---
title: "#arjyou | വ്‌ളോഗർ അർജ്യുവും അപർണ പ്രേംരാജും വിവാഹിതരായി"
english_title: "#Vlogger #Arju #Aparna #Premraj #got #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/248069/vlogger-arju-aparna-premraj-got-married"
published_at: "2024-11-08T22:32:00+05:30"
category: "TV"
language: "ml"
image: "https://moviemax.in/image-uploads/672e444e18a79_arju.jpg"
keywords: []
---

# #arjyou | വ്‌ളോഗർ അർജ്യുവും അപർണ പ്രേംരാജും വിവാഹിതരായി

> **Lead Summary:** **** യൂട്യൂബ് വ്‌ളോഗർ അർജ്യു എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി.

## Article Content

**** യൂട്യൂബ് വ്‌ളോഗർ അർജ്യു എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി.

സോഷ്യൽ മീഡിയയിലൂടെ അർജുനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

വിവാഹച്ചിത്രങ്ങളും അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്. ഈ വർഷം ജൂലൈയിൽ അർജുൻ തന്റെ പ്രണയം വെളിപ്പെടുത്തുകയും അപർണയെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മില്യൺ ഫോളോവേഴ്‌സുള്ള ആളാണ് അർജുൻ. അൺഫിൽറ്റേഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ അപർണ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കാറുണ്ട്.

വിവിധ പരിപാടികളിൽ അവതാരികയായും എത്താറുണ്ട്. റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധനേടിയ ആളാണ് അർജ്യു.

### Related Links & Sources
- [Original Story Source](https://moviemax.in/news/248069/vlogger-arju-aparna-premraj-got-married)