#kareenakapoor | തട്ടിയെടുത്തത് ഡിസൈനറെ, കരിമ്പൂച്ചയെന്ന് വിളിച്ച് ബിപാഷയുടെ കരണത്തടിച്ച് കരീന; നാണംകെട്ട് ബിപാഷ

#kareenakapoor | തട്ടിയെടുത്തത് ഡിസൈനറെ, കരിമ്പൂച്ചയെന്ന് വിളിച്ച് ബിപാഷയുടെ കരണത്തടിച്ച് കരീന; നാണംകെട്ട് ബിപാഷ
Nov 17, 2024 01:34 PM | By Athira V

താരങ്ങള്‍ക്കിടയില്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് ബോളിവുഡില്‍ പതിവ് സംഭവമാണ്. താരങ്ങളുടെ ഈഗോയ്ക്ക് മുറിവേല്‍ക്കുമ്പോള്‍ പലപ്പോഴും കയ്യാങ്കളിയിലേക്ക് വരെ എത്താറുണ്ട്.

അത്തരത്തില്‍ വലിയൊരു അടിയുണ്ടാക്കിയവരാണ് ബിപാഷ ബസുവും കരീന കപൂറും. ഇരുവരും തമ്മില്‍ സെറ്റില്‍ വച്ച് വഴക്കുണ്ടാവുകയും തല്ലുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങള്‍.

മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. 2001 ല്‍ പുറത്തിറങ്ങിയ അജ്‌നബീ ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രത്തില്‍ കരീന കപൂറും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് കരീനയും ബിപാഷയും തമ്മില്‍ പ്രശ്‌നമുണ്ടാവുകയായിരുന്നു. കരീന ബിപാഷയുടെ കരണത്തടിക്കുകയും ചെയ്തു.

വസ്ത്രത്തിന്റെ പേരില്‍ തുടങ്ങിയ പ്രശ്‌നമാണ് വലിയ വഴക്കിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കക്കാരിയായ ബിപാഷയെ സഹായിക്കാന്‍ കരീനയുടെ ഡിസൈനര്‍ മുന്നോട്ട് വന്നതായിരുന്നു കരീനയെ ചൊടിപ്പിച്ചത്. കരീനയുടെ സമ്മതമില്ലാതെ ആയിരുന്നു ഡിസൈനര്‍ സഹായം വാഗ്ദാനം ചെയ്തത്. ഇതോടെ കരീനയും ബിപാഷയും തമ്മില്‍ വഴക്കായി. തന്റെ ഡിസൈനറെ ബിപാഷ തട്ടിയെടുത്തുവെന്നാണ് കരീന പറഞ്ഞത്.

ഒരു ഘട്ടത്തില്‍ കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ചുവെന്നും മുഖത്ത് അടിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന്ന സംഭവങ്ങളെക്കുറിച്ച് പിന്നീടൊരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ബിപാഷ തുറന്നു പറഞ്ഞിരുന്നു.

''ചെറിയ കാര്യം പര്‍വതീകരിക്കുകയാണെന്ന് തോന്നുന്നു. ഞാനുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അവള്‍ക്ക് ഡിസൈനറുമായാണ് പ്രശ്നമുണ്ടായിരുന്നത്. എന്തുകൊണ്ടാണ് എന്നെ വലിച്ചിട്ടതെന്ന് അറിയില്ല. തീര്‍ത്തും ബാലിശമായ കാര്യമായിരുന്നു'' എന്നാണ് ബിപാഷയുടെ പ്രതികരണം.

ഈ സംഭവത്തോ കരീനയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ബിപാഷ തീരുമാനിക്കുകയും ചെയ്തു. പിന്നീട് അന്ന് നടന്നതിനെക്കുറിച്ച് കരീനയും പ്രതികരിക്കുകയുണ്ടായി. ബിപാഷയ്‌ക്കെതിരെ തുറന്നടിച്ചായിരുന്നു കരീന പ്രതികരിച്ചത്. ''അവള്‍ക്ക് സ്വന്തം കഴിവില്‍ യാതൊരു ആത്മവിശ്വാസവുമില്ല. നാല് പേജുള്ളൊരു അഭിമുഖത്തില്‍ മൂന്ന് പേജും സംസാരിച്ചത് എന്നെക്കുറിച്ചായിരുന്നു.

എന്തുകൊണ്ട് സ്വന്തം ജോലിയെക്കുറിച്ച് സംസാരിച്ചുകൂട??' എന്നായിരുന്നു കരീനയുടെ പ്രതികരണം. അവള്‍ പ്രശസ്തയാകുന്നത് അജ്നബിയുടെ ചിത്രീകരണത്തിനിടെ ഡിസൈനര്‍ വിക്രം ഫഡ്നിസിന്റെ പേരില്‍ ഞാനുമായി വഴക്കിട്ടുവെന്നതിന്റെ പേരില്‍ മാത്രമാണ് എന്നാണ് കരീന പറഞ്ഞത്.

ഞാനവളെ മോശം പേരുകള്‍ വിളിച്ചുവെന്ന് അവള്‍ പറയുന്നുണ്ട്. അവളുടെ തന്നെ ഭാവനയുടെ സൃഷ്ടിയാണ് അതെല്ലാം എന്നും കരീന പറഞ്ഞിരുന്നു.

എന്തായാലും കാലാന്തരത്തില്‍ കരീനയ്ക്കും ബിപാഷയ്ക്കും ഇടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. അന്ന് അപക്വമായി വിവാദത്തെ നേരിട്ടവര്‍ പിന്നീട് വളരെ പക്വതയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 2008 ല്‍ തന്റെ അന്നത്തെ കാമുകനും ഇപ്പോഴത്തെ ഭര്‍ത്താവുമായ സെയ്ഫ് അലി ഖാന്റെ പിറന്നാളാഘോഷത്തിന് ബിപാഷയെ കരീന ക്ഷണിച്ചു.

ആ ക്ഷണം സ്വീകരിച്ച് ബിപാഷയും എത്തി. ഇതോടെ പ്രശ്നങ്ങള്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും സുഹൃത്തുക്കളാണ്. അതേസമയം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബിപാഷ ബസു. അമ്മയായതോടെ താരം കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം കരീന അഭിനയത്തില്‍ ഇപ്പോഴും സജീവമാണ്. ബക്കിംഗ്ഹാം മര്‍ഡേഴ്‌സ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

#kareenakapoor #slapped #bipashabasu #called #her #kaalibilli

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories