#priyamani | വീട്ടിൽ താൻ ഒറ്റയ്ക്കാണ്, മൂന്ന് മാസത്തിലൊരിക്കൽ മാത്രമെ ഭർത്താവിനെ കാണൂ; ആ സമയം ഞാൻ ഒന്നും ചെയ്യാതെ ചുമരിൽ നോക്കി....; പ്രിയാമണി

#priyamani | വീട്ടിൽ താൻ ഒറ്റയ്ക്കാണ്, മൂന്ന് മാസത്തിലൊരിക്കൽ മാത്രമെ ഭർത്താവിനെ കാണൂ; ആ സമയം ഞാൻ ഒന്നും ചെയ്യാതെ ചുമരിൽ നോക്കി....; പ്രിയാമണി
Oct 10, 2024 11:57 AM | By Athira V

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് പ്രിയാമണി ഇന്ന് കടന്ന് പോകുന്നത്. അർഹമായ അവസരങ്ങൾ പ്രിയാമണിക്ക് ലഭിക്കുന്നത് ഇപ്പോഴാണെന്ന് ആരാധകർ പറയാറുണ്ട്. 2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരായത്. കുറച്ച് വർഷങ്ങളിലെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

രണ്ട് മതസ്ഥരായതിനാൽ സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹത്തിനെതിരെ സൈബർ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ഇവന്റ് മാനേജ്മെന്റ് നടത്തിയിരുന്ന ഭർത്താവ് വിദേശത്ത് സഹോദരനൊപ്പം ഓയിൽ ആന്റ് ​ഗ്യാസ് ബിസിനസിലാണെന്ന് പ്രിയാമണി പറയുന്നു. 

മൂന്ന് മാസത്തിലൊരിക്കൽ മാത്രം കാണാൻ പറ്റുന്നതിനാൽ മുംബൈയിലെ വീട്ടിൽ താൻ ഒറ്റയ്ക്കാണെന്ന് പ്രിയാമണി പറയുന്നു. മുംബെെയിൽ ഒറ്റയ്ക്കാണ് ഞാൻ താമസിക്കുന്നത്. എന്തിന് ഒറ്റയ്ക്ക് കഴിയണം ബാം​ഗ്ലൂരിലേക്ക് തിരിച്ച് വാ എന്ന് അച്ഛൻ പറയും. ഇല്ലെന്ന് ഞാനും. എനിക്കിവിടെ ഒരു ജീവിതമുണ്ട്. നാല് മാസമൊക്കെ എങ്ങനെ നിനക്ക് ഒറ്റയ്ക്ക് താമസിക്കാനാകുന്നെന്ന് അച്ഛൻ ചോദിക്കും. മകൾ അടുത്ത് വേണമെന്ന് ആ​ഗ്രഹിക്കുന്നത് ഞാൻ മനസിലാക്കുന്നു. 


പക്ഷെ ഞാൻ സ്വീകരിച്ച ജീവിതമാണിത്. ഇതെന്റെ ജീവിതമാണ്, ഇത് അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. ചില സമയത്ത് വളരെ ഒറ്റപ്പെടൽ തോന്നും. 24 മണിക്കൂറും ഒന്നും ചെയ്യാതെ ചുമരിൽ നോക്കി നിന്നിട്ടുണ്ടെന്നും പ്രിയാമണി പറഞ്ഞു. ഫിലിം ഫെയറിനോടാണ് പ്രതികരണം. 

ബോളിവുഡിലെ തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ചെന്നെെ എക്സ്പ്രസിൽ ഡാൻ നമ്പർ ചെയ്തതിനെക്കുറിച്ച് നടി ഓർത്തു. രോഹിത് സാറുടെ ഓഫീസിൽ നിന്ന് കോൾ വന്നപ്പോൾ പ്രാങ്ക് ആണെന്ന് കരുതി. അദ്ദേഹം തന്നെയാണെന്ന് പിന്നീട് മനസിലായി. ഞാനും എന്റെ മാനേജരും മുംബൈയിലേക്ക് വന്നു. രോഹിത് സാറുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടു. 

എനിക്ക് ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ. എന്നെ ബാക്ക്​ഗ്രൗണ്ട് ഡാൻസറാക്കരുത്. കാരണം വലിയ താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണും ഈ സിനിമയിലുണ്ട്. എന്നെ ഒരു ബാക്ക്​ഗ്രൗണ്ട് ഡാൻസറായി കാണാനാ​ഗ്രഹിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. എന്താണീ പറയുന്നത്, ഈ ​ഗാന രം​ഗത്തിൽ നിങ്ങളും ഷാരൂഖും മാത്രമേയുള്ളൂ എന്ന് രോഹിത് സർ പറഞ്ഞു.


ഇത് കേട്ടതോടെ ഒന്നും ചിന്തിക്കാതെ താൻ ഡാൻസ് നമ്പർ ചെയ്യാൻ തയ്യാറായെന്നും പ്രിയാമണി വ്യക്തമാക്കി. ചെന്നെെ എക്സ്പ്രസിന് ശേഷം ഹിന്ദിയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഡാൻസ് നമ്പർ ചെയ്യാൻ എനിക്കൊരുപാട് കോളുകൾ വന്നു. ഞാൻ നോ പറഞ്ഞു. ഒരു ഡാൻസ് നമ്പർ ഹിറ്റായെന്ന് കരുതി എല്ലാം ഹിറ്റാകണമെന്നില്ല. 

ഷാരൂഖ് ഖാന് വേണ്ടി എന്തും ഞാൻ ചെയ്യും. അദ്ദേഹത്തിന് വേണ്ടി മാത്രമാണ് ആ ​ഗാനം ചെയ്തത്. പിന്നീട് ഹിന്ദിയിൽ സിനിമകൾ വന്നില്ല. തെന്നിന്ത്യൻ സിനിമകൾ ചെയ്യവെയാണ് ഫാമിലി മാൻ എന്ന സീരീസ് വരുന്നത്. ഈ സീരീസ് തന്റെ കരിയറിന് പുതിയൊരു തുടക്കം നൽകിയെന്നും പ്രിയാമണി വ്യക്തമാക്കി. 

#She #is #alone #at #home #sees #her #husband #only #once #in #three #months #At #that #time #I #did #nothing #looked #at #the #wall #Priyamani

Next TV

Related Stories
'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു -വിജയ്

Jan 31, 2026 02:47 PM

'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു -വിജയ്

'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു, ...

Read More >>
ഭർത്താവിന്റെ  'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ ചെയ്തു

Jan 30, 2026 08:09 PM

ഭർത്താവിന്റെ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ ചെയ്തു

ഭർത്താവിന്റെ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ...

Read More >>
'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

Jan 30, 2026 01:10 PM

'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

'എനിക്ക് സംഗീതം അറിയില്ല, ഇളയരാജ പറഞ്ഞ കാര്യം ഇപ്പോൾ...

Read More >>
Top Stories










News Roundup