#Zeenathaman | മക്കള്‍ എതിരായി, ഭര്‍ത്താവിന്റെ സ്വത്തെല്ലാം അമ്മയും സഹോദരിയും തട്ടിയെടുത്തു, മരിച്ചപ്പോള്‍ കാണാന്‍ സമ്മതിച്ചില്ല -സീനത്ത്

#Zeenathaman | മക്കള്‍ എതിരായി, ഭര്‍ത്താവിന്റെ സ്വത്തെല്ലാം അമ്മയും സഹോദരിയും തട്ടിയെടുത്തു, മരിച്ചപ്പോള്‍ കാണാന്‍ സമ്മതിച്ചില്ല -സീനത്ത്
Nov 10, 2024 02:36 PM | By Jain Rosviya

(moviemax.in) ബോളിവുഡിലെ ഐക്കോണിക് നായികയാണ് സീനത്ത് അമന്‍. ദേവ് ആനന്ദിനൊപ്പം ഹരേ റാം ഹരേ കൃഷ്ണ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതോടെയാണ് സീനത്ത് താരമായി മാറുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരുകളിലൊന്നാണ് സീനത്ത് അമന്‍. അതേസമയം സീനത്ത് അമന്റെ ജീവിതം സിനിമ പോലെ വര്‍ണാഭമായിരുന്നില്ല.

പതിമൂന്നാം വയസില്‍ അച്ഛനെ നഷ്ടമായ സീനത്തിനെ അമ്മയാണ് വളര്‍ത്തിയത്. ദാമ്പത്യ ജീവിതത്തിലും ദുരിതങ്ങളായിരുന്നു സീനത്തിനെ കാത്തിരുന്നത്.

1985 ല്‍ മസര്‍ ഖാനെ താരം വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധത്തില്‍ വിള്ളലുകള്‍ വീണു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സീനത്തും മസറും പിരിയുകയായിരുന്നു.

മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ച് സീനത്ത് സംസാരിക്കുന്നുണ്ട്.

''മസറിനൊപ്പം സംഭവിച്ചത്, അദ്ദേഹം സ്വയം സഹായിക്കുന്ന് നിര്‍ത്തിയെന്നതാണ്. അദ്ദേഹം എന്ത് ചെയ്താലും സ്വയം നശിക്കുന്ന അവസ്ഥയായിരുന്നു. അവിടെ അദ്ദേഹം അങ്ങനെ ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു.

അദ്ദേഹം മയക്കുമരുന്നിനും പെയിന്‍ കില്ലേഴ്‌സിനും അടിമയായി. ഏഴ് ദിവസവും വേണ്ടി വരും. ഇങ്ങനെ പോയാല്‍ കിഡ്‌നി തകരാറിലാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഞാനും കുട്ടികളുമെല്ലാം അദ്ദേഹത്തോട് അപേക്ഷിച്ചു. ഇനി ചെയ്യില്ലെന്ന് അദ്ദേഹം പറയുമെഘങ്കിലും അദ്ദേഹത്തിന് അത് സാധിച്ചിരുന്നില്ല'' എന്നാണ് സീനത്ത് പറഞ്ഞത്.

താന്‍ വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ കിഡ്‌നികള്‍ തകര്‍ന്നുവെന്നും താരം പറയുന്നുണ്ട്.

''ഒരുപാട് സമയമെടുത്താണ് ഞാന്‍ ആ തീരുമാനത്തിലേക്ക് എത്തിയത്. പിരിഞ്ഞപ്പോഴും എനിക്ക് അദ്ദേഹത്തോട് കരുതലുണ്ടായിരുന്നു.

അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഞാന്‍ പൊരുതിയതാണ്. സ്വയരക്ഷയെ കരുതിയാണെങ്കിലും ഇറങ്ങിപ്പോരുക എന്നത് എനിക്കും പ്രയാസമായിരുന്നു''എന്നും താരം പറയുന്നുണ്ട്.

അതേസമയം വിവാഹ ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ തനിക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.

തന്റെ മക്കള്‍ പോലും തനിക്കെതിരായി. മസറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സ്വത്തുകള്‍ തനിക്ക് തരില്ലെന്ന് അമ്മയും സഹോദരിയും പറഞ്ഞു.

അദ്ദേഹം സമ്പാദിച്ച ഒരു രൂപ വരെ അമ്മയും സഹോദരിയും എടുത്തു. തനിക്ക് ഒന്നും തന്നില്ലെന്നാണ് താരം പറയുന്നത്. മസര്‍ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ പോലും അമ്മയും സഹോദരിയും തന്നെ അനുവദിച്ചില്ലെന്നാണ് താരം പറയുന്നത്.

മസറിനെ ഉപേക്ഷിച്ചതിനുള്ള ശിക്ഷയായിരുന്നു അതെന്നാണ് താരം പറയുന്നത്. അതേസമയം താനും മസറും വിവാഹം കഴിച്ച ആദ്യ വര്‍ഷം തന്നെ മസറിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നുവെന്നാണ് സീനത്ത് പറയുന്നത്.

താന്‍ ഗര്‍ഭിണിയായതിനാല്‍ ആ ബന്ധം തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തുന്നത്. കുട്ടിയ്ക്ക് അഞ്ച് വയസായപ്പോഴും സീനത്ത് പിരിയാന്‍ ഒരുങ്ങിയതായിരുന്നു.

എന്നാല്‍ മസറിന് സുഖമില്ലാതായതോടെ വേണ്ടെന്ന് വച്ചു. അഞ്ച് വര്‍ഷമെടുത്തു അദ്ദേഹത്തിന്റെ അസുഖം മാറാന്‍. രോഗമുക്തി നേടി ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം മരണപ്പെടുകയും ചെയ്തു.



#mother #sister #took #away #property #husband #did #not #agree #see #him #when #he #died #Zeenat

Next TV

Related Stories
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories










News Roundup