#krissvenugopal | ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്തതായി എന്താണുള്ളത്? ഞാന്‍ നേരത്തെ അത് ചെയ്തിരുന്നു! തുറന്ന് പറഞ്ഞ് ക്രിസ്

#krissvenugopal |   ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്തതായി എന്താണുള്ളത്? ഞാന്‍ നേരത്തെ അത് ചെയ്തിരുന്നു! തുറന്ന് പറഞ്ഞ് ക്രിസ്
Nov 3, 2024 02:57 PM | By Athira V

ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തുടക്കത്തില്‍ താരങ്ങള്‍ക്ക് വിമര്‍ശനമാണ് ലഭിച്ചിരുന്നുവെങ്കില്‍ പിന്നീട് അനുകൂല സമീപനമായി. നെഗറ്റീവുകളൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന ഉറച്ച നിലപാടിലാണ് താരങ്ങള്‍.

ഇതിനിടെ തന്റെ ആദ്യ വിവാഹ ജീവിതത്തെക്കുറിച്ച് ദിവ്യ വെളിപ്പെടുത്തിയിരുന്നു. 18 വയസ്സില്‍ ഒളിച്ചോടി പോയിട്ടാണ് കല്യാണം കഴിച്ചത്. 12 വര്‍ഷത്തോളം അടിയും തൊഴിയും കൊണ്ടാണ് ജീവിച്ചത്. അതില്‍ നിന്നും മക്കളെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. ഇപ്പോഴഴിതാ തന്റെ ആദ്യ വിവാഹ ജീവിതത്തെക്കുറിച്ച് ക്രിസ് പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആവുന്നത്.

'ഞാന്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ പാടില്ലെന്ന് പറയുന്ന ഒരു വിവാഹബന്ധം ആയിരുന്നു ആദ്യത്തേത്. എനിക്കത് സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ലായിരുന്നു. കാരണം എന്റെ അച്ഛനെയും അമ്മയെയും എനിക്ക് നോക്കിയേ പറ്റൂ.


വീട്ടില്‍ ആരും വരാന്‍ പാടില്ല, പുറത്തു പോകാന്‍ പാടില്ല, ആരെയും ഫോണ്‍ വിളിക്കാന്‍ പാടില്ല എന്നൊക്കെയുള്ള നിബന്ധനകള്‍ വയ്ക്കുമ്പോള്‍ ഞാന്‍ ഒരു വളര്‍ത്തുമൃഗം പോലെയായി പോയി. ഗ്ലാസിനകത്തിട്ട് അടച്ചു വളര്‍ത്തുന്ന ഒരു ചിലന്തിയാണോ ഞാന്‍. ഒരുപാട് വിഷമിച്ചിട്ടാണ് 2018ല്‍ അവിടെനിന്ന് തിരിച്ചുവരുന്നത്.

2019ല്‍ വിവാഹമോചനത്തിന് കേസ് കൊടുത്തെങ്കിലും അത് തീരുന്നത് 2022 ലാണ്. അതിനുശേഷം 9 മാസം കഴിഞ്ഞാണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കൂടി വരണമെന്ന് ആഗ്രഹിച്ചത്. അങ്ങനെ ഒരാള്‍ കൂടി ജീവിതത്തിലേക്ക് വരാനിരിക്കുകയായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അവര്‍ മരിച്ചു പോയി. അതുകഴിഞ്ഞ് 1200 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത്.

ക്രിസിന്റെ ഭാര്യ ഇതാണെന്നൊക്കെ പറഞ്ഞ് ആരോക്കെയോ യൂട്യൂബിലൂടെ ചില വീഡിയോസ് പ്രചരിപ്പിക്കുന്നുണ്ട്. ഇന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്തതായി എന്താണുള്ളത്? എല്ലാ വിവരങ്ങളും കിട്ടും. ഞാന്‍ നേരത്തെ വിവാഹിതനായിരുന്നു എന്ന് ഞാന്‍ തന്നെ പറയുന്നുണ്ടല്ലോ. വിവാഹിതന്‍ മാത്രമല്ല വിവാഹമോചിതനമായിരുന്നു.

എന്നെക്കുറിച്ച് അറിയണമെങ്കില്‍ എന്നോട് തന്നെ ചോദിച്ചാല്‍ മതി. വ്യക്തമായി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുക്കാം എന്നാണ് ഈ വീഡിയോ ഇടുന്ന ആള്‍ക്കാരോട് എനിക്ക് പറയാനുള്ളത്.

അല്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് വീഡീയോ ഇട്ടിട്ട് ഒരാളുടെ ജീവിതത്തില്‍ കരിവാരി തേക്കുന്നത് എന്തിനാണെന്ന് ക്രിസ് ചോദിക്കുന്നു. അതിനുള്ള ശിക്ഷ ജീവിതം കൊണ്ട് അവര്‍ക്ക് കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്, അല്ലാതെ എനിക്കൊന്നും പറയാനിന്നില്ലെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു...

മുന്‍പത്തെ ദാമ്പത്യ ജീവിതത്തില്‍ ഞങ്ങള്‍ രണ്ടുപേരും അനുഭവിച്ചത് ഏകദേശം സമാനമായ അനുഭവങ്ങളായിരുന്നു എന്ന് ദിവ്യയും ക്രിസും വ്യക്തമാക്കിയിരുന്നു. ആ അനുഭവങ്ങള്‍ ഉള്ളത് കൊണ്ടാണ് അതൊക്കെ തിരിച്ചറിഞ്ഞ് ഈ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചതെന്നും താരങ്ങള്‍ പറഞ്ഞു.

#What #is #missing #internet #search #I've #done #it #before #krissvenugopal #said #openly

Next TV

Related Stories
Top Stories










News Roundup






https://moviemax.in/- //Truevisionall