരിച്ചിരിക്കുന്നത്. എന്നാല്‍ മാറിടങ്ങള്‍ മാത്രം മറച്ചിട്ടുള്ള ഈ വസ്ത്രത്തിന്റെ പേരില്‍ ചില നടിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ഒക്കെ ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

ടോപ്പിന് ഇറക്കം കുറവായതും പാന്റ് ഇറക്കി ഇട്ടതിനാലും നടിയുടെ വയര്‍ കൃത്യമായി കാണാം. അതിലൂടെ സ്‌ട്രെച്ച് മാര്‍ക്കും കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി ആളുകളാണ് നടിയെ പ്രശംസിച്ച് എത്തിയത്.

സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാതൃത്വത്തിന്റെ കിരീടമാണ്. ഒരു അമ്മയുടെ സൗന്ദര്യം ആ സ്‌ട്രെച്ച് മാര്‍ക്കിലൂടെ കാണാം. എല്ലാ അമ്മമാര്‍ക്കും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ട്. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. അത് തുറന്ന് കാണിച്ച മലൈകയ്ക്ക് അഭിനന്ദനങ്ങള്‍... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

എന്നാല്‍ അഭിനന്ദനത്തിനൊപ്പം നടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. പ്രിയപ്പെട്ട മലൈക, നിങ്ങളൊരു അമ്മയാണ്... മകന്റെ മുന്നിലൂടെ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടക്കാന്‍ നാണമില്ലേ, ഏത് അമ്മയാണ് മകന്റെ മുന്നില്‍ ഇത്തരമൊരു വേഷം ധരിക്കുന്നത്. അമ്മയെന്ന പേരിനെ ബഹുമാനിക്കുക.

സെക്സിയായി വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്. പക്ഷേ എങ്ങനെയാണ് പ്രായപൂര്‍ത്തിയായ ഒരു മകന് മുന്നിലൂടെ ഇങ്ങനെ വേഷം കെട്ടി നടക്കാന്‍ സാധിക്കുന്നത്. മകന്റെ പ്രായത്തിലുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കണമെന്ന ഉദ്ദേശ്യമാണോ, നിങ്ങളെ മനസിലാകുന്നില്ല... എന്നിങ്ങനെ നടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി കമന്റുകളാണ് മലൈകയ്ക്ക് ലഭിച്ചിരിക്കുന്നത്.

അര്‍ബാസ് ഖാനുമായിട്ടുള്ള വിവാഹമോചനത്തിനു ശേഷം നടി മറ്റൊരു പ്രണയത്തിലേക്ക് പോയിരുന്നു. യുവനടന്‍ അര്‍ജുന്‍ കപൂറുമായിട്ടാണ് മലൈക ഇഷ്ടത്തിലായത്. അര്‍ജുന്‍ ചെറുപ്പക്കാരനും മലൈക വിവാഹിതയും ഒരു വലിയ മകന്റെ അമ്മയുമായതിനാല്‍ ഇരുവരും വിമര്‍ശിക്കപ്പെട്ടിരുന്നു. അര്‍ജുനെക്കാളും വളരെ പ്രായവ്യാത്യാസം നടിയ്ക്കുണ്ടായിരുന്നു.

2018 മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ലിവിങ് ടുഗതറായി ജീവിച്ചു വരികയായിരുന്നു. ഇതിനിടയില്‍ താരങ്ങള്‍ ബന്ധം വേര്‍പിരിഞ്ഞെന്നും പ്രശ്‌നങ്ങള്‍ നടക്കുന്നതായിട്ടും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ താരങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഗൗരവ്വമായി കണ്ടില്ല. പക്ഷേ അടുത്തിടെ താന്‍ സിംഗിള്‍ ആണെന്ന് അര്‍ജുന്‍ വെളിപ്പെടുത്തിയതോടെ മലൈകയുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തയ്ക്ക് വ്യക്തത വന്നിരിക്കുകയാണ്.

#Not #ashamed #walk #front #your #son #wearing #immodest #clothes #even #showing #stretch #marks #your #stomach #Fans #Malaika

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










https://moviemax.in/- //Truevisionall