(moviemax.in)മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട് െൈവക്കം വിജയലക്ഷ്മി.
ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ കുഞ്ഞിളം വാവേ എന്ന പാട്ടിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് വിജയലക്ഷ്മി.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് പാട്ട്.തന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള വൈക്കം വിജയലക്ഷ്മിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
തന്റെ മാതാപിതാക്കളില്‍ നിന്നും സംഗീതത്തില്‍ നിന്നും തന്നെ അകറ്റാന്‍ ശ്രമിച്ചതാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.''അദ്ദേഹം വേറെ വിവാഹിതനായി എന്നാണ് അറിഞ്ഞത്. നമ്മളായിട്ട് അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല.
വിട്ടുകളയാം. അതേസമയം നമ്മളെ മനസിലാക്കായില്ല എന്ന വിഷമമുണ്ട്. നമ്മളെ ദുഖം എന്താണെന്നോ എന്താണ് നമ്മുടെ വിഷമമെന്നോ നോക്കാതെ പെരുമാറിയിരുന്നു.
അച്ഛനും അമ്മയുമൊന്നും പാടില്ല. അവരെയൊക്കെ അകറ്റാന്‍ നോക്കി. അച്ഛനേയും അമ്മേയയും മാത്രമല്ല, എല്ലാവരേയും അകറ്റാന്‍ നോക്കി.
പക്ഷെ അത് ഞാന്‍ സമ്മതിച്ചില്ല'' വൈക്കം വിജയലക്ഷ്മി പറയുന്നു.പണ്ടേ വാശിയുള്ള സ്വഭവമാണ് എന്റേത്. ഇഷ്ടമില്ലാത്തൊരു കാര്യം എത്ര നിര്‍ബന്ധിച്ചാലും ചെയ്യില്ല.
ആ വാശി ഞാനും അവിടേയും കാണിച്ചു. നടക്കില്ലെന്ന് പറഞ്ഞാല്‍ നടക്കില്ല. മാതാപിതാക്കളെ അകറ്റുമ്പോള്‍ അത് മനസിനെ ബാധിക്കുമല്ലോ, അത് സംഗീതത്തേയും ബാധിച്ചിരുന്നു.
പുള്ളിയ്ക്ക് മിണ്ടിയാല്‍ ദേഷ്യമായിരുന്നു. പാട്ട് കേള്‍ക്കുമ്പോള്‍ കൈ കൊട്ടുകയോ താളം പിടിക്കുകയോ ചെയ്താലും ദേഷ്യമായിരുന്നു. എല്ലാത്തിനും ദേഷ്യമായിരുന്നു.
ആ ദേഷ്യവും വച്ച് അവിടെയെങ്ങാനും ഇരുന്നോ ഇങ്ങോട്ട് വരരുതെന്ന് ഞാന്‍ പറഞ്ഞു. നമ്മള്‍ കീഴടങ്ങേണ്ട ആവശ്യമില്ലെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമോചനം തേടിയത്. വേണ്ടെന്ന് വെക്കാന്‍ അച്ഛനും അമ്മയും പറഞ്ഞിട്ടില്ല. നിന്റെ ജീവിതമാണ്, നിന്റെ തീരുമാനമാണ്, നീ ആലോചിച്ച് തീരുമാനിക്കാനാണ് പറഞ്ഞത്.
എല്ലാവരും അങ്ങനെയാണ് പറയുന്നതെന്നും വൈക്കം വിജയലക്ഷ്മി പറയുന്നുണ്ട്. തന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് അച്ഛനും അമ്മയും ആണെന്നും അവരെ പോലുള്ള മാതാപിതാക്കളെ ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും വൈക്കം വിജയലക്ഷ്മി പറയുന്നുണ്ട്.
നേരത്തെ അനൂപ് എന്ന വ്യക്തിയായിരുന്നു വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല.
വ്യത്യസ്തമായ സ്വരത്തിനുടമയായ വൈക്കം വിജയലക്ഷ്മി തന്റെ പാട്ടുകളിലൂടെ നേടിയെടുത്തത് മലയാളി മനസില്‍ ഒരിക്കലും പകരംവെക്കാന്‍ സാധിക്കാത്തൊരു ഇടമാണ്..
സെല്ലുലോയ്ഡിലെ കാറ്റേ കാറ്റ്, വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും തൊട്ടിട്ടില്ല തുടങ്ങിയ ഗാനങ്ങള്‍ സംഗീത പ്രേമികള്‍ ഒരിക്കലും മറക്കില്ല.
നേരത്തെ പുനർവിവാഹത്തെക്കുറിച്ച് വിജയലക്ഷ്മി സംസാരിച്ചിരുന്നു. പണം മോഹിക്കാതെ സ്‌നേഹത്തോടെ ആരെങ്കിലും വന്നാല്‍ വിവാഹം കഴിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.
അതേസമയം വരന്‍ കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ലെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.
#tied another #Mine #long #been #stubborn #nature #VaikomVijayalakshmi #divorce